Nutrition-Rich Diet | നിങ്ങളുടെ ഡയറ്റ് കൂടുതൽ പോഷകസമൃദ്ധമാക്കാൻ അഞ്ച് വഴികൾ
- Published by:Arun krishna
- news18-malayalam
Last Updated:
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്.
ആരോഗ്യം (Health) കാത്തുസൂക്ഷിക്കുക എന്നത് എല്ലാ ജനങ്ങളുടെയും മുന്‍ഗണനയാകേണ്ട കാര്യമാണ്. വ്യായാമത്തിനോ ധ്യാനത്തിനോ വേണ്ടി ഒരു നിശ്ചിത സമയം മാറ്റിവെച്ചുള്ള ദിനചര്യ പിന്തുടരുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നമുക്ക് ആരംഭിക്കാം. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുന്നതിനുള്ള അഞ്ച് വഴികള്‍ അറിയാം:
പഴങ്ങളും പച്ചക്കറികളും
ഏറ്റവും അടിസ്ഥാനപരമായി നമുക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് പഴങ്ങളും പച്ചക്കറികളും. പഴങ്ങളിലും പച്ചക്കറികളിലും പ്രീബയോട്ടിക് ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അവയില്‍ പലതും ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പറയുന്നതനുസരിച്ച്, അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും ആപ്പിള്‍, പേര, പച്ച ഇലക്കറികള്‍ തുടങ്ങിയ പഴവർഗങ്ങളും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അന്നജം ഇല്ലാത്ത പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയ കുറഞ്ഞ അളവിലുള്ള ഗ്ലൈസമിക് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിനെ തടയുന്നു.
advertisement
പ്രോട്ടീനുകളടങ്ങിയ ഭക്ഷണം
നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. കാരണം ഇത് നിങ്ങളുടെ ശരീരത്തിന് പുതിയ കോശങ്ങളും ടിഷ്യൂകളും സൃഷ്ടിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ പ്രദാനം ചെയ്യുന്നു. അതിനാല്‍ ആട്ടിന്‍ മാംസം അല്ലെങ്കില്‍ ചിക്കന്‍ പോലുള്ള മാംസങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. നിങ്ങളുടെ ഭക്ഷണത്തില്‍ പാല്‍, തൈര്, കോട്ടേജ് ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്താം. ഭക്ഷണത്തില്‍ മുട്ടയും ഉള്‍പ്പെടുത്തണം. അവ പ്രോട്ടീനുകളുടെയും പോഷകങ്ങളുടെയും മികച്ച ഉറവിടമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Also Read- തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം? മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
advertisement
ഔഷധസസ്യങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ഉപയോഗിക്കുക
ഔഷധസസ്യങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ഭക്ഷണത്തെ പോഷക സമൃദ്ധമാക്കും. തനത് ഇന്ത്യന്‍ ഭക്ഷണങ്ങൾ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് പാകം ചെയ്തവയാണ്. ഇഞ്ചി, ഗ്രാമ്പൂ, മഞ്ഞള്‍ തുടങ്ങിയ ചേരുവകള്‍ക്ക് ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക
അമിതവണ്ണത്തിലേക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാവുന്ന വെളുത്ത വിഷമാണ് പഞ്ചസാര. പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ആരോഗ്യവിദഗ്ദ്ധർ നിര്‍ദ്ദേശിക്കുന്നു. മധുരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിൽ ശര്‍ക്കര അല്ലെങ്കില്‍ ബ്രൗണ്‍ ഷുഗര്‍ പോലുള്ളവ ഉപയോഗിക്കാം.
advertisement
കുടലിലെ ബാക്ടീരിയകളുടെ പ്രാധാന്യം
നമ്മുടെ ദഹനവ്യവസ്ഥയില്‍ കാണപ്പെടുന്ന ബാക്ടീരിയയായ ഗട്ട് മൈക്രോബയോട്ട ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. തൈര്, സോര്‍ക്രാട്ട് തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയും അസംസ്‌കൃത പച്ചക്കറികളും പഴങ്ങളും പോലുള്ള നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിലൂടെയും നമുക്ക് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 31, 2022 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Nutrition-Rich Diet | നിങ്ങളുടെ ഡയറ്റ് കൂടുതൽ പോഷകസമൃദ്ധമാക്കാൻ അഞ്ച് വഴികൾ


