ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിന് പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുന്നിൽ ജീവനൊടുക്കുമെന്ന് ഭർത്താവിന്റെ ഭീഷണി
- Published by:SIBILI S
- news18-malayalam
Last Updated:
പൊലീസും അഗ്നിരക്ഷാസേനയും ഏറെ നേരമെടുത്താണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
പത്തനംതിട്ട: ഭാര്യ പിണങ്ങിപോയതിന് ട്രാൻസ്ഫോമറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. പത്തനംതിട്ട ഊന്നുകല്ലാണ് സംഭവം. 23 കാരനായ വാര്യാപുരം സ്വദേശി ആരോമലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും അഗ്നിരക്ഷാസേനയും ഏറെ നേരമെടുത്താണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോർമറിന് മുകളിൽ യുവാവ് കയറിയത്. കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോമറിന് മുകളിലാണ് യുവാവ് വലിഞ്ഞുകയറിയത്. തുടർന്ന് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രാത്രി മുഴുവൻ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ പൊലീസും അഗ്നിരക്ഷാസേനയും ശ്രമിച്ചു.
ഏഴ് മാസം ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിനാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. ഇനി തിരികെ വരില്ലെന്ന് പറഞ്ഞാണ് യുവതി പോയത്. ഇതോടെയാണ് ട്രാൻസ്ഫോമറിൽ കയറി യുവാവ് ഭീഷണിമുഴക്കിയത്.
advertisement
മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ യുവാവ് കൂടുതൽ പ്രകോപിതനാകുന്നുണ്ടായിരുന്നു. പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ആരോമലിനെ താഴെയിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
Apr 05, 2026 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചതിന് പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുന്നിൽ ജീവനൊടുക്കുമെന്ന് ഭർത്താവിന്റെ ഭീഷണി







