കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടകര നഗരസഭാ പാർക്കിനു സമീപം കോരപറമ്പത്ത് ശ്രീധരൻ – നാരായണി ദമ്പതികളുടെ ഏക മകൻ ആർ.ടി.ശ്രീനാഥ് (34) ആണ് മരിച്ചത്. ദേശീയപാത ഇരിങ്ങലിൽ വെച്ചാണ് സംഭവം. അപകടത്തിൽ കൂടെയുണ്ടായിരുന്ന ഭാര്യ അവന്യയ്ക്ക് (28) കൈയ്ക്ക് പരുക്കേറ്റു. രണ്ടു വയസ്സുള്ള മകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Also read-ചക്കയിട്ടപ്പോൾ യുവതിയുടെ കയ്യിൽ എന്തോ കടിച്ചതായി തോന്നി; വീട്ടിലെത്തിയപ്പോൾ മരിച്ചു
ഞായറാഴ്ച രാവിലെ രാവിലെ 8.30ന് ആയിരുന്നു സംഭവം. എറണാകുളത്തുനിന്നു തിരിച്ചുവരുന്നതിനിടയിലാണ് ശ്രീനാഥും കുടുംബവും അപകടത്തിൽപ്പെട്ടത്. നാലു വർഷം മുൻപുണ്ടായ ബൈക്ക് അപകടത്തിൽ ശ്രീനാഥിന്റെ ഇടതു കാൽപാദം മുറിച്ചു മാറ്റിയിരുന്നു. വടകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.