കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയൽ രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് ഇ ശ്രീധരൻ ന്യൂസ് 18നോട് പറഞ്ഞു. ഡിഎംആർസിയാകും പാലം നിർമാണ ചുമതല വഹിക്കുക. മാലിന്യപ്രശ്നവും ഗതാഗതക്കുരുക്കും കഴിയും വിധം ഒഴിവാക്കിയാകും പാലം നിർമാണമെന്നു ഇ ശ്രീധരൻ പറഞ്ഞു.
എട്ട് മാസത്തിനകം നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നും ഇ ശ്രീധരൻ പറഞ്ഞു. പാലാരിവട്ടം പാലം പുതുക്കി പണിയല്‍ ചുമതല ഏറ്റെടുത്ത ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാലം പൊളിച്ച് പണിയാന്‍ കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്.
ഭാര പരിശോധന നടത്തണമെന്ന ഹൈകോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രിം കോടതി നടപടി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പൊതുമരാമത്ത് വകുപ്പ്മന്ത്രി ജി സുധാകരന്‍ തന്നെ ഇ ശ്രീധരനെ ഫോണില്‍ ബന്ധപ്പെട്ട്നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പാലത്തിൻ്റെ ഫൗണ്ടേഷന്‍ പൊളിക്കേണ്ടെന്നും പുതുക്കി പണിയാന്‍ 20 കോടി ചിലവ് വരുമെന്നും ശ്രീധരന്‍ അറിയിച്ചു. പാലത്തിലെ തകരാറുള്ള ഭാഗങ്ങൾ ഘട്ടം ഘട്ടമായി മുറിച്ച് നീക്കും. മാലിന്യ പ്രശ്നവും ഗതാഗത കുരുക്കും കഴിയുന്നത്ര കുറക്കാൻ ശ്രമിക്കുമെന്നും ശ്രിധരൻ പറഞ്ഞു
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.