മടങ്ങിപ്പോകാമെന്ന് മലകയറാനെത്തിയ യുവതി; വഴങ്ങാതെ ഭർത്താവ്
Last Updated:
ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്തുന്നതിനായി പമ്പയിലെത്തിയത് ഭർത്താവിന്റെ നിർബന്ധത്താലെന്ന് ചേര്‍ത്തല സ്വദേശി അഞ്ജു (35). എന്നാൽ, സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എസ്.പി രാഹുൽ നായർ പറഞ്ഞത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി പമ്പയില്‍ എത്തിയിട്ടുള്ളത്. മടങ്ങിപ്പോകാൻ തയാറാണെന്ന് പൊലീസുമായുള്ള ചർച്ചയിൽ യുവതി വ്യക്തമാക്കി. എന്നാൽ ഭർത്താവ് പിന്മാറാൻ തയാറായിട്ടില്ല.
ആലപ്പുഴ ചേർത്തല അരീപ്പറമ്പ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദിന്റെ സഹോദരൻ വിജിത്തിന്റെ ഭാര്യയാണ് അഞ്ജു. ഭർത്താവ് മലകയറാൻ നിർബന്ധിക്കുകയാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇരുമുടിക്കെട്ടുമായാണ് ഇവർ എത്തിയത്. ഭർത്താവും പാർട്ടി അംഗമാണെന്നാണ് വിവരം. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പറയപ്പെടുന്നു.
കെ.എസ്.ആര്‍.ടി.സി ബസിലാണ് യുവതി പമ്പയിലെത്തിയത്. പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് അവര്‍ ഇപ്പോള്‍ ഉള്ളത്. അതിനിടെ, ദര്‍ശനത്തിന് യുവതി എത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പമ്പയില്‍ ശരണംവിളികളുമായി പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സന്നിധാനത്തെ നടപ്പന്തലിലും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, യുവതിയെ സന്നിധാനത്തേക്ക് കയറ്റിവിടുന്ന കാര്യത്തില്‍ പൊലീസ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
advertisement
നേരം വൈകിയതിനാല്‍ സുരക്ഷ കണക്കിലെടുത്ത് യുവതിയെ ഇന്നുതന്നെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുമോ എന്നകാര്യം വ്യക്തമല്ല. സന്നിധാനത്തെ സ്ഥിതിഗതികള്‍ പൊലീസ് യുവതിയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2018 7:50 PM IST


