ശബരിമലയില്‍ പിണറായിയാണ് ശരി: മുഖ്യമന്ത്രിയ്ക്ക് വിജയ് സേതുപതിയുടെ പിന്തുണ
Last Updated:
ഏതു പ്രശ്നത്തെയും പക്വതയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്നും വിജയ് സേതുപതി
ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് തമിഴ് താരം വിജയ് സേതുപതി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരി. താന്‍ പിണറായിയുടെ കടുത്ത ആരാധകനാണെന്നും വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ പറയുന്നു.
ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ പിണറായിക്കൊപ്പം വേദി പങ്കിട്ടിട്ടതും താരം ഓര്‍ത്തെടുക്കുന്നുണ്ട്. 'ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് അദ്ദഹം വേദിയിലേക്കെത്തിയത്. അദ്ദേഹം എത്തിയതോടെ ബഹളം നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി. പക്ഷെ അദ്ദേഹം വളരെ കൂള്‍ ആയിരുന്നു. ഏതു പ്രശ്നത്തെയും പക്വതയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്നും വിജയ് സേതുപതി പറയുന്നു.
ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. ആ വേദന പരിശുദ്ധമാണ്. സ്ത്രീകളുടെ ഇത്തരം പ്രത്യേകതകളില്‍ നിന്നാണ് നമ്മള്‍ ഉണ്ടാകുന്നത്. അങ്ങനെയുള്ള അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നും വിജയ് സേതുപതി പറയുന്നു.
advertisement
ഡബ്ല്യു.സി.സിപോലുള്ള സംഘടനകള്‍ തമിഴിലും രൂപീകരിക്കണം. ആര് തടഞ്ഞാലും അതു സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് വിജയ് സേതുപതി ആലപ്പുഴയിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2019 10:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയില്‍ പിണറായിയാണ് ശരി: മുഖ്യമന്ത്രിയ്ക്ക് വിജയ് സേതുപതിയുടെ പിന്തുണ


