പത്തനംതിട്ടയിൽ പെൺസുഹൃത്തുമായി ലോഡ്ജിൽ മുറിയെടുത്ത യുവാവ് ജീവനൊടുക്കിയ നിലയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
മുൻപും യുവാവ് ഈ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
പത്തനംതിട്ടയിൽ പെൺ സുഹൃത്തുമൊത്ത് ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാൻ(22)നെയാണ് മരിച്ചത്. ലോഡ്ജ് മുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് മുഹമ്മദ് സൂഫിയാനും പെൺസുഹൃത്തും ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന്, ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. പെൺ സുഹൃത്ത് ടോയ്ലറ്റിൽ കയറിയ സമയത്താണ് മുഹമ്മദ് സൂഫിയാൻ ഫാനിൽ തുണി ഉപയോഗിച്ച് ജീവനൊടുക്കിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. മുൻപും മുഹമ്മദ് സുഫിയാൻ ഈ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയത്.
Also Read : പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
(ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Summary : Man checks into hotel with Girl friend, later found dead hanging
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
June 08, 2025 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ പെൺസുഹൃത്തുമായി ലോഡ്ജിൽ മുറിയെടുത്ത യുവാവ് ജീവനൊടുക്കിയ നിലയിൽ