നോമ്പ് കാലത്ത് 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ഓസ്‌ട്രേലിയന്‍ സ്വദേശിനി; ശീലമാക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍

Last Updated:

ഒഴിവുകാലം ആയപ്പോഴാണ് ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ഒരു ആഹാരക്രമം പരീക്ഷിക്കാൻ ആൻ തീരുമാനമെടുത്തതെന്ന് യുഎസ്എ ടുഡേയിലെ റിപ്പോർട്ട് പറയുന്നു

ആൻ ഓസ്ബോൺ
ആൻ ഓസ്ബോൺ
എന്തെങ്കിലും ഒരു ഭക്ഷണം മാത്രം കഴിച്ച് നിങ്ങൾക്ക് ഏറെ ദിവസങ്ങൾ കഴിയാൻ സാധിക്കുമോ? അങ്ങനെയൊരു ഭക്ഷണ പദാർഥം ഉണ്ടെങ്കിൽ നല്ലതാവുമെന്ന് പലർക്കും തോന്നിയിട്ടുണ്ടാവും. ഓരോരുത്തർക്കും ഓരോ ഭക്ഷണത്തോടായിരിക്കും പ്രിയം. എല്ലാ നേരവും അത് മാത്രം കഴിച്ചാൽ നന്നായിരുന്നുവെന്ന് ചിന്തിച്ചവരും ഉണ്ടാവും. ഏതായാലും ജീവൻ നിലനിർത്താൻ എപ്പോഴും കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണത്തെക്കുറിച്ച് വിദഗ്ദരൊന്നും ഇത് വരെ സൂചന നൽകിയിട്ടില്ല. എന്നാലിതാ ഓസ്ട്രേലിയയിൽ ഒരു സ്ത്രീ 40 ദിവസത്തോളം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ചിരിക്കുന്നു.
ഓസ്ട്രേലിയയിലെ ക്യൂൻസ‍്‍ലാൻഡ് സ്വദേശിയായ ആൻ ഓസ്ബോൺ ആണ് വ്യത്യസ്തമായ ആഹാരക്രമം പരീക്ഷിച്ച് വിജയിച്ചുവെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ച് അഞ്ച് ആഴ്ചയോളം കഴിച്ച് കൂട്ടിയതിൻെറ അനുഭവങ്ങൾ ആൻ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലാണ് അവർ ഇതുമായി ബന്ധപ്പെട്ട വിശദാംശദങ്ങൾ വിവരിച്ച് കൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
@Fruitisbeaut എന്ന തൻെറ ഇൻസ്റ്റഗ്രാം പ്രൊഫൈലിലാണ് ഇവർ വീഡിയോ ഷെയർ ചെയ്തത്. പഴവർഗ്ഗങ്ങൾ മാത്രം കഴിച്ച് ജീവിക്കുന്ന ഒരു പ്രത്യേക ആഹാരക്രമമാണ് ഇവർ സ്വീകരിച്ചു വരുന്നത്.. ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ച് ജീവിച്ച 40 ദിവസം താൻ മുമ്പത്തേക്കാൾ വളരെയധികം ആരോഗ്യവതിയും ഊർജ്ജസ്വലയുമായിരുന്നുവെന്ന് ആൻ വീഡിയോയിൽ പറയുന്നുണ്ട്. യാതൊരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും തനിക്ക് ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
advertisement














View this post on Instagram
























A post shared by Anne Osborne (@fruitisbeaut)



advertisement
ഒഴിവുകാലം ആയപ്പോഴാണ് ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ഒരു ആഹാരക്രമം പരീക്ഷിക്കാൻ ആൻ തീരുമാനമെടുത്തതെന്ന് യുഎസ്എ ടുഡേയിലെ റിപ്പോർട്ട് പറയുന്നു. കൂടുതൽ സമയം ഭക്ഷണം കഴിക്കാതെ ഇരിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം. ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും തനിക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ സാധിക്കുന്നുണ്ടെന്ന് അവർക്ക് വൈകാതെ മനസ്സിലായി. ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചിട്ടും തനിക്ക് നല്ല ഊർജ്ജം ഉണ്ടായിരുന്നുവെന്ന് ആൻ പറഞ്ഞു. മാനസികമായി നല്ല ഉൻമേഷം തോന്നിയെന്നും അവർ വ്യക്തമാക്കി.
advertisement
ആരോഗ്യത്തിന് ഏറെ ഗുണമുള്ള പഴമാണ് ഓറഞ്ച്. ഇതിൽ ധാരാളം വിറ്റാമിൻ സിയും പൊട്ടാസ്യവും ആൻറി ഓക്സിഡൻറ്സുമെല്ലാം അടങ്ങിയിട്ടുണ്ട്. എന്നാൽ ആൻ സ്വീകരിച്ചുതുപോലെയുള്ള ആഹാരക്രമം ആരോഗ്യ വിദഗ്ദർ പ്രോത്സാഹിക്കുന്നില്ല. ഇതിന് ഗുണത്തേക്കാളേറെ ദോഷങ്ങളുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ.
പഴം മാത്രം കഴിച്ച് കൊണ്ടുള്ള ആഹാരക്രമം കാരണം ശരീരത്തിന് ആവശ്യമായ മറ്റ് പോഷകങ്ങൾ ലഭിക്കില്ലെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പഴങ്ങളിൽ സ്വാഭാവിക പഞ്ചസാരയും വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നുവെന്ന് ക്ലെവെലൻറ് ക്ലിനിക് നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ടെന്ന് ന്യൂസ് കോർപ്പ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.
advertisement
പഴങ്ങൾക്ക് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും അത് മാത്രം കഴിച്ച് കൊണ്ടുള്ള ആഹാരക്രമം ശരീരത്തിന് ഗുണകരമാവില്ലെന്ന് തന്നെയാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. അമിതമായി എന്തും കഴിക്കുന്നത് ഗുണകരമല്ല. കൂടുതലായി പഴങ്ങൾ കഴിച്ചാൽ പെട്ടെന്ന് പൊണ്ണത്തടിയുണ്ടാകാനും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾ ഉണ്ടാവാനുമുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കില്ലെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
നോമ്പ് കാലത്ത് 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ഓസ്‌ട്രേലിയന്‍ സ്വദേശിനി; ശീലമാക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍
Next Article
advertisement
46 വര്‍ഷം മുമ്പ്  ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
  • 1979ൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.

  • ബ്രയാൻ ഫ്രെഡറിക് ജെന്നിംഗ്‌സിനെ 66ാം വയസ്സിൽ ഫ്‌ളോറിഡ ജയിലിൽ മരുന്ന് കുത്തിവെച്ച് വധിച്ചു.

  • ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അധികാരത്തിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കി.

View All
advertisement