ഹൈക്കോടതി ഉത്തരവ് 'വൃഷണം പിടിച്ചു ഞെരിക്കുന്നത് കൊലപാതക ശ്രമമല്ല'

Last Updated:

ഇരയെ കൊലപ്പെടുത്താൻ പ്രതികൾക്ക് ഉദ്ദ്യേശമില്ലായിരുന്നുവെന്നും തമ്മിൽ തല്ലുന്നതിനിടെയാണ് പരിക്കേറ്റതെന്നും കോടതി നിരീക്ഷിച്ചു

Karnataka High-count
Karnataka High-count
ബെംഗളൂരു: മറ്റൊരാളുടെ വൃഷണത്തിൽ പിടിച്ച് ഞെരിക്കുന്നതിനെ കൊലപാത ശ്രമമായി കാണാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ഇത്തരമൊരു സംഭവത്തിൽ ‘ഗുരുതരമായ മുറിവുണ്ടാക്കിയതിന്’ 38കാരനെ വിചാരണക്കോടതി ശിക്ഷിച്ചതിൽ നിന്നും വ്യത്യസ്ത നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. വിചാരണ കോടതി വിധിച്ച ഏഴുവർഷത്തെ തടവുശിക്ഷ ഹൈക്കോടതി മൂന്നുവർഷമായി കുറയ്ക്കുകയും ചെയ്തു. ഇരയെ കൊലപ്പെടുത്താൻ പ്രതികൾക്ക് ഉദ്ദ്യേശമില്ലായിരുന്നുവെന്നും തമ്മിൽ തല്ലുന്നതിനിടെയാണ് പരിക്കേറ്റതെന്നും കോടതി നിരീക്ഷിച്ചു.
”പരാതിക്കാരനും പ്രതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് വൃഷണം പിടിച്ച് ഞെരിച്ചത്. പ്രതി ബോധപൂർവം കൊല നടത്തണമെന്ന ഉദ്ദ്യേശത്തോടെയാണ് ഇതു ചെയ്തതെന്ന് പറയാനാകില്ല. അങ്ങനെ കൊല നടത്താൻ ലക്ഷ്യമിട്ടിരുന്നെങ്കിൽ മാരകായുധങ്ങൾ അടക്കം കൈയിൽ കരുതുമായിരുന്നില്ലേ”- കോടതി ചോദിച്ചു.
പ്രതി ഇരയ്ക്ക് ഗുരുതരമായി മുറിവേൽപ്പിച്ചതായി ഹൈക്കോടതി പറഞ്ഞു. പരിക്ക് ഇരയുടെ മരണത്തിന് കാരണമായിരിക്കാമെങ്കിലും കൊലനടത്തുതക പ്രതിയുടെ ഉദ്ദേശ്യമായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
advertisement
“മരണത്തിന് കാരണമായേക്കാവുന്ന ശരീരത്തിലെ സുപ്രധാന ഭാഗമായ വൃഷണമാണ് ആക്രമിക്കാൻ അദ്ദേഹം തെരഞ്ഞെടുത്തത്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃഷണം നീക്കം ചെയ്തു, ഗുരുതരമായ മുറിവാണുണ്ടായത്. എന്നാൽ, പ്രതികൾ തയ്യാറെടുപ്പോടെ കൊലപാതകത്തിന് ശ്രമിച്ചുവെന്ന് പറയാനാവില്ലെന്ന് കരുതുന്നു. ശരീരത്തിന്റെ സുപ്രധാനഭാഗമായ സ്വകാര്യഭാഗം ഞെക്കിപ്പിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് പ്രതികൾ വരുത്തിയ മുറിവ് ഐപിസി സെക്ഷൻ 324 നുകീഴിൽ വരും,” ജസ്റ്റിസ് കെ നടരാജൻ വിധിന്യായത്തിൽ പറഞ്ഞു.
advertisement
താനും മറ്റുള്ളവരും ഗ്രാമീണ മേളയിലെ നരസിംഹ സ്വാമി ഘോഷയാത്രക്ക് മുന്നിൽ നൃത്തം ചെയ്തപ്പോഴായിരുന്നു സംഭവമെന്ന് ഇരയായ ഓംകാരപ്പ പറഞ്ഞു. ഈ സമയം പ്രതിയായ പരമേശ്വരപ്പെ ബൈക്കിലെത്തുകയും ഓംകാരയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ പരമേശ്വരപ്പ, ഓംകാരപ്പയുടെ വൃഷണം പിടിച്ച് ഞെരിച്ചു. വലിയ പരിക്കുണ്ടായി. പൊലീസ് അന്വേഷണത്തിന് ശേഷം വിചാരണക്കോടതി പ്രതിയെ ഏഴുവർഷത്തെ തടവിന് ശിക്ഷിച്ചു.
ചിക്കമംഗളൂരു ജില്ലയിലെ കടൂരിലെ മുഗളിക്കാട്ടെ സ്വദേശിയായ പരമേശ്വരപ്പ ചിക്കമംഗളൂരുവിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.
advertisement
ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം ഏഴ് വർഷം തടവും സെക്ഷൻ 341 പ്രകാരം ഒരു മാസത്തെ തടവും സെക്ഷൻ 504 പ്രകാരം ഒരു വർഷം തടവും (പ്രകോപനമുണ്ടാക്കാൻ) വിചാരണക്കോടതി വിധിച്ചിരുന്നു. സംഭവം നടന്നത് 2010ലാണ്. 2012 ൽ വിചാരണ കോടതി പരമേശ്വരപ്പയെ ശിക്ഷിച്ചു. 2012 ൽ സമർപ്പിച്ച അദ്ദേഹത്തിന്റെ അപ്പീൽ ഈ മാസം ആദ്യം ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഹൈക്കോടതി ഉത്തരവ് 'വൃഷണം പിടിച്ചു ഞെരിക്കുന്നത് കൊലപാതക ശ്രമമല്ല'
Next Article
advertisement
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
  • ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വിജയം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

  • സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി.

  • ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

View All
advertisement