മദ്യപിക്കാന്‍ ചെലവഴിച്ചത് 72 ലക്ഷം രൂപ; പൂസാകാൻ സ്വത്തുക്കളും ആഭരണങ്ങളും വിറ്റു
- Published by:Nandu Krishnan
- news18-malayalam
Last Updated:
മദ്യപിക്കാന്‍ പണം കണ്ടെത്താനായി 40 ലക്ഷത്തിലധികം രൂപ വിലവരുന്ന ഭൂമിയാണ് വിറ്റത്
മദ്യം ഒരാളുടെ ആരോഗ്യത്തെ മാത്രമല്ല വ്യക്തിജീവിതത്തെയും തകര്‍ക്കും. ചില സന്ദര്‍ഭങ്ങളില്‍ ആസക്തി വളരെ തീവ്രമാകുകയും ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ നിയന്ത്രണവും നഷ്ടപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള ആസക്തിയുടെ ഒരു ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ബീഹാറില്‍ നിന്നുള്ള ഒരു ദാരുണമായ സംഭവമാണ് വീഡിയോയില്‍ പറയുന്നത്. പത്രപ്രവര്‍ത്തകനായ ജിതേഷ് കുമാര്‍ സിംഗ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. മദ്യപാനത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ച ഒരു വ്യക്തിയുമായുള്ള അഭിമുഖമാണ് വീഡിയോയില്‍. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല.
റിപ്പോര്‍ട്ടര്‍ അദ്ദേഹത്തെ മോട്ടു ലാല്‍ എന്നുവിളിക്കുന്നുണ്ട്. മദ്യപിക്കാനായി 72 ലക്ഷം രൂപയാണ് മോട്ടുലാല്‍ ചെലവഴിച്ചത്. സ്വത്തുക്കളും ആഭരണങ്ങളും വിറ്റും അദ്ദേഹം ആസക്തിക്ക് പണം കണ്ടെത്തി. മദ്യപിക്കാന്‍ പണം കണ്ടെത്താനായി 4.5 ദശലക്ഷം രൂപ വിലവരുന്ന ഭൂമി വില്‍ക്കുകയും ഭാര്യയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തിയെന്നും മോട്ടു ലാല്‍ പറയുന്നു.
advertisement
ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമാണ് അദ്ദേഹത്തിന്റെ കഥ. അഭിമുഖത്തിനിടെ അദ്ദേഹത്തിന്റെ അമ്മയെ വളരെ ദുഃഖിതയായി കാണാം. തന്റെ തീരുമാനങ്ങളില്‍ ഖേദിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടെന്ന് അദ്ദേഹം റിപ്പോര്‍ട്ടറോട് സമ്മതിക്കുന്നുണ്ട്. മദ്യപാനം ഇല്ലായിരുന്നുവെങ്കില്‍ താന്‍ കോടീശ്വരനാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ വളരെ പെട്ടെന്ന് വൈറലായ വീഡിയോ 4.7 ദശലക്ഷം ആളുകള്‍ കണ്ടു. നിരവധി പേര്‍ അതിനുതാഴെ പ്രതികരണങ്ങളുമായെത്തി. മകനെ പിന്തുണയ്ക്കുന്ന അമ്മയോട് ചിലര്‍ സഹതാപം പ്രകടിപ്പിച്ചു. മദ്യം കുടുംബങ്ങളില്‍ ചെലുത്തുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ മറ്റുചിലര്‍ ചൂണ്ടിക്കാട്ടി. മറ്റുചിലര്‍ മോട്ടു ലാലിന്റെ ആസക്തിയെ വിമര്‍ശിച്ചു.
advertisement
ചിലര്‍ അദ്ദേഹത്തെ പരിഹസിച്ചു. അവന്‍ മദ്യപിക്കുന്നതില്‍ ഖേദിക്കുന്നുവെന്നും ഖേദം മറക്കാന്‍ വീണ്ടും കുടിക്കുന്നുവെന്നും ഒരാള്‍ കുറിച്ചു. ആസക്തി സാമ്പത്തികമായും വൈകാരികമായും ജീവിതങ്ങള്‍ നശിപ്പിക്കുന്നത് എങ്ങനെയാണെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ വൈറല്‍ വീഡിയോ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bihar
First Published :
September 18, 2025 6:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
മദ്യപിക്കാന്‍ ചെലവഴിച്ചത് 72 ലക്ഷം രൂപ; പൂസാകാൻ സ്വത്തുക്കളും ആഭരണങ്ങളും വിറ്റു


