അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയാര്‍; പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്ന് കെ.സുധാകരന്‍
- Published by:Arun krishna
- news18-malayalam
Last Updated:
കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അന്വേഷണത്തെ നേരിടും. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ആവശ്യമെങ്കിൽ മാറി നിൽക്കാമെന്ന് കെ സുധാകരൻ പറഞ്ഞു.
പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ നില്‍ക്കില്ല. ആവശ്യമെങ്കില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കും. അതുസംബന്ധിച്ചുള്ള കാര്യങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അന്വേഷണത്തെ നേരിടും.

നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. മോൻസൻ മാവുങ്കൽ തട്ടിപ്പുകേസിൽ ക്രൈം ബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കെ സുധകാരന്റെ പ്രതികരണം.
advertisement
അതേസമയം, സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തുവന്നു. സുധാകരൻ മാറിനിൽക്കേണ്ടതില്ലെന്നും ചങ്കുകൊടുത്തും സംരക്ഷിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. അറസ്റ്റിനു പിന്നിൽ സർക്കാരിന്റെ വൈര്യനിര്യാതന ബുദ്ധി ആണെന്നും വി ഡി സതീശൻ പറഞ്ഞു ..
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 24, 2023 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയാര്‍; പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്ന് കെ.സുധാകരന്


