മിഥുനം രാശിയിലേക്ക് ബുധന്റെ സംക്രമണം; ഈ രാശിക്കാര്‍ക്ക് ഇനി നല്ല കാലം
- Published by:meera_57
- news18-malayalam
Last Updated:
2025 ജൂണ്‍ ആറിന് ബുധന്‍ മിഥുനം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇത് ജ്യോതിശാസ്ത്രപ്രകാരം വളരെ പ്രധാനപ്പെട്ട സംഭവമാണ്
തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
2025 ജൂണ്‍ ആറിന് ബുധന്‍ മിഥുനം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇത് ജ്യോതിശാസ്ത്രപ്രകാരം വളരെ പ്രധാനപ്പെട്ട സംഭവമാണ്. കാരണം, ബുധന്‍ മിഥുനം രാശിയുടെ അധിപനായ ഗ്രഹമാണ്. മിഥുനം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം പുതിയ ആശയങ്ങള്‍ അവതരിപ്പിക്കല്‍, ആശയവിനിമയം, ബുദ്ധിശക്തി, വിദ്യാഭ്യാസം, സാങ്കേതിക മേഖല എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് വളരെ ഗുണം ചെയ്യും. ഇതിന് പുറമെ ഈ സംക്രമണം നിങ്ങളുടെ സാമൂഹിക ജീവിതത്തെയും വിവിധ തരത്തിലുള്ള ബന്ധങ്ങളെയും സ്വാധീനിക്കും. ബുധന്റെ സ്വാധീനം നിങ്ങളുടെ സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.
advertisement
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം നടക്കുന്ന സമയത്ത് മേടം രാശിക്കാരുടെ ആശയവിനിമയത്തില്‍ വ്യക്തത ഉണ്ടാകും. നിങ്ങളുടെ പദ്ധതികള്‍ കൂടുതല്‍ നന്നായി അവതരിപ്പിക്കാനും നിങ്ങളുടെ കുടുംബത്തില്‍ നിന്നോ പ്രൊഫഷണല്‍ നെറ്റ് വര്‍ക്കില്‍ നിന്നോ പ്രധാനപ്പെട്ട വിവരങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബിസിനസ് കാര്യങ്ങളിലും പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലും അനുകൂലമായ ആശയവിനിമയം നടക്കും.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം നിങ്ങളുടെ സമ്പത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെയും സ്വാധീനിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും നിക്ഷേപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ആശയവിനിമയം മെച്ചപ്പെടും. കരാറുപണികള്‍ ഏറ്റെടുത്തു ചെയ്യുന്നവര്‍ക്ക് ഇത് നല്ലകാലമാണ്. പണവുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ച് നിങ്ങള്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിച്ചേക്കാം.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയിലൂടെയാണ് ബുധന്‍ സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുകയും ആശയവിനിമയ കഴിവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. പുതിയ കാര്യങ്ങളുടെ ആരംഭിക്കുന്നതിന് ഈ സമയം മികച്ചതായിരിക്കും. നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കും. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. അത് പ്രയോജനപ്പെടുത്തുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിമാറ്റത്തില്‍ നിങ്ങള്‍ക്ക് മനസ്സമാധാനവും ആന്തരിക ചിന്തയും ആസ്വദിക്കാന്‍ കഴിയും. ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താത്പര്യം വര്‍ധിക്കും. അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിരക്കിലായിരിക്കും നിങ്ങള്‍. നിങ്ങളുടെ ചിന്തകളെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാനും മാനസിക സമ്മര്‍ദം ഒഴിവാക്കാനും ഇത് അനുകൂലമായ സമയാണ്.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ബുധന്റെ സംക്രമണം നിങ്ങളുടെ സാമൂഹിക, പ്രൊഷണല്‍ ബന്ധങ്ങലെ ബാധിക്കും. നിങ്ങളുടെ സാമൂഹിക ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് വേഗത്തില്‍ വിജയം നേടാന്‍ കഴിയും. പുതിയ പങ്കാളിത്തവും കൂട്ടുകെട്ടും ഉണ്ടാക്കുന്നതിനും ആശയവിനിമയം വര്‍ധിപ്പിക്കുന്നതിനും ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബുധന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം നിങ്ങളുടെ കരിയറില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും സ്വാതന്ത്ര്യവും ലഭിക്കും. ബിസിനസ് മേഖലയിലും ജോലിയിലും നിങ്ങള്‍ക്ക് നല്ല ആശയവിനിമയങ്ങള്‍ നടത്താന്‍ കഴിയും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബുധന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം നിങ്ങളുടെ വിദ്യഭ്യാസ മേഖലയെയും യാത്രയെയും സ്വാധീനിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ നിങ്ങള്‍ വളരെയധികം താത്പര്യം കാണിക്കും. ഈ സമയം തീവ്രമായ ബൗദ്ധിക ചര്‍ച്ചകള്‍ക്കും പുതിയ വിവരങ്ങള്‍ കൈമാറാന്‍ കഴിയും. ഇതിന് പുറമെ ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ അവസരം ലഭിക്കും.
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പണം നിക്ഷേപിക്കല്‍, സാമ്പത്തിക ഇടപാടുകള്‍, പങ്കാളിത്ത ബിസിനസ് എന്നിവയുടെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. നിങ്ങളുടെ സാമ്പത്തിക പദ്ധതികള്‍ പുനഃപരിശോധിക്കുകയും കരാറുകളില്‍ വിജയം നേടുകയും ചെയ്യും. നിങ്ങളുടെ ആഴത്തിലുള്ള ചിന്തയും നയതന്ത്ര പ്രവര്‍ത്തനങ്ങളും ഈ സമയത്ത് നിങ്ങള്‍ക്ക് സഹായമാകും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബുധന്റെ സംക്രമണം നിങ്ങളുടെ ബന്ധങ്ങളിലും പങ്കാളിത്തങ്ങളിലും നല്ല മാറ്റങ്ങള്‍ സംഭവിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിങ്ങള്‍ ആശയവിനിമയം നടത്തും. വ്യക്തിജീവിതത്തിലും വളരെയധികം പരോഗതി കാണാന്‍ കഴിയും.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിലും ജോലിസ്ഥലത്തും ആശയവിനിമയം ചിന്തകളും മെച്ചപ്പെടും. നിങ്ങളുടെ ദിനചര്യയിലും ആരോഗ്യ പദ്ധതികളിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ ആരോഗ്യ പരിപാടികളും ജോലി ശൈലികളും സ്വീകരിക്കാന്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബുധന്റെ സംക്രമണം നിങ്ങളുടെ സര്‍ഗാത്മകതയെയും പ്രണയത്തെയും വിനോദ കാര്യങ്ങളെയും ബാധിക്കും. സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. കുട്ടികളുമായുള്ള ഇടപെടലിലും പ്രണയബന്ധങ്ങളിലും നല്ല ആശയവിനിമയവും ധാരണയും ഉണ്ടാകും.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങളുടെ കുടുംബത്തെയും കുടുംബന്ധങ്ങളെ ബാധിക്കും. കുടുംബ കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയം വര്‍ധിപ്പിക്കുന്നതിലും നിങ്ങള്‍ സജീവമായി തുടരും. കുടുംബത്തിലെ അന്തരീക്ഷം സന്തോഷകരവും സമാധാനപരവുമായി തുടരും. അതിന് ഇത് അനുകൂല സമയമായിരിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 31, 2025 7:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Astrology/
മിഥുനം രാശിയിലേക്ക് ബുധന്റെ സംക്രമണം; ഈ രാശിക്കാര്‍ക്ക് ഇനി നല്ല കാലം