കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ: ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് കേരളാ ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
നാല് വയസ്സുള്ള പെണ്‍കുട്ടിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
കൊച്ചി: കുട്ടികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് കേരളാ ഹൈക്കോടതി. ഇത്തരം സര്‍ജറികള്‍ നടത്തുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള സംസ്ഥാനതല സമിതി രൂപീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നാല് വയസ്സുള്ള പെണ്‍കുട്ടിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ഭരണഘടന നല്‍കുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ എന്ന് കോടതി നിരീക്ഷിച്ചു. അനുമതി ഇല്ലാതെ ഇത്തരം സര്‍ജറികള്‍ നടത്തുന്നത് കുട്ടികളുടെ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കുമെന്ന് കോടതി പറഞ്ഞു. ഇത്തരം ശസ്ത്രക്രിയകൾ നിയന്ത്രിക്കാൻ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം.
കുട്ടിയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ മാത്രമേ ഇത്തരം സര്‍ജറികള്‍ നടത്താന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു. ശസ്ത്രക്രിയ ചെയ്യുന്നത് വളര്‍ന്നു വരുമ്പോള്‍ കുഞ്ഞില്‍ മാനസികമായും വൈകാരികമായും പ്രശ്‌നങ്ങളുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
advertisement
കുഞ്ഞുങ്ങളിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്ന് ജസ്റ്റിസ് വിജി അരുണ്‍ നിര്‍ദേശിച്ചു. ഇത്തരം അപേക്ഷകള്‍ പരിഗണിക്കുന്നതിന് സംസ്ഥാനതലത്തില്‍ വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് സമിതിക്ക് രൂപം നല്‍കണം. ഈ സമിതിയില്‍ മനഃശാസ്ത്രഞ്ജന്‍, പീഡിയാട്രിക് സര്‍ജന്‍ എന്നിവരും ഉള്‍പ്പെട്ടിരിക്കണം. കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെങ്കില്‍ സര്‍ജറി അനുവദനീയമാണ്. ഹര്‍ജിക്കാരുടെ അപേക്ഷയില്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാനും സമിതിയോട് കോടതി നിര്‍ദേശിച്ചു.
Location :
Kochi,Ernakulam,Kerala
First Published :
August 09, 2023 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ: ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് കേരളാ ഹൈക്കോടതി