എറണാകുളത്ത് ബസ് കാത്ത് നിൽക്കവെ സിമന്റ് ഇഷ്ടിക തലയിൽവീണ് യുവതി മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
നിർമ്മാണം നടന്നുകൊണ്ടിരുന്ന മൂന്ന് നിലക്കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഇഷ്ടിക താഴേക്ക് പതിച്ച് അപകടമുണ്ടായത്
എറണാകുളത്ത് ബസ് കാത്ത് നിൽക്കവെ സിമന്റ് ഇഷ്ടിക തലയിൽവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ(34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആര്യയും ആറുവയസുകാരിയായ മകളും മുനമ്പം മാണിബസാറിൽ ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
മുനമ്പത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന മൂന്ന് നിലകെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഇഷ്ടിക താഴേക്ക് പതിച്ച് അപകടമുണ്ടായത്. ആര്യയുടെ മകൾക്കും പരിക്കേറ്റിരുന്നു. മഴനനയാതിരിക്കാനായി വച്ച ഷീറ്റിന് പുറത്ത് വച്ചിരുന്ന ഇഷ്ടികയാണ് ഇളകി ആര്യയുടെ തലയിഷ വീണത്. ഉടൻതന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീഴൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 30, 2025 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്ത് ബസ് കാത്ത് നിൽക്കവെ സിമന്റ് ഇഷ്ടിക തലയിൽവീണ് യുവതി മരിച്ചു