ഇന്റർഫേസ് /വാർത്ത /Kerala / പാലാരിവട്ടം പാലം നിർമിക്കാൻ തൽക്കാലം പണം വേണ്ടെന്ന് ഡിഎംആർസി പറയുന്നത് എന്തുകൊണ്ട്?

പാലാരിവട്ടം പാലം നിർമിക്കാൻ തൽക്കാലം പണം വേണ്ടെന്ന് ഡിഎംആർസി പറയുന്നത് എന്തുകൊണ്ട്?

പാലാരിവട്ടം പാലം

പാലാരിവട്ടം പാലം

സംസ്ഥാന സര്‍ക്കാരിനായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചതില്‍ ഡിഎംആര്‍സിയുടെ പക്കല്‍ ബാക്കിയുള്ള പണംകൊണ്ട് മേല്‍പ്പാലം പുനര്‍നിർമിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇ. ശ്രീധരന്‍ പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ 17.4 കോടി രൂപ ഡിഎംആര്‍സിയുടെ അക്കൗണ്ടിലുണ്ട്. പ്രാഥമിക എസ്റ്റിമേറ്റ് പ്രകാരം 21 കോടി രൂപയോളം പാലം പുനര്‍നിര്‍മാണത്തിന് വേണ്ടിവരും.

കൂടുതൽ വായിക്കുക ...
  • Share this:

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാർ തൽക്കാലം പണം നൽകേണ്ടതില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ വ്യക്തമാക്കി കഴിഞ്ഞു. അതിനുകാരണമുണ്ട്. സംസ്ഥാന സര്‍ക്കാരിനായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചതില്‍ ഡിഎംആര്‍സിയുടെ പക്കല്‍ ബാക്കിയുള്ള പണംകൊണ്ട് മേല്‍പ്പാലം പുനര്‍നിർമിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇ. ശ്രീധരന്‍ പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ 17.4 കോടി രൂപ ഡിഎംആര്‍സിയുടെ അക്കൗണ്ടിലുണ്ട്. പ്രാഥമിക എസ്റ്റിമേറ്റ് പ്രകാരം 21 കോടി രൂപയോളം പാലം പുനര്‍നിര്‍മാണത്തിന് വേണ്ടിവരും.

Also Read- പാലാരിവട്ടം പാലം: പൊളിച്ചുപണി രണ്ടാഴ്ചക്കകം ആരംഭിക്കും; 8 മാസത്തിനകം നിർമാണം പൂർത്തീകരിക്കും: ഇ.ശ്രീധരൻ

പാലത്തിന്റെ പൊളിച്ചുപണിയല്‍ അടുത്ത മേയ് മാസത്തോടുകൂടി പൂര്‍ത്തിയാക്കുമെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി കഴിഞ്ഞു. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പുതിയ പാലം നിര്‍മിക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. പുനര്‍നിര്‍മാണം എങ്ങനെ വേണമെന്നത് സംബന്ധിച്ച രൂപരേഖ നേരത്തെതന്നെ ഡിഎംആര്‍സി ശ്രീധരന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നു. ഊരാളുങ്കല്‍ ലേബര്‍ സൊസൈസെറ്റിക്കായിരിക്കും നിര്‍മാണച്ചുമതല. പൊളിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ ഉടന്‍ കൊച്ചിയിലെത്തിക്കും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- 'പാലാരിവട്ടം പാലം പൊളിച്ചു പണിയാം'; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി

പാലം പൊളിക്കല്‍ അടുത്ത ആഴ്ച തന്നെ ആരംഭിക്കാനാണ് തീരുമാനം. എട്ടുമാസമാണ് നിര്‍മാണത്തിന് ഡിഎംആര്‍സി കണക്കാക്കുന്ന സമയപരിധി. ഡിഎംആർസി നേരത്തെ കൊച്ചി നഗരത്തിലെ നാല് മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. നോര്‍ത്ത് പാലം, പച്ചാളം മേല്‍പ്പാലം, ഇടപ്പള്ളി പാലം, എ.എല്‍. ജേക്കബ് പാലം എന്നിവയാണത്. ഇവയ്ക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍നിന്നും കുറഞ്ഞ തുകയ്ക്ക് പാലം നിര്‍മാണം ഡിഎംആര്‍സി പൂര്‍ത്തിയാക്കിയിരുന്നു. ഡിഎംആര്‍സിയുടെ കൈവശം ഈ പാലങ്ങള്‍ പണിത വകയില്‍ ബാക്കിവന്ന തുകയാണ് പാലാരിവട്ടം മേല്‍പ്പാലത്തിനായി വിനിയോഗിക്കുക.

എ.എൽ.ജേക്കബ് പാലവും നോർത്ത് പാലവും 2013ലും ഇടപ്പള്ളി, പച്ചാളം മേൽപ്പാലങ്ങൾ 2016ലുമാണ് ഗതാഗതത്തിന് തുറന്നത്. പാലങ്ങളുടെ ഡിസൈൻ മികവും നിർമാണ കമ്പനികൾ 15 മുതൽ 20 ശതമാനം വരെ തുക കുറച്ചു ടെണ്ടറിൽ പങ്കെടുത്തതും കൃത്യമായ നടപ്പാക്കലുമാണ് എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ നിരക്കിൽ നിർമാണം പൂർത്തിയാക്കാൻ ഡിഎംആർസിയെ സഹായിച്ചത്.

First published:

Tags: DMRC, E sreedharan, Palarivattam Bridge Scam, Palarivattam over bridge