കൊച്ചി: സിപിഎമ്മുമായും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി മകന് ബന്ധമില്ലെന്ന് വിജേഷ് പിള്ളയുടെ അച്ഛൻ ഗോവിന്ദൻ. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി വിജേഷ് പിള്ള എന്നൊരാൾ സമീപിച്ചുവെന്ന് സ്വപ്ന സുരേഷ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചാറ്റ് വിവരങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജേഷ് പിള്ളയുടെ അച്ഛൻ പ്രതികരിച്ചത്.
വിജേഷിന് ബിസിനസ് എന്ന് മാത്രമേ അറിയൂ. വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ല. വിജേഷിപ്പോൾ എറണാകുളത്താണെന്നും വിജേഷിന്റെ പിതാവ് വ്യക്തമാക്കി.
സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസം മുമ്പ് കണ്ണൂരിലെ വീട്ടിൽ വന്നിരുന്നു. നാടുവിട്ട് പോയിട്ട് കാലം കുറെയായി. മൂന്നു ദിവസം വിളിച്ചിരുന്നു. അപ്പോൾ ബെംഗളുരുവിലാണ് എന്നാണ് പറഞ്ഞത്. രണ്ട് ദിവസം മുമ്പ് പൊലീസ് വീട്ടിൽ എത്തി വിജേഷിനെപ്പറ്റി അന്വേഷിച്ചിരുന്നു. ഓട്ടോ ഓടിച്ചാണ് താൻ ജീവിക്കുന്നത്.
വിജയ് പിള്ള എന്നാണ് സ്വപ്ന ആരോപണം ഉന്നയിച്ചതെങ്കിലും യഥാർത്ഥ പേര് വിജേഷ് എന്നാണെന്ന് പിതാവ് വ്യക്തമാക്കി. ഓട്ടോ മൊബൈൽ ഡിപ്ലോമാ പഠിച്ചയാളാണ്. കൊണ്ടുനടക്കുന്ന കാറുകൾ കൂട്ടുകാരുടേതാണെന്നും പിതാവ് പറഞ്ഞു. വിജേഷ് ചങ്ങമ്പുഴ നഗറിൽ ഒരു സ്ഥാപനം തുടങ്ങിയിരുന്നു. ആറ് മാസം മാത്രമാണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നത്. ഇയാൾ മികച്ച സാമ്പത്തികനിലയുള്ള ആളല്ല എന്നാണ് സ്ഥാപനത്തിന്റെ കെട്ടിട ഉടമ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.