കെ.സുധാകരന്‍റെ ഫ്ലക്സില്‍ 'O' മാറി 'A' ആയി; കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസുകാരെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

Last Updated:

കോംപ്രമൈസ് എന്ന വാക്കില്‍ ഒ എന്ന അക്ഷരത്തിന് പകരം എ എന്ന് പ്രിന്‍റ് ചെയ്തതാണ് വിനയായത്

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിലെ അക്ഷരപിശക് മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍. പള്ളിത്തോട്ടം ഡിവിഷനിലെ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് ട്രോളന്മാര്‍ ചേര്‍ന്ന് വൈറലാക്കിയത്. അവസാനം പണി കിട്ടിയെന്ന് മനസിലാക്കിയ പ്രവര്‍ത്തകർ ഫ്ളക്സ് ബോർഡിലെ അക്ഷര തെറ്റ് തിരുത്തിയാണ് തലയൂരിയത്. കൊല്ലം ബീച്ചിനോട് ചേര്‍ന്നുള്ള ജംഗ്ഷനിലാണ് നോ കോംപ്രമൈസ് എന്നെഴുതിയ കെ സുധാകരന്റെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡ് യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകർ വച്ചത്.
ആദ്യ കാഴ്ചയില്‍ ഫ്ലക്സില്‍ ഒരു പ്രശ്നവുമില്ലെന്ന് തോന്നും. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ ഫ്ലക്സില്‍ ഒരു തെറ്റുകാണാം. കോംപ്രമൈസ് എന്ന വാക്കില്‍ ഒ എന്ന അക്ഷരത്തിന് പകരം എ എന്ന് പ്രിന്‍റ് ചെയ്തതാണ് വിനയായത്. ഫ്ലക്സ് ബോര്‍ഡ് വച്ചിട്ട് രണ്ട് മാസം ആയെങ്കിലും ആരും അക്ഷരത്തെറ്റ്  ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരാള്‍ തെറ്റ് കണ്ടെത്തി  കെ സുധാകരന്‍റെ ഫ്ലക്സിന്‍റെ ഫോട്ടെയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ഫ്ലക്സും യൂത്ത് കോണ്‍ഗ്രസുകാരും എയറിലായി.
advertisement
അതിരൂക്ഷമായ പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രാഷ്ട്രീയ എതിരാളികളില്‍ നിന്നടക്കം നേരിടേണ്ടി വന്നത്. ഫ്ലക്സടിക്കാൻ കടക്കാരന് എഴുതിക്കൊടുത്തതിലുണ്ടായ പിശകാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബ്രൂണോ വിക്ടര്‍ നല്‍കിയ വിശദീകരണം. സംഭവത്തില്‍ ആരേയും പഴിക്കാനില്ലെന്നും തന്‍റെ തന്നെ തെറ്റാണെന്നും ബ്രൂണോ കുറ്റ സമ്മതവും നടത്തി.
എന്നാല്‍ എതിരാളികളുടെ പരിഹാസങ്ങള്‍ക്കൊന്നും തങ്ങളെ തളര്‍ത്താനാകില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം. അക്ഷരത്തെറ്റുള്ള ഫ്ലക്സ് വരുത്തിവെച്ച ക്ഷീണം മാര്റനായി പള്ളിത്തോട്ടത്തെ റോഡ് തകര്‍ച്ചയിൽ പ്രതിഷേധിച്ച് മറ്റൊരു ഫ്ലക്സ് കൂടി യൂത്ത് കോണ്‍ഗ്രസുകാര്‍ സ്ഥാപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.സുധാകരന്‍റെ ഫ്ലക്സില്‍ 'O' മാറി 'A' ആയി; കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസുകാരെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement