'ഭർത്താവിനെ സ്ത്രീലമ്പടനായി മുദ്രകുത്തുന്നതും ‌പരസ്യമായി അപമാനിക്കുന്നതും കൊടുംക്രൂരത': ഹൈക്കോടതി

Last Updated:

വിവാഹമോചനം ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ കേസിലെ കീഴ്ക്കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം

ന്യൂഡൽഹി: വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഒരു പുരുഷനെ പരസ്യമായി അപമാനിക്കുന്നതും സ്ത്രീലമ്പടനായി മുദ്രകുത്തുന്നതും അങ്ങേയറ്റത്തെ ക്രൂരതയാണെന്ന് ഡൽഹി ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ കേസിലെ കീഴ്ക്കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഭർത്താവിനെതിരെ ഭാര്യ സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി, വിവാഹ മോചനം അനുവദിച്ച കുടുംബകോടതി വിധി ശരിവെക്കുകയും ചെയ്തു. ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഓഫീസ് മീറ്റിങ്ങുകൾക്കിടയിൽ ജീവനക്കാരുടെയും അതിഥികളുടെയും മുന്നിൽ വെച്ച് ഭർത്താവിനെ ഭാര്യ പരസ്യമായി അപമാനിക്കുകയും വാക്കാൽ ആക്രമിക്കുകയും ചെയ്യുന്ന നിർഭാഗ്യകരമായ കേസാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. വിവാഹത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസവും ബഹുമാനവുമാണ്. ഒരു ബന്ധത്തിനും അർധസത്യത്തിലും അർധനുണകളിലും അർധവിശ്വാസത്തിലും നിലനിൽക്കാൻ കഴിയില്ല. ഭർത്താവിനോടുള്ള ഭാര്യയുടെ പ്രവൃത്തികൾ കടുത്ത ക്രൂരതയാണ്. ഒരു വ്യക്തിയും ഇണയിൽ നിന്ന് അനാദരവ് സഹിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. പങ്കാളിയുടെ അപകീർത്തികരവും അപമാനകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ മറ്റോയാളുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപ്പിക്കുന്നത് അങ്ങേയറ്റം ക്രൂരമായ പ്രവൃത്തിയാണ്- കോടതി വ്യക്തമാക്കി.
advertisement
ആറുവർഷത്തെ വൈവാഹിക ജീവിതത്തിനൊടുവിലാണ് ഇരുവരും അകന്നത്. ഓഫീസിലെ വനിതാ ജീവനക്കാരെ ശല്യപ്പെടുത്താൻ പോലും ശ്രമമുണ്ടായി. ഓഫീസിൽ അദ്ദേഹത്തെ സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള ഒരു അവസരവും പാഴാക്കിയില്ല. ഈ പെരുമാറ്റം ഭർത്താവിനോട് ചെയ്ത ക്രൂരതയാണെന്നും കോടതി പറഞ്ഞു.
ഭർത്താവിൽ നിന്നും അകലാൻ ഭാര്യ കുട്ടിയെ ആയുധമാക്കിയത് ബെഞ്ച് പ്രത്യേകം പരി​ഗണിച്ചു. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിക്കുന്ന തരത്തിൽ ഭർത്താവ് മാനസിക വേദനയ്‌ക്ക് വിധേയനായെന്നും കോടതി അഭിപ്രായപ്പെട്ടു. കുട്ടിയെ പൂർണമായും പിതാവിനെതിരാക്കുന്നത് ഒരു രക്ഷിതാവിനും സാഹിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Law/
'ഭർത്താവിനെ സ്ത്രീലമ്പടനായി മുദ്രകുത്തുന്നതും ‌പരസ്യമായി അപമാനിക്കുന്നതും കൊടുംക്രൂരത': ഹൈക്കോടതി
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement