നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മൂന്നരക്കോടിയുടെ നികുതി വെട്ടിപ്പ്; സ്റ്റീൽ കമ്പനി ഉടമയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് കണ്ടത് തൊഴിലുറപ്പ് തൊഴിലാളിയെ

  മൂന്നരക്കോടിയുടെ നികുതി വെട്ടിപ്പ്; സ്റ്റീൽ കമ്പനി ഉടമയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് കണ്ടത് തൊഴിലുറപ്പ് തൊഴിലാളിയെ

  എംഎസ് സ്റ്റീൽ എന്ന കമ്പനി ഉടമ 3.50 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നു കാട്ടി നികുതിവകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസ് പ്രതിയെ അന്വേഷിച്ചിറങ്ങിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ജംഷെഡ്പുർ: കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സ്റ്റീൽ കന്പനി ഉടമയെ തേടിയെത്തിയ പൊലീസ് കണ്ടത് ദിവസേന ഇരുനൂറ് രൂപയിൽ താഴെ മാത്രം വരുമാനമുള്ള തൊഴിലുറപ്പ് തൊഴിലാളിയെ. 3.50 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ എംഎസ് സ്റ്റീൽ എന്ന കമ്പനിയുടെ എംഡിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസാണ് ദരിദ്രനായ തൊളിലാളിയെ കണ്ട് ഞെട്ടിയത്. കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് പൊലീസ് അന്വേഷിച്ച് എത്തിയതെന്നു മനസിലാക്കിയ തൊവിലാളിയും അമ്പരുന്നു.  ജാർഖണ്ഡിലെ കിഴക്കൻ സിങ്ഭും ജില്ലയിലാണ് സംഭവം.

   എംഎസ് സ്റ്റീൽ എന്ന കമ്പനി ഉടമയായ ലാദുൻ മുർമു 3.50 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നു കാട്ടി നികുതിവകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസ് പ്രതിയെ അന്വേഷിച്ചിറങ്ങിയത്.  ഔദ്യോഗിക രേഖകൾ പ്രകാരം 48-കാരനായ ലാദുൻ മുർമുവാണ് എംഎസ് സ്റ്റീലിന്റെ ഉടമ. കമ്പനി ഉടമയെ തേടിയിറങ്ങിയ പൊലീസ് റായ്പഹാരി ഗ്രാമത്തിലുളള ലാദുന്റെ ഓലമേഞ്ഞ വീട്ടിലാണ് എത്തിയത്.

   Also Read സണ്ണി ലിയോണി സിനിമയിലെ'സൂപ്പർ സ്റ്റാർ' ഗാനത്തിന് ചുവടുവച്ച് വധു വിവാഹ വേദിയിലേക്ക്; വൈറലായി ഒരു വിവാഹ വീഡിയോ

   തൊഴിലുറപ്പ് തൊഴിലാളിയാണ് ലാദുൻ മുർമുവെന്ന് കണ്ടെത്തിയ പൊലീസും അമ്പരന്നു. ലാദുന്റെ ഡ്യൂപ്ലിക്കേറ്റ് ആധാർ, പാൻ കാർഡുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വ്യാജ സ്റ്റീൽ കമ്പനിയായിരുന്നു എംഎസ് സ്റ്റീൽസെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജാംഷെഡ്പുർ സീനിയർ സുപ്രണ്ട് ഓഫ് പോലീസ് ഡോ.എം. തമിൾ വാനൻ പറഞ്ഞു.

   ലാദുനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിഷേധത്തെ തുടർന്ന് വൈകിട്ടോടെ വിട്ടയച്ചു. സ്റ്റീൽ കമ്പനി തുടങ്ങിയതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ലാദുൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ  ദിവസക്കൂലിയായി ലഭിക്കുന്നത് 198 രൂപയാണ്.

   Also Read ക്ലാസ് മുറിയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവാഹം; വീഡിയോ വൈറൽ; ഇരുവരെയും പുറത്താക്കി അധികൃതർ

   2018-ൽ തന്റെ അന്തരവനായ ബൈല മുർമു എന്റെ കോപ്പറേറ്റീവ് ബാങ്ക് പാസ്ബുക്കും പാൻ, ആധാർ കാർഡുകളും എടുത്തിരുന്നു. ഇത് ഹാജരാക്കുകയാണെങ്കിൽ സർക്കാരിൽ നിന്ന് പ്രതിമാസം രണ്ടായിരം രൂപ അക്കൗണ്ടിൽ ലഭിക്കുമെന്ന് പറഞ്ഞാണ് രേഖകളെല്ലാം കൊണ്ടുപോയത്. ബൈല രേഖകളെല്ലാം മരുമകനായ സുനരറാമിനും അയാൾ പിന്നീട് സുശാന്ത് എന്ന മറ്റൊരാൾക്കും കൈമാറിയതായി ലാദുൻ പറയുന്നു.

   കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കമേഴ്ഷ്യൽ ടാക്സ് ഓഫീസർമാർ തന്റെ വീട്ടിലെത്തി 3.50 കോടി രൂപയുടെ ജിഎസ്ടി നികുതി കുടിശ്ശിക വരുത്തിയ നോട്ടീസ് കൈമാറിയിരുന്നുവെന്നും ലാദുൻ പറഞ്ഞു. പണം അടയ്ക്കാനാവാതെ വന്നതോടെ ഇയാൾക്കെതിരേ മൊസാബണി പൊലീസ് കേസെടുക്കുകയായിരുന്നു.

   "എന്റെ ഭാര്യ കഴിഞ്ഞ വർഷം മരിച്ചു. എന്റെ മകനുമൊത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഞാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.'- ലാദുൻ പറയുന്നു.

   ജിഎസ്ടി കുടിശ്ശിക വരുത്തിയതിന് സംസ്ഥാന ടാക്സ് ഓഫീസറായ സന്തോഷ് കുമാർ ഫയൽ ചെയ്ത എഫ്.ഐ.ആർ. പ്രകാരം എംഎസ് സ്റ്റീൽ 5.58 കോടി വിലവരുന്ന സ്റ്റീൽ ഇടപാടാണ് മറ്റുകമ്പനികളുമായി നടത്തിയിട്ടുളളത്.
   Published by:Aneesh Anirudhan
   First published:
   )}