'ടീച്ചറുടെ മഹാത്മ്യം എന്താണ്? അതിനേക്കാള്‍ മഹാത്മ്യമില്ലേ മണിയാശാന്'; കെ കെ ശൈലജയെ ഉള്‍പ്പെടുത്താത്തത് ഉചിതമായ തീരുമാനമെന്ന് വെള്ളാപ്പള്ളി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ചത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത് ഉചിതമായ തീരുമാനമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ചത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ടീച്ചറുടെ മഹാത്മ്യം എന്താണ്? അതിനേക്കാള്‍ മഹാത്മ്യമില്ലേ മണിയാശാന് എന്നും വെള്ളാപ്പള്ളി ചോദിച്ചു. മണി ആശാന്‍ 1500 ല്‍ നിന്ന് 40000 വോട്ട് നേടിയില്ലേ. മണിയാശാന് എന്താണ് കുറവ്? മണിയാശാനെ പൊക്കിപ്പറയാന്‍ ആരുമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ശൈലജ ടീച്ചര്‍ നല്ല മന്ത്രിയായിരുന്നെന്നും അവര്‍ക്ക് നല്ല ജനപ്രീതിയുണ്ടെന്നും അവരെപ്പറ്റി നല്ല അഭിപ്രായമല്ലേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
'വള്ളിനിക്കറിട്ട് രാഷ്ട്രീയത്തില്‍ വന്നിട്ട് വടികുത്തുന്നവരെ തുടരുന്ന ശൈലിക്ക് ഒരു മാറ്റം വരുത്തിയില്ലേ. ആ മാറ്റം നാളെ രാഷ്ട്രീയത്തിലേക്ക് വരുന്നവര്‍ക്ക് ഒരു പ്രതീക്ഷയാണ്. കാരണം നാളെ ഞങ്ങള്‍ക്കുമൊക്കെ മന്ത്രിയാവാന്‍ സാധിക്കണം. അഞ്ചു വര്‍ഷം മന്ത്രിയായവരെ മാറ്റുന്നത് നന്മയുടെ മാര്‍ഗമാണ്. ജനങ്ങള്‍ അംഗീകരിക്കുന്ന മാറ്റമാണ് എന്ന് തെളിഞ്ഞുകഴിഞ്ഞു'വെള്ളാപ്പള്ളി പറഞ്ഞു.
മരുഭൂമിയില്‍ വെള്ളമുണ്ടാക്കിയ ആളാണ് തോമസ് ഐസക് എന്നും ഖജനാവില്‍ പത്തുപൈസയുണ്ടായിരുന്നോ അദ്ദേഹത്തെയും മാറ്റിയില്ലേയെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തിയത് മുഖ്യമന്ത്രി നേരിട്ട് വിളിക്കുകയും ക്ഷണക്കത്ത് അയക്കുകയും ചെയ്തതുകൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
advertisement
'എല്ലാ സമുദായ നേതാക്കള്‍ക്കും അയച്ചിട്ടുണ്ടാവാം. ഇതിനു മുന്‍പ് എന്നെയാരും ക്ഷണിച്ചിട്ടില്ല. ഞാന്‍ വന്നിട്ടുമില്ല. മുഖ്യമന്ത്രി പ്രത്യേകം വിളിച്ച് വരണമെന്ന് പറഞ്ഞു. അപ്പോള്‍ വരാമെന്ന് ഞാനും കരുതി'വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 20, 2021 11:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ടീച്ചറുടെ മഹാത്മ്യം എന്താണ്? അതിനേക്കാള്‍ മഹാത്മ്യമില്ലേ മണിയാശാന്'; കെ കെ ശൈലജയെ ഉള്‍പ്പെടുത്താത്തത് ഉചിതമായ തീരുമാനമെന്ന് വെള്ളാപ്പള്ളി







