'സുപ്രീംകോടതിയുടെ ദീർഘ അവധികൾ ഒഴിവാക്കുന്ന കാര്യം പരി​ഗണിക്കും': ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

Last Updated:

സുപ്രീം കോടതിയുടെ 75–ാം വാർഷികാഘോഷ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

DY Chandrachud
DY Chandrachud
സുപ്രീം കോടതിയുടെ ദീർഘ അവധികൾ അവസാനിപ്പിക്കുന്നത് പരി​ഗണിക്കുമെന്നും കേസുകൾ പതിവായി മാറ്റിവെയ്ക്കുന്ന രീതിയിൽ (adjournment culture) നിന്നും പുറത്തു വന്ന് പ്രൊഫഷണലിസത്തിൻ്റെ സംസ്‌കാരത്തിലേക്ക് ജഡ്‍ജിമാർ എത്തണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സുപ്രീം കോടതിയുടെ 75–ാം വാർഷികാഘോഷ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
"സമീപ ഭാവിയിൽ, ജുഡീഷ്യറിയെ ബാധിക്കുന്ന ഘടനാപരമായ പ്രശ്നങ്ങൾ, കേസുകളുടെ തീർപ്പുകൽപ്പിക്കൽ, പണ്ടു മുതലേ തുടർന്നു പോരുന്ന ചില നടപടിക്രമങ്ങൾ, കേസുകൾ പതിവായി മാറ്റിവെയ്ക്കുന്ന രീതി എന്നിവ പരിഹരിക്കേണ്ടതുണ്ട്," ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീകോടതിയിലെ വാദപ്രതിവാദങ്ങൾ നീളുന്നത് മൂലം ഒരു കേസിൻ്റെ വിധി വൈകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭിഭാഷകരോട് അഭ്യർത്ഥിച്ചു.
ജഡ്ജിമാർ കേസുകൾ അനാവശ്യമായി മാറ്റി വയ്ക്കുന്നതും അഭിഭാഷകർ അനാവശ്യമായ അവധി ചോദിക്കുന്നതും അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
advertisement
ജുഡീഷ്യൽ പ്രൊഫഷനിലെ ലിംഗ വ്യത്യാസം ഇപ്പോൾ കുറഞ്ഞു വരികയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. "മുൻപ്, അഭിഭാഷക വൃത്തിയിൽ പുരുഷൻമാരായിരുന്നു കൂടുതൽ എത്തിയിരുന്നത്. കാലം മാറി. ഇപ്പോൾ ജില്ലാ ജുഡീഷ്യറിയിലെ ഉദ്യോ​ഗസ്ഥരിൽ 36.3 ശതമാനവും സ്ത്രീകളാണ്'', അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ജൂനിയർ സിവിൽ ജഡ്ജി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളിൽ 50 ശതമാനത്തിലധികവും സ്ത്രീകളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Law/
'സുപ്രീംകോടതിയുടെ ദീർഘ അവധികൾ ഒഴിവാക്കുന്ന കാര്യം പരി​ഗണിക്കും': ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement