കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാർ; നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു

Last Updated:

എം ബി സ്നേഹലത, ജോൺസൻ ജോൺ, പി കൃഷ്ണകുമാർ, ജി ഗിരീഷ്, സി പ്രദീപ്കുമാർ എന്നിവരെയാണ് കൊളീജിയം ശുപാർശ ചെയ്തത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ. ശുപാർശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറി. എം ബി സ്നേഹലത, ജോൺസൻ ജോൺ, പി കൃഷ്ണകുമാർ, ജി ഗിരീഷ്, സി പ്രദീപ്കുമാർ എന്നിവരെയാണ് കൊളീജിയം ശുപാർശ ചെയ്തത്. എം ബി സ്നേഹലത കൊല്ലം ജില്ല ജഡ്ജിയും, ജോൺസൺ ജോൺ കൽപ്പറ്റ ജില്ല ജഡ്ജിയുമാണ്.
തൃശ്ശൂർ ജില്ലാ ജഡ്ജിയാണ് ജി ഗിരീഷ്. സി പ്രദീപ്കുമാർ കോഴിക്കോട് ജില്ല ജഡ്ജിയാണ്. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് പി കൃഷ്ണകുമാർ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാർശ. ജസ്റ്റിസ് എസ്. മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ചേർന്ന ഹൈക്കോടതി കൊളീജിയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Law/
കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാർ; നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement