വിവാഹനിശ്ചയ ദിനത്തിൽ വാഹനാപകടം; യുവാവ് മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പോത്തൻകോട് കാട്ടായിക്കോണത്തിന് സമീപം നരിക്കലിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരം: വിവാഹനിശ്ചയ ദിനത്തിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് പിറ്റേന്നു പുലർച്ചെ ആശുപത്രിയിൽ മരിച്ചു. കരിച്ചാറ അപ്പോളോ കോളനിയിൽ കുന്നുംപുറത്തു വീട്ടിൽ ബിനുവിന്റെ മകൻ വിജിൽ (23) ആണ് മരിച്ചത്. തിങ്കളാഴ്ച അമിതവേഗത്തിലെത്തിയ കാർ, വിജിൽ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പോത്തൻകോട് കാട്ടായിക്കോണത്തിന് സമീപം നരിക്കലിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ വിജിൽ ഇന്നലെ രാവിലെ ആറരയോടെയാണ് മരിച്ചത്. ബന്ധു അനിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
തിങ്കളാഴ്ച പ്രതിശ്രുത വധുവിന്റെ വീട്ടിൽ നടന്ന നിശ്ചയ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാൻ പോകുമ്പോഴായിരുന്നു അപകടം. അമ്മ: രമ. സഹോദരങ്ങൾ: വിജിത്ത്, വിപിൻ. പോത്തൻകോട് പൊലീസ് കാർ കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2021 10:10 AM IST