വൈക്കത്ത് ജോലി കഴിഞ്ഞു മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് യുവാവ് വീണത്
വൈക്കം: വൈക്കത്ത് ജോലി കഴിഞ്ഞു മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. മവേലിക്കര സ്വദേശി കെ സുമേഷ് കുമാറാണ് മരിച്ചത്. തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് യുവാവ് വീണത്. കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനാണ് സുമേഷ്കുമാർ.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ട്രെയിനിൽ നിന്ന് വീണ് ട്രാക്കിൽ കിടക്കുകയായിരുന്ന സുമേഷിനെ കാൽനട യാത്രക്കാരാണ് കണ്ടത്. പൊലീസും ആർപിഎഫും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
(Summary: A young man died after falling from a train while returning from work in Vaikam. K Sumesh Kumar, a resident of Mavelikara, died. The youth fell from the Venad Express which was going to Thiruvananthapuram.)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
January 23, 2025 10:40 AM IST