ബാലഭാസ്കറിന്റെ മരണം: സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്ന് പ്രകാശൻ തമ്പി; ക്രൈംബ്രാഞ്ചിന് നൽകിയ നിർണായക മൊഴികൾ പുറത്ത്

Last Updated:

ഡ്രൈവര്‍ അര്‍ജുൻ നൽകിയ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്തതെന്നാണ് തമ്പിയുടെ വിശദീകരണം.  എന്നാല്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു.

കൊല്ലം/തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴികൾ പുറത്ത്. വാഹനാപകടം ഉണ്ടായ ദിവസം ബാലഭാസകര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടെ ഉടമ ഷംനാദിന്റേതും സ്വർണക്കടത്തു കേസിലെ പ്രതി പ്രകാശൻ തമ്പിയുടേതുമാണ് മൊഴികൾ. ബാലഭാസകറിന്റെ സുഹൃത്ത് പ്രകശ് തമ്പി തന്റെ കടയിലെ സി.സി ടിവിയുടെ ഹാര്‍ഡി ഡിസ്‌ക് കൊണ്ടു പോയെന്നാണ് ഷംനാദ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഇക്കാര്യം പ്രകാശൻ തമ്പിയും അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.  അതേസമയം ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി ഷംനാദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ നിഷേധിച്ചു.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബാലഭാസ്‌കറും കുടുംബവും കൊല്ലത്തെ പള്ളിമുക്കിലുള്ള കടയില്‍ നിന്നും കരിക്ക് ഷേക്ക് കുടിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കാണ് പ്രകാശ് തമ്പി കടത്തിക്കൊണ്ടു പോയത്. ഈ ഹാര്‍ഡ് ഡിസ്‌ക് പിന്നീട് മടക്കി നല്‍കിയെന്നും ഷംനാദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കടയില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചത് ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണെന്നാണ് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സ്വര്‍ണക്കടത്തു കേസില്‍ന്റിമാൻഡിൽ പോകുന്നതിന് മുമ്പ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
ഡ്രൈവര്‍ അര്‍ജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്തതെന്നാണ് തമ്പിയുടെ വിശദീകരണം.  എന്നാല്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി വ്യക്തമാക്കിയിരുന്നു.
പ്രാകശ് തമ്പി ഷംനാദിനെ മടക്കിയേല്‍പ്പിച്ച ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് പിന്നീട് കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേസമയം ഷംനാദ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഹാര്‍ഡ് ഡിസ്‌കില്‍ കൃത്രിമം കാട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
അതേസമയം പ്രകാശ് തമ്പിയെ അറിയില്ലെന്നും ആരും ഹാര്‍ഡ് ഡിസ്‌ക് കൊണ്ടു പോയിട്ടില്ലെന്നുമാണ് ഷംനാദ് മാധ്യമങ്ങളോട് ഇപ്പോള്‍ വിശദീകരിക്കുന്നത്.
advertisement
ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നെന്ന മൊഴിയാണ് ഡ്രൈവര്‍ നല്‍കിയത്. ഇതേത്തുടര്‍ന്നാണ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ  ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലഭാസ്കറിന്റെ മരണം: സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്ന് പ്രകാശൻ തമ്പി; ക്രൈംബ്രാഞ്ചിന് നൽകിയ നിർണായക മൊഴികൾ പുറത്ത്
Next Article
advertisement
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement