നീലന്‍ മത്സരിക്കുമോ?

Last Updated:

സി.പി.ഐ സീറ്റ് വിട്ടുകൊടുക്കാന്‍ തയാറായാല്‍ മാത്രം ഇടതു മുന്നണിയില്‍ ഉയര്‍ന്നു വന്നേക്കാവുന്ന ഒരു പേരാണ്  നീലലോഹിതദാസന്‍ നാടാരുടേത്.

പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍പ്പെട്ട് 2014 -ല്‍ ഇടതുമുന്നണിയെ ഒന്നാകെ നാണംകെടുത്തിയ തിരുവനന്തപുരം ലോക്‌സഭ മണ്ഡലം വച്ചുമാറാന്‍ സി.പി.ഐ തയാറാകുമോ? അങ്ങനെയെങ്കില്‍ ജനതാദള്‍ എസിനു വേണ്ടി ഡോ. എ. നീലലോഹതദാസന്‍ നാടാര്‍ ഇടതു മുന്നണി സ്ഥാനാർഥിയാകുമോ? മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത സി.പി.ഐ സീറ്റ് വിട്ടുകൊടുക്കാന്‍ തയാറായാല്‍ മാത്രം ഇടതു മുന്നണിയില്‍ ഉയര്‍ന്നു വന്നേക്കാവുന്ന ഒരു പേരാണ്  നീലലോഹിതദാസന്‍ നാടാരുടേത്. മണ്ഡലത്തിലെ നാടാര്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരെ ആകര്‍ഷിക്കാനാകുമെന്നതു മാത്രമാണ് നീലന് സ്ഥാനാര്‍ഥിത്വത്തില്‍ ഗുണകരമാകുന്നത്.
ഏറെക്കാലമായി പാര്‍ലമെന്ററി രംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന നീലലോഹിതദാസന്‍ നാടാര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ചിരപരിചിതനാണ്. 1980-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നീലന്‍ സി.പി.ഐയിലെ എം.എന്‍ ഗോവിന്ദന്‍ നായരെ പരാജയപ്പെടുത്തിയാണ് പാര്‍ലമെന്റിലെത്തിയത്. കോവളം മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിലെത്തിയിട്ടുണ്ട്.
advertisement
1979-ല്‍ സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴില്‍, ഭവനനിര്‍മ്മാണ വകുപ്പുകളുടെയും 1983 മുതല്‍ 1987 വരെ ഗതാഗത, കൃഷി വകുപ്പുകളുടെയും 1999 മുതല്‍ 2000 വരെ വനം, ഗതാഗത വകുപ്പുകളുടെയും മന്ത്രിയുമായി. 1987ല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ശക്തന്‍ നാടാര്‍, 1996ല്‍ ജോര്‍ജ് മസ്‌ക്രീന്‍, 2001ല്‍ അല്‌ഫോണ്‍സാ ജോണ്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ 1991ലെയും 2006 ലെയും തെരഞ്ഞെടുപ്പുകളില്‍ നീലന്‍ തോറ്റുപോയി. മന്ത്രിയായിരിക്കെ ഒരു ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നു.
advertisement
തിരുവനന്തപുരം പാർലമെന്‌‍റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന  കാട്ടാക്കട, കോവളം, പാറശാല, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളിലാണ് നാടാർ വോട്ടുകൾ നിർണായകമാകുന്നത്. ഈ വോട്ടുകളാണ് നീലന്റെ സ്ഥാനാർഥിത്വത്തിന് ഗുണകരമാകുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നീലന്‍ മത്സരിക്കുമോ?
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement