മകളെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിന് ജാമ്യം; ആരോപണം കെ-പോപ് ബാൻഡ് BTS ഗാനങ്ങൾ കാണുന്നത് വിലക്കിയതിനെ തുടർന്നെന്ന് പിതാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
മതവിശ്വാസത്തിന് എതിരായതിനാലാണ് താനും ഭാര്യയും പതിനാലുകാരിയായ മകളെ ബിടിഎസ് ഗാനങ്ങൾ കാണുന്നതിൽ നിന്ന് വിലക്കിയതെന്ന് പിതാവ്
കൊച്ചി: മകളെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിന് ഹൈക്കോടതിയിൽ ജാമ്യം. തനിക്കെതിരെ മകൾ പീഡന പരാതി ഉന്നയിക്കാൻ കാരണം കൊറിയൻ പോപ് ബാൻഡായ ബിടിഎസിന്റെ ഗാനങ്ങൾ കാണുന്നതിൽ നിന്ന് വിലക്കിയതാണെന്ന് പിതാവ് കോടതിയിൽ ചൂണ്ടിക്കാട്ടി. മതവിശ്വാസത്തിന് എതിരായതിനാലാണ് താനും ഭാര്യയും പതിനാലുകാരിയായ മകളെ ബിടിഎസ് ഗാനങ്ങൾ കാണുന്നതിൽ നിന്ന് വിലക്കിയതെന്ന് പിതാവ് പറയുന്നു.
ആന്റിയുടെ സ്വാധീനത്തിലാണ് മകൾ ബിടിഎസ് ഗാനങ്ങൾ കണ്ടു തുടങ്ങിയത്. പീഡിപ്പിച്ചുവെന്ന് മകൾ പറഞ്ഞതും ആന്റിയോടാണ്. കുടുംബ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മകൾ ഇപ്പോൾ ആന്റിയുടെ കൂടെയാണെന്നും ജാമ്യ ഹർജിയിൽ പറയുന്നു.
ഗുരുതരമായ കാര്യങ്ങളാണ് ഹർജിക്കാരനെതിരെ ഉന്നയിച്ചതെങ്കിലും ജാമ്യ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ആരോപണം തെറ്റാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം.
advertisement
പിതാവിന്റെ ജാമ്യഹർജിയെ സർക്കാർ എതിർത്തെങ്കിലും സർക്കാർ ഹർജിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ തെളിയിക്കുന്ന വസ്തുതകളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകനായ പി. വിജയഭാനുവാണ് ഹർജിക്കാരനു വേണ്ടി ഹാജരായത്.
Location :
Kochi,Ernakulam,Kerala
First Published :
December 22, 2023 10:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
മകളെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിന് ജാമ്യം; ആരോപണം കെ-പോപ് ബാൻഡ് BTS ഗാനങ്ങൾ കാണുന്നത് വിലക്കിയതിനെ തുടർന്നെന്ന് പിതാവ്