advertisement

'ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല'; ലിവിങ് ടുഗെതർ പങ്കാളികളുടെ ഹർജി ഹൈക്കോടതി തള്ളി

Last Updated:

വിവാഹത്തിന് മുമ്പ് ചുംബിക്കുക, സ്പർശിക്കുക തുടങ്ങിയ ലൈംഗികമായ സ്നേഹപ്രകടനങ്ങൾ ഒന്നും തന്നെ ഇസ്ലാമിൽ അനുവദനീയമല്ലെന്നും കോടതി നിരീക്ഷിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ലക്നൗ: ഇസ്ലാം മതംവിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി. പോലീസ് പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ലിവിങ് ടുഗതർ പങ്കാളികൾ സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ വിവാഹത്തിന് മുമ്പ് ചുംബിക്കുക, സ്പർശിക്കുക തുടങ്ങിയ ലൈംഗികമായ സ്നേഹപ്രകടനങ്ങൾ ഒന്നും തന്നെ ഇസ്ലാമിൽ അനുവദനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. 29കാരിയായ ഹിന്ദു യുവതിയും 30 കാരനായ മുസ്ലീം യുവാവും സമർപ്പിച്ച ഹർജി ആണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തള്ളിയത്.
കൂടാതെ സ്വകാര്യ കക്ഷികൾ തമ്മിലുള്ള ഇത്തരം തർക്കങ്ങൾ കോടതിയുടെ അധികാരപരിധിക്കുള്ളിൽ വരുന്നതല്ലെന്നും ഇത്തരം സാമൂഹിക പ്രശ്നങ്ങൾ വേരോടെ പിഴുതെറിയാൻ സാമൂഹിക ഇടപെടൽ വേണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് ഇവരെ പീഡിപ്പിക്കുകയാണെന്നാണ് ഹർജിക്കാരുടെ ആരോപണം. എന്നാൽ മുസ്ലീം നിയമത്തിൽ വിവാഹപൂർവ ലൈംഗികതയ്ക്ക് അംഗീകാരം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികബന്ധം ഒഴികെയുള്ള എല്ലാ വിവാഹേതര ലൈംഗികബന്ധവും വിവാഹപൂർവ ലൈംഗികതയും വ്യഭിചാരമായാണ് കണക്കാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
advertisement
അതോടൊപ്പം ഭാവിയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി ഈ ഹർജിക്കാർ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ” ഇത്തരം വിവാഹത്തിനു മുമ്പുള്ള ലൈംഗികത ഇസ്‌ലാമിൽ അനുവദനീയമല്ല. വാസ്തവത്തിൽ ചുംബനം, സ്പർശനം, നോട്ടം തുടങ്ങിയ ലൈംഗിക, കാമ, സ്നേഹ പ്രകടനങ്ങൾ ഇസ്ലാമിൽ ‘ഹറാം’ ആണ് . കാരണം ഇവ വ്യഭിചാരമായി കണക്കാക്കപ്പെടുന്നു ” എന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
കൂടാതെ പോലീസ് ഇവരുടെ വാതിലിൽ മുട്ടുകയോ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയോ ചെയ്ത സാഹചര്യങ്ങളെ കുറിച്ച് ഹർജിക്കാർ എവിടെയും പറഞ്ഞിട്ടില്ല എന്നും ഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. അതിനാൽ സംഭവം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനത്തിൽ ഉൾപ്പെട്ടാലും പീഡനം സംശയാസ്പദമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും അറിയിച്ചു.
കൂടാതെ ഇത്തരം കുറ്റങ്ങൾക്ക് അവിവാഹിതരായ ആണിനും പെണ്ണിനും നൂറ് ചാട്ടവാറടിയും കല്ലെറിഞ്ഞു കൊല്ലലുമാണ് ഖുർആനിലെ ശിക്ഷ എന്നും കോടതി പറഞ്ഞു. ഹർജി തള്ളുന്നതായും കോടതി ഉത്തരവിട്ടു. അലഹബാദ് ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ ജസ്റ്റിസ് സംഗീത ചന്ദ്രയും ജസ്റ്റിസ് നരേന്ദ്ര കുമാർ ജോഹാരിയും ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
advertisement
അതേസമയം ഹർജിക്കാർക്ക് തങ്ങളുടെ പരാതികൾ ഉന്നയിക്കുന്നതിനായി ഉചിതമായ കോടതിയെയോ ബന്ധപ്പെട്ട പോലീസ് അധികൃതരെയോ നിയമാനുസൃതമായി സമീപിക്കാമെന്നും കോടതി അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Law/
'ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല'; ലിവിങ് ടുഗെതർ പങ്കാളികളുടെ ഹർജി ഹൈക്കോടതി തള്ളി
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement