PFI| രണ്ട് പാസ്പോർട്ട്, അനുവാദമില്ലാതെ വിദേശയാത്ര, ബാങ്ക് വിവരങ്ങൾ നൽകിയില്ല; OMA സലാമിനെതിരെ KSEB ഉത്തരവ്
- Published by:Rajesh V
- news18-malayalam
Last Updated:
സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു
തിരുവനന്തപുരം: എന്‍ഐഎ കസ്റ്റഡിയിലുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാനും മലയാളിയുമായ ഓവുങ്കല്‍ മുഹമ്മദ് അബ്‌ദുൽ സലാമിനെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി) സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മലപ്പുറം മഞ്ചേരി കെഎസ്ഇബി റീജിയണല്‍ ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ തസ്‌തികയില്‍ നിന്നാണ് ഇയാളെ പിരിച്ചുവിട്ടത്.
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിനും സര്‍വീസ് ചട്ടം ലംഘിച്ചതിനും 2020 ഡിസംബര്‍ 14 മുതൽ സലാം സസ്‌പെന്‍ഷനിലായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

കെഎസ്ഇബി ഉത്തരവിൽ പറയുന്ന കുറ്റങ്ങൾ ഇവ
advertisement
- 2010ൽ കെഎസ്ഇബിയിൽ കാഷ്യർ ആയി പ്രവർത്തിക്കുമ്പോൾ തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ ഇതേ സംഘടനയുടെ ചെയർമാനാണ്.
- സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചു.
- കെഎസ്ഇബിയുടെ അനുമതി വാങ്ങാതെ പലതവണ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. ഇത് ചട്ടലംഘനമാണ്.
- ഫെമ നിയമലംഘനം, സംശയാസ്പദമായ പണമിടപാടുകൾ എന്നിവ സംബന്ധിച്ച് വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു.
- രണ്ടാമത്തെ പാസ്പോർട്ട് (നം: E9354435) വിജിലൻസ് ഓഫീസറിന് മുന്നിൽ ഹാജരാക്കാൻ സാധിച്ചില്ല.
- നിയമപ്രകാരം സ്ഥാപിതമായ സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു.
- അദ്ദേഹത്തിന്റെ പ്രവൃത്തികൾ കെഎസ്ഇബിയെ വിവാദത്തിലേക്ക് തള്ളിവിട്ടു. പൊതുജനമധ്യത്തിൽ സ്ഥാപനത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കി.
- ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് സഹകരിച്ചില്ല.
- കെഎസ്ഇബിഎല്ലിൽ നിലവിലുള്ള ഉത്തരവുകളിലെ വിവിധ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തി.
- കെഎസ്ഇബി ലിമിറ്റഡിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി.
- അച്ചടക്കമില്ലായ്മയും കൃത്യവിലോപവും കണ്ടെത്തി
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 04, 2022 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PFI| രണ്ട് പാസ്പോർട്ട്, അനുവാദമില്ലാതെ വിദേശയാത്ര, ബാങ്ക് വിവരങ്ങൾ നൽകിയില്ല; OMA സലാമിനെതിരെ KSEB ഉത്തരവ്







