Astrology| ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി പത്തിലെ ദിവസ ഫലം അറിയാം

Last Updated:

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി പത്തിലെ ദിവസ ഫലം അറിയാം.

ഇന്നത്തെ ദിവസഫലം അറിയാം
ഇന്നത്തെ ദിവസഫലം അറിയാം
ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍
നിങ്ങള്‍ സ്വയം പരിചരിക്കുന്നതില്‍ ശ്രദ്ധാലുക്കളാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അതിനായി സമയം കണ്ടെത്താം. ആരെങ്കിലും നിങ്ങളെ അനാവശ്യമായി വിലയിരുത്തുന്നുണ്ടെങ്കില്‍ അതിനെ അവഗണിക്കുക. അവിചാരിതമായി പരിശോധനകള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ നിങ്ങളുടെ ഓഫീസ് ജോലികള്‍ പരമാവധി കൃത്യതയോടെചെയ്യുക.
ഭാഗ്യ ചിഹ്നം: ഒരു ലഗേജ് കാര്‍ട്ട്
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍
പുറത്തുപോയി ഉച്ചഭക്ഷണം കഴിക്കാനുള്ള പ്ലാനുകള്‍ ആഴ്ചയുടെ അവസാനത്തേക്ക് നീട്ടിവെയ്ക്കുക. സാമ്പത്തിക മുന്നേറ്റത്തിൽ പുരോഗതിയുണ്ടാകാൻ സാധ്യതയുണ്ട്. പണത്തിന്റെ ഒഴുക്കിൽ നേരിട്ട തടസം മാറും.
advertisement
ഭാഗ്യ ചിഹ്നം: ഒരു കുല സ്‌ട്രോബറി
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍
നിങ്ങളുടെ ഊർജം ഇന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിപരമാവധി പ്രയോജനപ്പെടുത്തുക. ഒരു ബന്ധുവിന് നിങ്ങളുടെ മാര്‍ഗനിര്‍ദേശം ആവശ്യമായി വന്നേക്കാം. വൈകുന്നേരത്തോടെ നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയില്‍ നിന്ന് ഒരു ട്രീറ്റ് ലഭിച്ചേക്കാം.
ഭാഗ്യ ചിഹ്നം: വെള്ളിപാത്രം
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍
ഷോപ്പിംഗിന് പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അതില്‍ മുഴുകിയേക്കാം. ജോലിയില്‍ പാലിക്കേണ്ട സമയപരിധികളുണ്ട്. ഒരു വീട്ടുജോലിക്കാരന്റെ ഇടപെടൽ ദിനചര്യകളിൽ തടസംസൃഷ്ടിച്ചേക്കാം.
advertisement
ഭാഗ്യ ചിഹ്നം: ഒരു ഇഷ്ടിക
ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍
ഒരു ടീം വർക്കിന്റെ ഗുണം നിങ്ങൾ അനുഭവിക്കും. നിങ്ങള്‍ക്ക് അതില്‍ സഹകരിക്കാന്‍ അവസരം ലഭിച്ചാല്‍, അത് ഏറ്റെടുക്കണം. വീട്ടിലുണ്ടാകുന്ന രൂക്ഷമായ കലഹങ്ങൾഇന്ന് നിങ്ങളെ സ്വാധീനിച്ചേക്കാം. അതങ്ങനെ കടന്നുപോകട്ടെ.
ഭാഗ്യ ചിഹ്നം: നിറമുള്ള ഗ്ലാസ്
വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍
നിങ്ങളുടെ ജോലി മുന്നോട്ട് നീങ്ങുന്നില്ലെങ്കിലോ മറ്റാരുടെയെങ്കിലും ഈഗോയെ തൃപ്തിപ്പെടുത്തണമെങ്കിലോഅത് ഇപ്പോൾചെയ്യുക. ദീര്‍ഘകാല പ്ലാനിംഗ് ഗുണം ചെയ്യും. ഇന്ന് രാത്രി അതിഥികളെ സ്വാഗതം ചെയ്യാന്‍ തയ്യാറായി ഇരിക്കുക.
advertisement
ഭാഗ്യ ചിഹ്നം: ഒരു പച്ച കല്ല്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍
സഹോദരങ്ങള്‍ക്കൊപ്പം വീട്ടിലോ വെര്‍ച്വല്‍ ആയോ കുറച്ച് സമയം ചെലവഴിക്കാന്‍ ഇന്ന നല്ല ദിവസമാണ്. നിങ്ങളുടെ ജോലിയിലെ സംഭാവന അവലോകനം ചെയ്യപ്പെടും. അമിതമായ സമ്മര്‍ദ്ദം നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം.
ഭാഗ്യ ചിഹ്നം: ഒരു സ്റ്റേഷനറി ബോക്‌സ്
സ്‌കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍
നിങ്ങളുടെ പഴയ പാഷന്‍ ഒരിക്കലും ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് സ്വയം പ്രതിജ്ഞയെടുക്കുക. അതിനുള്ള സമയം കണ്ടെത്തേണ്ട ദിവസമാണിത്. ഈ ദിവസത്തിന് പുരോഗമനപരമായ ഊര്‍ജ്ജമുണ്ട്. നിങ്ങള്‍ ആരംഭിക്കുന്നതെന്തും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും.
advertisement
ഭാഗ്യ ചിഹ്നം: പ്രിയപ്പെട്ട പലഹാരം
സാജിറ്റെറിയസ് (Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍
ദൂരെ നിന്നോ വിദേശത്തു നിന്നോ ഉള്ള ഒരു കോള്‍ നിങ്ങള്‍ക്ക് ഒരു നല്ല ദിവസം സമ്മാനിക്കും. അത് നിങ്ങള്‍ക്ക് പ്രത്യേക ദിവസമായി തോന്നുന്നു. ഒരു ചെറിയ ഗെറ്റ് എവേ പ്ലാന്‍ വര്‍ക്ക് ഔട്ട് ആയേക്കാം. നിങ്ങളുടെ നിലവിലെ ബന്ധത്തിന് ഉടനടി ചില ഉത്തരങ്ങള്‍ ആവശ്യമായി വന്നേക്കാം.
ഭാഗ്യ ചിഹ്നം: ഒരു സിങ്ക്രണൈസ്ഡ്നമ്പര്‍ പ്ലേറ്റ്
advertisement
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍
ചില പുതിയ ദിനചര്യകള്‍ ആരംഭിക്കാന്‍ നല്ല ദിവസമാണ്. ഒരു പുസ്തകമോ ലേഖനമോ നിങ്ങള്‍ക്ക് പ്രചോദനം നല്‍കും. നഷ്ടപ്പെട്ടതായി നിങ്ങള്‍ കരുതുന്ന ചിലത് കണ്ടെത്തിയേക്കാം.
ഭാഗ്യ ചിഹ്നം: ഒരു കൊടി
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍
നിങ്ങള്‍ ചെയ്യാന്‍ ആലോചിക്കുന്ന കാര്യങ്ങളില്‍ പുരോഗതി കൈവരിക്കുന്നതിനുള്ള ഒരു അടയാളം ലഭിച്ചേക്കാം. നിങ്ങളുടെ ജന്മവാസന പിന്തുടരുക, നിങ്ങളുടെ നെഗറ്റീവ് വികാരങ്ങളിൽ വീണ്ടുവിചാരം ഉണ്ടാക്കുക. സമ്മിശ്ര ഫലങ്ങളുള്ള ഒരു ദിവസമാണ് ഇന്ന്.
advertisement
ഭാഗ്യ ചിഹ്നം: മഞ്ഞുതുള്ളികള്‍
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍
ഒരു നല്ല നിര്‍ദ്ദേശം വിലയേറിയ സമയം ലാഭിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകും. കാത്തിരിക്കുന്ന ഒരു തീരുമാനം എടുക്കാനുള്ള ബോധം ഉണ്ടാകും. കുടുംബത്തിന് ഉയര്‍ന്ന മുന്‍ഗണന നല്‍കും.
ഭാഗ്യ ചിഹ്നം: ഒരു ജലാശയം
തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
മലയാളം വാർത്തകൾ/ വാർത്ത/Astrology/
Astrology| ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി പത്തിലെ ദിവസ ഫലം അറിയാം
Next Article
advertisement
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
  • ആലപ്പുഴ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു.

  • കട്ടച്ചിറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്; ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു.

  • വൈകിട്ട് 6:30-ന് ബസിൽ പൊട്ടിത്തെറി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement