Pisces Diwali Horoscope 2025 | സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള സമയമാണിത് ; സന്തോഷവും സംതൃപ്തിയും ഉണ്ടാകും : ദീപാവലിഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
മീനം രാശിക്കാരുടെ ദീപാവലി ഫലം അറിയാം. തയ്യാറാക്കിയത് : ചിരാഗ് ധാരുവാല
ഈ ദീപാവലി മീനം രാശിക്കാർക്ക് സർഗ്ഗാത്മകതയുടെയും ആത്മീയതയുടെയും സമയമായിരിക്കും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാകും. നിങ്ങളുടെ സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള സമയമാണിത്. അതിന് ക്ഷമയും ശരിയായ ദിശയും ആവശ്യമാണ്. നിങ്ങൾ നിങ്ങളുടെ പങ്കാളിയോട് കൂടുതൽ അഭിനിവേശവും അർപ്പണബോധവും ഉള്ളവരായിരിക്കും. വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം നിങ്ങളുടെ കരിയർ വർദ്ധിപ്പിക്കും. സാമ്പത്തികകാര്യങ്ങളിൽ സ്ഥിരതയും പുരോഗതിയും കാണും. ആരോഗ്യം, വിദ്യാഭ്യാസ എന്നീ മേഖലകളിൽ പുരോഗതി ഉണ്ടാകും.
പ്രണയം
മീനം രാശിക്കാർക്ക് പ്രണയ ബന്ധങ്ങളിൽ വൈകാരിക അടുപ്പവും ധാരണയും അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിയുമായുള്ള പരസ്പര ബഹുമാനവും വിശ്വാസവും വർദ്ധിക്കും. ബന്ധം ശക്തമാകും. അവിവാഹിതർക്ക് പ്രണയമോ സൗഹൃദമോ ആരംഭിക്കാനാകും. ഇത് നിലനിൽക്കും. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കും. ബന്ധത്തിൽ മാധുര്യം നിലനിൽക്കും. അമിതമായ ഭാവന ഒഴിവാക്കി യാഥാർത്ഥ്യം മനസ്സിലാക്കുക.
വിവാഹം
ഈ ദീപാവലി സ്‌നേഹത്തിന്റെയും കുടുംബ ഐക്യത്തിന്റെയും സമയമാണ്. നിങ്ങളും പങ്കാളിയും വീട് അലങ്കരിക്കുന്ന തിരക്കിലായിരിക്കും. ഇത് നിങ്ങളുടെ അടുപ്പം വർദ്ധിപ്പിക്കും. മുൻകാല അഭിപ്രായ വ്യത്യാസങ്ങൾ മറക്കുന്നത് പുതിയ തുടക്കത്തിലേക്ക് നയിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പരസ്പരമുള്ള പിന്തുണ വീട്ടിൽ സന്തോഷം നിറയ്ക്കും. വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് കുടുംബത്തിന്റെ പിന്തുണയോടെ മുന്നോട്ടുപോയാൽ കാര്യങ്ങൾ ശുഭമാകും.
advertisement
കരിയർ
ദീപാവലി മീനം രാശിക്കാർക്ക് അവസരങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഴിവും കഠിനാധ്വാനവും വഴി പുതിയ ഉയരങ്ങൾ കീഴടക്കാനാകും. കല, സംഗീതം, എഴുത്ത് എന്നിവയിൽ വിജയം കൈവരിക്കാനാകും. ജോലിയിൽ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസുകാർക്കും മികച്ച സമയമാണ്.
സാമ്പത്തികം
സാമ്പത്തികമായും ഈ ദീപാവലി നിങ്ങൾക്ക് മികച്ച ഫലങ്ങൾ നൽകും. നിങ്ങളുടെ ചെലവുകളപം സമ്പാദ്യവും സന്തുലിതമാക്കാൻ നിങ്ങൾക്ക് കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടങ്ങളും സാമ്പത്തിക തടസങ്ങളും നീങ്ങും. സ്വത്ത്, സ്വർണം, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുന്നതിനും ഈ സമയം അനുകൂലമാണ്. ചെലവുകൾ ഉണ്ടെങ്കിലും വരുമാനം വർദ്ധിക്കും. അമിതമായ ചെലവ് ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുക.
advertisement
ആരോഗ്യം
ആരോഗ്യ കാര്യത്തിൽ മീനം രാശിക്കാർക്ക് ദീപാവലി പതിവിലും മികച്ചതായിരിക്കും. നിങ്ങളുടെ ഭക്ഷണവും വിശ്രമവും നിങ്ങൾക്ക് ഗുണം ചെയ്യും. അമിതമായി തിരക്ക് ഒഴിവാക്കുക. വിട്ടുമാറാത്ത രോഗങ്ങൾക്ക് മരുന്ന് കഴിക്കുകയും ഡോക്ടറുടെ നിർദ്ദേശം പാലിക്കുകയും ചെയ്യുക. ആരോഗ്യം മൊത്തത്തിൽ മെച്ചപ്പെട്ടതായി കാണും.
വിദ്യാഭ്യാസം
ഇത് തീരുമാനങ്ങൾ എടുക്കാനും കഠിനാധ്വാനത്തിനും വേണ്ടിയുള്ളതാണ്. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുക. സാർഗ്ഗാത്മക വിഷയങ്ങളിൽ നിങ്ങളുടെ താൽപ്പര്യവും കഴിവും വർദ്ധിക്കും. ഉന്നത വിദ്യാഭ്യാസത്തിലും വിദേശ പഠനത്തിലും താൽപ്പര്യമുള്ളവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 20, 2025 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Astrology/
Pisces Diwali Horoscope 2025 | സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള സമയമാണിത് ; സന്തോഷവും സംതൃപ്തിയും ഉണ്ടാകും : ദീപാവലിഫലം