advertisement

അന്ന് നാല് കോടിക്ക് വന്ന് 40 കോടി അടിച്ച 'വാഴ'; രണ്ടാം ഭാഗവും മിന്നിക്കുമോ? നാളെ അറിയാം

Last Updated:

'വാഴ'യിലെ ചില സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട നാല് കഥാപാത്രങ്ങളെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് 'സ്പിൻ ഓഫ്' ആയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്

News18
News18
നവാഗതനായ സവിൻ എസ്.എ. സംവിധാനം ചെയ്ത ‘വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' (Vazha II - Biopic of Billion Bros) ഏപ്രിൽ രണ്ടിന് ആഗോള റിലീസിന് ഒരുങ്ങുകയാണ്. നാല് കോടി ചിലവിൽ ബോക്സ് ഓഫീസിൽ നിന്നും 40 കോടി കളക്റ്റ് ചെയ്ത ചിത്രമായിരുന്നു വാഴ ഒന്നാം ഭാഗം. സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്.
പ്രേക്ഷകപ്രീതി നേടിയ വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
കോമഡി ഡ്രാമ ഗണത്തിൽപെട്ട വാഴ, യൂത്ത് മൈൻഡ്സെറ്റിനെ ലക്ഷ്യം വെച്ച് സ്വാഭാവിക തമാശകളോടെ പുറത്തിറക്കിയിരുന്ന സിനിമയാണ്. തമാശയും ചിരിയും പൊട്ടിച്ചിരിയും നൽകുന്ന ആദ്യ പകുതിയും ഹൃദയം തൊടുന്ന നിമിഷങ്ങളും അതിലേറെ യാഥാര്‍ഥ്യങ്ങളും നൽകുന്ന രണ്ടാം പകുതിയും ചേർന്ന് വാഴ മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയിരുന്നത്. ബോക്സ് ഓഫീസിൽ വൻ ഹിറ്റായ 'വാഴ'യുടെ രണ്ടാം ഭാഗം 'വാഴ 2‘ വിന് ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്.
advertisement
സംവിധായകൻ വിപിൻ ദാസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രണ്ട്‌ഷിപ്പ്, നൊസ്റ്റാൾജിയ, ഹ്യൂമർ ; ഇവ മൂന്നും കൃത്യമായി മിക്സ് ചെയ്ത ചിത്രത്തിന്റെ വാഴ 2 ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
'വാഴ'യിലെ ചില സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട നാല് കഥാപാത്രങ്ങളെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് 'സ്പിൻ ഓഫ്' ആയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സംവിധായകൻ അൽഫോൻസ് പുത്രനും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രംത്തിന് ബുക്കിംങ് അതിവേഗത്തിലാണ് നടക്കുന്നത്.
advertisement
10 ഗാനങ്ങളും 9 സംഗീത സംവിധായകരുമാണ് വാഴ2ന് വേണ്ടി അണിനിരക്കുന്നത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്‌, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്‌, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പർവിഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. വാഴ ഒന്നാം ഭാഗത്തിലെ ഗാനങ്ങൾ ഇപ്പോഴും റീൽസുകളിൽ ട്രെൻഡിങ് ആണ്. തിങ്ക് മ്യൂസിക്കാണ് വാഴ 2വിന്റെ ഓഡിയോ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.
advertisement
ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ - കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാർ, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ - അരുൺ എസ്. മണി, ആക്ഷൻ - കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ - ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, സൗണ്ട് ഡിസൈൻ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, പി.ആർ.ഒ. - എ.എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
അന്ന് നാല് കോടിക്ക് വന്ന് 40 കോടി അടിച്ച 'വാഴ'; രണ്ടാം ഭാഗവും മിന്നിക്കുമോ? നാളെ അറിയാം
Next Article
advertisement
ചരിത്രം കുറിച്ച് ഇറാഖ്; ബൊളീവിയയെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത നേടി
ചരിത്രം കുറിച്ച് ഇറാഖ്; ബൊളീവിയയെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത നേടി
  • ഇറാഖ് 40 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ബൊളീവിയയെ 2-1ന് തോൽപ്പിച്ച് ലോകകപ്പിന് യോഗ്യത നേടി

  • 1986ന് ശേഷം ആദ്യമായി ഇറാഖ് ലോകകപ്പിൽ എത്തുന്നു; ഗ്രഹാം ആർനോൾഡിന്റെ പരിശീലനത്തിൽ നേട്ടം

  • 2026 ലോകകപ്പിൽ ഗ്രൂപ്പ് I-ൽ ഇറാഖ്, ഫ്രാൻസ്, നോർവേ, സെനഗൽ എന്നിവരാണ് പ്രധാന എതിരാളികൾ

View All
advertisement