യുവതി ആൺ സുഹൃത്തിന്റെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ജിം ട്രെയിനറായ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ജിം ട്രെയിനറായ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നു
കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർത്ഥിനിയായ ആയിഷ റാസ (21) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
ഇതും വായിക്കുക: മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു; സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടുമരണം
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ആയിഷ ജീവനൊടുക്കില്ലെന്ന് ബന്ധു. ആൺ സുഹൃത്ത് കൊന്നതെന്ന് സംശയമുണ്ടെന്നും ആൺ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു ആരോപിച്ചു.
ഇതും വായിക്കുക: മറുനാടൻ ഷാജൻ സ്കറിയയെ മർദിച്ച നാലുപേർ ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ
ജിം ട്രെയിനറായ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 01, 2025 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവതി ആൺ സുഹൃത്തിന്റെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ജിം ട്രെയിനറായ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ