കൊച്ചിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിൽ ഏഴു മണിക്കൂറോളം നീണ്ടുനിന്ന സമരം കോൺഗ്രസ്സ് നേതാക്കൾ അവസാനിപ്പിച്ചു.
കൊച്ചിയിൽ മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം. എറണാകുളം ജില്ലാ കോടതി മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിൽ ഏഴു മണിക്കൂറോളം നീണ്ടുനിന്ന സമരം കോൺഗ്രസ്സ് നേതാക്കൾ അവസാനിപ്പിച്ചു. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ രണ്ടു മണിയോടെയാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്.
അറസ്റ്റിൽ പ്രതിഷേധിച്ച് ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്അൻവർ സാദത്ത്, ഉമ തോമസ്, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ സമരം നടത്തിയിരുന്നു.
ജാമ്യം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രവർത്തകർ മധുരം വിതരണം ചെയ്തു.ആദ്യം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയെങ്കിലും പിന്നീട് സിപിഎമ്മിന്റെ ഇടപെടൽ മൂലം ജാമ്യമില്ല വകുപ്പുകൾ ആക്കി മാറ്റിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. പോലീസ് നടപടിക്കെതിരെ ഇന്ന് വിപുലമായ സമരം നടത്തുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
അതേസമയം, നവ കേരള സദസ്സിന് ഇന്ന് സമാപനം. ഉച്ച കഴിഞ്ഞ് 2 ന് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് പുതിയകാവ് ക്ഷേത്രം മൈതാനിയിലും വൈകിട്ട് 4 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനിയിലും നടക്കും. ഇന്നലെ തൃക്കാക്കരയിലെയും പിറവം മണ്ഡലത്തിലെയും നവ കേരള സദസ്സ് പൂർത്തിയായിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് നാലുമണ്ഡലങ്ങളിലെ നവ കേരള സദസ്സ് മാറ്റിവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 02, 2024 7:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം