Attack | വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ച് വസ്ത്രം വലിച്ചുകീറി; പിന്നിൽ CPM പ്രവർത്തകരെന്ന് ആരോപണം
- Published by:Anuraj GR
- news18-malayalam
Last Updated:
ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും രാജിവയ്ക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നാണ് സിപിഎം പറയുന്നത്
പത്തനംതിട്ട: വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ച് വസ്ത്രം വലിച്ചുകീറിയെന്ന് പരാതി. പുറംമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ ജോബിക്ക് നേരെയായിരുന്നു അതിക്രമം. പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് കൈയ്യേറ്റം ഉണ്ടായത്. അതിക്രമത്തിനിടെ വസ്ത്രം വലിച്ചുകീറിയതായി സൗമ്യ ജോബി ആരോപിക്കുന്നു.
എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ ജോബി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്. കഴിഞ്ഞ ദിവസം ഇവർക്കെതിരെ സിപിഎം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് പ്രസിഡന്റും മറ്റ് യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നു. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല. പ്രസിഡന്‍റ് ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെ സിപിഎം ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേർന്ന് അവരെ തടഞ്ഞുവെക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്‍റിനെ കൈയ്യേറ്റം ചെയ്യുകയും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും ആരോപണമുണ്ട്. സിപിഎം പ്രവര്‍ത്തകർ തനിക്കെതിരെ നടത്തിയ അതിക്രമത്തിൽ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
advertisement
എന്നാൽ തങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ചിട്ടില്ലെന്ന് ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം എല്‍ഡിഎഫ് സ്വതന്ത്രയുടെ പ്രസിഡന്റ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ കഴിഞ്ഞിരുന്നു. രാജിവയ്ക്കാത്ത സാഹചര്യത്തിലാണ് സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ഒരു കരാര്‍ ഇല്ലെന്ന് സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു; അക്രമം ടേബിൾ വൃത്തിയാക്കാൻ വൈകിയതിന്
കോഴിക്കോട്: ഭക്ഷണം കഴിക്കാനെത്തിയ അഞ്ചംഗ സംഘം ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതിലുണ്ടായ തര്‍ക്കം കത്തിക്കുത്തിൽ കലാശിച്ചത്. കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങള്‍ - മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയാണ് അക്രസംഭവം അരങ്ങേറിയത്. അക്രമത്തില്‍ ഹോട്ടൽ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മറിന് (43) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
അഞ്ചു പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയത്. ടേബിൾ വൃത്തിയാക്കാൻ വൈകിയതോടെ ഇവർ ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. വാക്കുതർക്കത്തിനിടയിലാണ് സംഘത്തിലുണ്ടായിരുന്ന ഒരാൾ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഉമ്മറിനെ കുത്തിയത്. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. കേസിൽ ഉൾപ്പെട്ട ഒരാൾ ഒളിവിലാണ്.
വർഷങ്ങൾക്ക് മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാൾ കൊണ്ട് വെട്ടിയതായി പരാതി. നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളിയെ (55) സുഹൃത്തായ ദിനേശൻ വെട്ടിയതായാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ മുരളി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്.
advertisement
Also read-പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ സഹോദരനായ പൊലീസുകാരൻ അറസ്റ്റിൽ
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ ഉറക്കത്തിലായിരുന്ന മുരളിയെ വീട്ടിലെത്തി ഫോൺ ചെയ്ത് പുറത്തേക്ക് വരുത്തിയ ദിനേശൻ ഇരുകാലുകളിലും ഇരുകാലുകളിലും വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ദിനേശനോടൊപ്പം സുനി എന്നയാളും ഉണ്ടായിരുന്നുവെന്ന് മുരളി പറഞ്ഞു. 15 വർഷം മുമ്പ് നീയെന്റെ മുഖത്തടിച്ചത് ഓർമയുണ്ടോടാ എന്ന് ദിനേശൻ ചോദിച്ചപ്പോൾ, തനിക്ക് ഓർമയില്ലെന്ന് പറഞ്ഞു. അപ്പോൾ സുനി വടിവാൾ നൽകി വെട്ടാൻ പറഞ്ഞതിനെ തുടർന്ന് ദിനേശൻ കാലുകളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് മുരളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
advertisement
മദ്യപിക്കുന്നതിനിടെ പഴയ സംഭവം ഓർത്തെടുത്ത ദിനേശനും സുനിയും മുരളിയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരളിയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആക്രമണത്തിൽ കാലിന്റെ പേശികൾക്ക് സാരമായി പരിക്കേറ്റിരുന്നതിനാൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 24, 2022 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Attack | വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിച്ച് വസ്ത്രം വലിച്ചുകീറി; പിന്നിൽ CPM പ്രവർത്തകരെന്ന് ആരോപണം









