മഥുര കൃഷ്ണജന്മഭൂമി വിവാദം: കോടതി കമ്മീഷണർ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്
- Published by:Naseeba TC
- news18-malayalam
Last Updated:
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ പരിസരം സർവേ നടത്താൻ
അലഹബാദ്: ഉത്തർപ്രദേശിലെ മഥുരയിലെ കൃഷ്ണ ജന്മഭൂമിയെച്ചൊല്ലിയുള്ള വിവാദത്തിൽ കോടതി കമ്മീഷണർ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മായങ്ക് കുമാർ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചിന്റേതാണ് ഉത്തരവ്.
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ പരിസരം സർവേ നടത്താൻ കോടതി നിരീക്ഷണത്തിലുള്ള അഭിഭാഷക കമ്മീഷണറെ നിയമിക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച അനുവദിച്ചു.
കോടതി കമ്മീഷണർ ആരാകുമെന്നത് ഡിസംബർ 18ന് തീരുമാനിക്കുമെന്നും ബെഞ്ച് അറിയിച്ചു.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം പള്ളിയുടെ അടിയിലാണെന്നും മസ്ജിദ് ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് കാണിക്കുന്ന നിരവധി അടയാളങ്ങളുണ്ടെന്നുമാണ് ഹർജിയിൽ അവകാശപ്പെടുന്നത്.
Location :
Allahabad,Allahabad,Uttar Pradesh
First Published :
December 14, 2023 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
മഥുര കൃഷ്ണജന്മഭൂമി വിവാദം: കോടതി കമ്മീഷണർ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്


