സ്കൂളുകളില്‍ പ്രവൃത്തിദിനം കുറഞ്ഞു; പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സംസ്ഥാന സ്കൂളുകളിലെ പ്രവൃത്തി ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് 205 ആയി കുറച്ചത്.
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവൃത്തി ദിനം കുറയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം വിഷയത്തില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
Also Read – സംസ്ഥാനത്തെ സ്കൂൾ ദിനങ്ങളിൽ വീണ്ടും മാറ്റം; പ്രവർത്തിദിനം 205 ആക്കി;വേനലവധിയും പഴയതു പോലെ
സ്‌കൂള്‍ പ്രവൃത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്ത് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രവൃത്തി ദിനം കുറച്ചത് മൂലം സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമനുഭവപ്പെടുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
advertisement
Also Read – ട്യൂഷന് സെന്ററുകളില്‍ നൈറ്റ് ക്ലാസും വിനോദയാത്രയും പാടില്ല; ബാലാവകാശ കമ്മീഷന് വിലക്കേര്‍പ്പെടുത്തി
അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സംസ്ഥാന സ്കൂളുകളിലെ പ്രവൃത്തി ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് 205 ആയി കുറച്ചത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക.
Location :
Kochi,Ernakulam,Kerala
First Published :
August 06, 2023 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
സ്കൂളുകളില്‍ പ്രവൃത്തിദിനം കുറഞ്ഞു; പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി