നാലുവയസ്സുകാരനായ നായയുടെ യോഗം! എമിറേറ്റ്‌സ് ബിസിനസ് ക്ലാസില്‍ പതിവായി രാജകീയ യാത്ര
- Published by:meera_57
- news18-malayalam
Last Updated:
വര്‍ഷത്തില്‍ രണ്ടും മൂന്നും തവണയൊക്കെയാണ് മാല്‍ബെക്ക് എന്ന പേരുള്ള ഈ നായ ഇത്തരത്തില്‍ യാത്ര ചെയ്യുന്നത്
വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുക എന്നത് അല്‍പം ചെലവേറിയ കാര്യമാണ്. സാധാരണക്കാരായ ആളുകള്‍ക്ക് ബിസിനസ് യാത്ര താങ്ങാനാകില്ല. ഇപ്പോഴിതാ എമിറേറ്റ്‌സ് ബിസിനസ് ക്ലാസില്‍ പതിവായി രാജകീയ യാത്ര നടത്തുന്ന യുഎസില്‍ നിന്നുള്ള ചൗ ചൗ ഇനത്തില്‍പ്പെട്ട നായയാണ് സോഷ്യല്‍ ലോകത്തിന്റെ ശ്രദ്ധ കവരുന്നത്. വര്‍ഷത്തില്‍ രണ്ടും മൂന്നും തവണയൊക്കെയാണ് മാല്‍ബെക്ക് എന്ന പേരുള്ള ഈ നായ ഇത്തരത്തില്‍ യാത്ര ചെയ്യുന്നത്. മിക്കവര്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത തരത്തിലുള്ള വിമാനയാത്രയാണ് മാല്‍ബെക്ക് ആസ്വദിക്കുന്നത്.
അതേസമയം ഇത്തരത്തിലുള്ള പ്രീമിയം യാത്ര തങ്ങളുടെ ദിനചര്യയുടെ ഭാഗമാണെന്ന് മാല്‍ബക്കിന്റെ ഉടമ പറയുന്നു. പ്രമുഖ വൈന്‍ നിര്‍മാതാവാണ് ഉടമ. അദ്ദേഹവും ഭാര്യയും മെൽബക്കും എല്ലാ വേനല്‍ക്കാലത്തും ന്യൂയോര്‍ക്കില്‍ നിന്ന് ഗ്രീസിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന് എംഎസ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പത് മണിക്കൂര്‍ നീളുന്ന ഈ യാത്രയില്‍ മാല്‍ബെക്ക് തന്റെ വിന്‍ഡോസീറ്റിലിരുന്ന് ഉറങ്ങുകയാണ് പതിവ്. ഇത്ര ദൈര്‍ഘ്യമേറിയ യാത്രയാണെങ്കിലും മാല്‍ബെക്ക് ശാന്തമായി പെരുമാറാറുണ്ടെന്നും വിന്‍ഡോ സീറ്റിലിരുന്ന് കാഴ്ചകള്‍ കാണുമെന്നും ഒരു പ്രൊഫഷണലിനെ പോലെ ഉറങ്ങാറുണ്ടെന്നും ഉടമ പറയുന്നു.
advertisement
ആഡംബര യാത്ര ആസ്വദിക്കുന്നതിനൊപ്പം വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ലഭിക്കുന്ന ഭക്ഷണവും മാല്‍ബെക്ക് കഴിക്കും. മാല്‍ബെക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാല്‍ബെക്കിനെ സഹയാത്രികര്‍ പരിചരിക്കുന്നത് വീഡിയോയില്‍ കാണും. വിമാനത്തിലെ ജീവനക്കാർ ഒരു വിശിഷ്ട അതിഥിയെപോലെ അവനെ പരിചരിക്കുകയും യാത്രയുടെ ഓരോ നിമിഷവും അവന്‍ ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ജനുവരിയില്‍ മാല്‍ബെക്ക് നടത്തിയ വിമാനയാത്രക്കിടെ മറ്റൊരു നായയെയും അവന്‍ കണ്ടുമുട്ടി. പതിവായി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന നായ ആയിരുന്നു അത്.
advertisement
യുഎസിലെ ഇന്ത്യാനാപോളിസിലാണ് മാല്‍ബെക്കിന്റെ ജനനം. അഞ്ച് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവന്‍ ന്യൂയോര്‍ക്കില്‍ താമസമാക്കിയ ഇപ്പോഴുള്ള ഉടമയുടെ കൈയ്യിലെത്തിയതാണ്. യുഎസ്, ഗ്രീക്ക് പാസ്‌പോര്‍ട്ടുകള്‍ കൈവശമുണ്ട്. രണ്ട് വയസ്സുള്ളപ്പോഴാണ് മാല്‍ബെക്ക് ഗ്രീസിലേക്ക് ആദ്യമായി യാത്ര നടത്തിയതെന്ന് എംഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മാല്‍ബെക്കിന് മുമ്പ് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത സ്‌പോട്ടി എന്ന നായയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. സ്വിസ് ഡാല്‍മേഷ്യൻ ഇനത്തില്‍പ്പെട്ടതാണ് ഈ നായ. സിംഗപ്പൂരില്‍ നിന്ന് ടോക്കിയോയിലേക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബിസിനസ് ക്ലാസിലായിരുന്നു അതിന്റെ യാത്ര. 5.5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രയിലുടനീളം നാല് വയസ്സുള്ള ഈ നായ അനുസരണയോടെ പെരുമാറി. സ്‌പോട്ടിയുടെ ഉടമ പങ്കിട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡാല്‍മേഷ്യന്‍ ഇനത്തില്‍പ്പെട്ട നായയെ കാര്‍ഗോയില്‍ കൊണ്ടുപോകുന്നതിന് പകരം ബിസിനസ് ക്ലാസ് സീറ്റിലിരുത്തി യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുണ്ടോയെന്ന് അന്ന് ഒരു ഉപയോക്താവ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരുന്നു. സ്‌പോട്ടി രജിസ്റ്റര്‍ ചെയ്ത സര്‍വീസ് നായ ആണെന്നും എല്ലാ വാക്‌സിനുകളും കൃത്യമായി എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വെറ്റിറിനേറിയന്‍ സാക്ഷ്യപ്പെടുത്തിയതുമാണെന്നും ഉടമ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത സര്‍വീസ് നായ്ക്കളെ മാത്രമെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കാബിനില്‍ അനുവദിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 22, 2025 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
നാലുവയസ്സുകാരനായ നായയുടെ യോഗം! എമിറേറ്റ്‌സ് ബിസിനസ് ക്ലാസില്‍ പതിവായി രാജകീയ യാത്ര