Mission Paani Waterthon|അംല റൂയി; രാജസ്ഥാനിലെ വിദൂര ഗ്രാമങ്ങളിൽ കുടിവെള്ളം ഉറപ്പു വരുത്തിയ 'ജലദേവത'
- Published by:Naseeba TC
- news18-malayalam
Last Updated:
ജലസംരക്ഷണത്തിനായി ഒരു ശാശ്വത പ്രതിവിധിയായിരുന്നു അംല റൂയ തേടിയത്.
കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ശുചിത്വത്തിന്റെ പ്രാധാന്യം വർദ്ധിച്ചതിനാൽ വെള്ളം പോലുള്ള പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത കാലത്തിന്റെ ആവശ്യകതയാണ്. കുടിവെള്ളം പോലും ഇല്ലാത്ത നിരവധി പ്രദേശങ്ങൾ രാജ്യത്തുണ്ട്. ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള മേഖലയാണ് രാജസ്ഥാൻ. ഉത്തർപ്രദേശിൽ ജനിച്ചു വളർന്ന അംല റൂയ രാജസ്ഥാനിലെ അവസ്ഥ മനസ്സിലാക്കുന്നത് 1998 ലെ വരൾച്ചയ്ക്ക് ശേഷമാണ്.
വരൾച്ചയുടെ ഭീകര ദൃശ്യങ്ങൾ അന്ന് ഏറെ ചർച്ചയായിരുന്നു. ജലസംരക്ഷണത്തിനായി ഒരു ശാശ്വത പ്രതിവിധിയായിരുന്നു അംല റൂയ തേടിയത്. ഇതിനായി ആക്കർ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചു. വരൾച്ച ബാധിച്ച സ്ഥലങ്ങളിൽ സജീവ പ്രവർത്തനമാണ് സംഘടന നടത്തുന്നത്. ജലസംഭരണത്തിനായി ചെക്ക് ഡാമുകൾ സ്ഥാപിച്ചു.
2000 മുതൽ 2005 വരെ 200 കുടിവെള്ള കുഴികൾ, പരമ്പരാഗത വെള്ളം ശേഖരിക്കുന്ന സ്ഥലങ്ങൾ ട്രസ്റ്റ് നിർമ്മിച്ചിട്ടുണ്ട്. സർക്കാർ വിതരണം ചെയ്യാത്ത വിദൂര പ്രദേശങ്ങളിൽ ഈ കുഴികൾ ഇപ്പോൾ മഴയിൽ നിന്ന് ഒരു കോടി ലിറ്റർ ശുദ്ധമായ പ്രകൃതിദത്ത കുടിവെള്ളം ശേഖരിക്കുന്നു. മൊത്തം നിർമാണച്ചെലവിന്റെ 25 ശതമാനം ഈ പ്രദേശങ്ങളിലെ ഗ്രാമീണരാണ് സംഭാവന ചെയ്തത്.
advertisement
2006 മുതൽ 2018 വരെ 182 ഗ്രാമങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്ത 317 ചെക്ക് ഡാമുകളും രാജസ്ഥാനിൽ അംലയുടെ ട്രസ്റ്റ് നിർമ്മിച്ചു. ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതശൈലിയിൽ ഇതോടെ മാറ്റം വന്നതായി ആംല പറയുന്നു. ഇത്തരം ചെക്ക് ഡാമുകളിലൂടെ ജലലഭ്യത 4,82,900 പേർക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ലഭിച്ചു.
ഈ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് 11 കോടി രൂപ സ്പോൺസർമാരും 4.7 കോടി രൂപ ഗ്രാമവാസികളും നൽകി. കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം നടക്കുന്ന ദുരിതത്തിൽ നിന്ന് ചെക്ക് ഡാമുകൾ നിരവധി സ്ത്രീകളെ മോചിപ്പിച്ചു. ഗ്രാമങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കാരണമായ മേഖലകളിലെ കാർഷിക, മൃഗസംരക്ഷണ പ്രവർത്തനങ്ങളും ഇത് വർദ്ധിപ്പിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയായപ്പോൾ മുതൽ ഗ്രാമീണർ പ്രതിവർഷം 500 കോടി രൂപയുടെ അറ്റവരുമാനം നേടുന്നുണ്ടെന്ന് ആക്കർ ചാരിറ്റബിൾ ട്രസ്റ്റ് പറയുന്നു. ഈ ഘടനകളുടെ പരിപാലനത്തിന് ഗ്രാമീണർ സംഭാവന നൽകിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 26, 2021 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Mission Paani Waterthon|അംല റൂയി; രാജസ്ഥാനിലെ വിദൂര ഗ്രാമങ്ങളിൽ കുടിവെള്ളം ഉറപ്പു വരുത്തിയ 'ജലദേവത'







