സാലറി കട്ട്: ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി; ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അധ്യാപകർക്ക് വിമർശനം

Last Updated:

High Court order on Salary Cut | ''അധ്യാപകരുടെ സ്ഥാനത്തിന് യോജിക്കാത്ത കാര്യങ്ങള്‍ ചിലർ ചെയ്യുമ്പോള്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അതിനെപ്പറ്റി വിമര്‍ശനമുയരും. അത് സ്വാഭാവികമാണ്. അതല്ലാതെ കത്തിക്കുന്നത് മാതൃകപരമായ നടപടിയാണ്, അധ്യാപകര്‍ക്ക് യോജിച്ച പ്രവൃത്തിയാണ് എന്നാണോ പൊതുസമൂഹം കരുതേണ്ടത്? വിമര്‍ശനം വന്നില്ലെങ്കിലല്ലേ സമൂഹം മോശമാണെന്ന നിലയിലേക്ക് എത്തുക''

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി വിശദമായി പരിശോധിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കും. അപ്പീല്‍ പോകുന്ന കാര്യം വിധി പരിശോധിച്ചതിനുശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
''സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ നിയമപരമായി പരിശോധിക്കാനുള്ള വേദിയാണല്ലോ കോടതി. അത് പ്രകാരം ഇപ്പോള്‍ കോടതിയുടെ ഒരു തീരുമാനം വന്നിട്ടുണ്ട്. വിധി പരിശോധന നടത്തിയതിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ.''- മുഖ്യമന്ത്രി പറഞ്ഞു.
BEST PERFORMING STORIES:COVID 19| കേരളത്തിൽ നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേർക്ക്[NEWS]സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ [NEWS]ഗൾഫിൽ നിന്ന് പ്രവാസികളെ തിരികെ എത്തിക്കൽ; സജ്ജമായിരിക്കാൻ എയർ ഇന്ത്യക്കും നേവിക്കും നിർദേശം [NEWS]
ഇതിനിടെ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ സൈബര്‍ ആക്രമണത്തിന് വിധേയരാവുന്നു എന്ന ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. അധ്യാപകരെ മൊത്തമായി ആരും ആക്ഷേപിക്കില്ല. അധ്യാപകര്‍ നമ്മുടെ ഗുരുനാഥന്മാരാണ്. അവരെ ബഹുമാനിക്കുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ അധ്യാപകരുടെ സ്ഥാനത്തിന് യോജിക്കാത്ത കാര്യങ്ങള്‍ ചിലര്‍ ചെയ്യുമ്പോള്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അതിനെപ്പറ്റി വിമര്‍ശനമുയരും. അത് സ്വാഭാവികമാണ്. അതല്ലാതെ കത്തിക്കുന്നത് മാതൃകപരമായ നടപടിയാണ്, അധ്യാപകര്‍ക്ക് യോജിച്ച പ്രവൃത്തിയാണ് എന്നാണോ പൊതുസമൂഹം കരുതേണ്ടത്? വിമര്‍ശനം വന്നില്ലെങ്കിലല്ലേ സമൂഹം മോശമാണെന്ന നിലയിലേക്ക് എത്തുക  എന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാലറി കട്ട്: ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി; ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അധ്യാപകർക്ക് വിമർശനം
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement