Britain's Got Talent 2020| കലാ മികവിൽ ലോകത്തിൻറെ നെറുക തൊടാൻ മലയാളി പെൺകുട്ടി; പിന്തുണയുമായി കേരളം
- Published by:Gowthamy GG
- news18-malayalam
Last Updated:
ഓഡിഷൻ മുതൽ പത്തിലധികം റൗണ്ടുകൾ കടന്നാണ് ഈ കൊച്ചു മിടുക്കി സെമി ഫൈനലിൽ എത്തിയത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12 മണിക്കാണ് സെമി ഫൈനൽ.
സംഗീതം, നൃത്തം, മാജിക്ക് തുടങ്ങി വിവിധ തലങ്ങളിൽ ഒരുപോലെ മികവ് പുലർത്തുന്നവരെ കണ്ടെത്തുന്ന ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ റിയാലിറ്റി ഷോയായ 'ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020'ന്റെ സെമി ഫൈനലിൽ മലയാളികളുടെ അഭിമാനമായി സൗപർണിക നായർ മത്സരിക്കുന്നു. സൗപർണികയുടെ വിവിധ ഘട്ടങ്ങളിലെ പ്രകടനങ്ങളെ മോഹൻലാൽ, എ ആർ റഹ്മാൻ എന്നിവർ ട്വിറ്ററിൽ പ്രശംസിച്ചിരുന്നു.
ഓഡിഷൻ മുതൽ പത്തിലധികം റൗണ്ടുകൾ കടന്നാണ് ഈ കൊച്ചു മിടുക്കി സെമി ഫൈനലിൽ എത്തിയത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12 മണിക്കാണ് സെമി ഫൈനൽ. ബിജിടി എന്ന ആപ് ഡൗൺലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്താം. ഓരോ ഫോണിൽ നിന്നും 5 വോട്ടുകൾ ചെയ്യാം. സെമി ഫൈനലിൽ 8 പേരാണ് ആകെ മത്സരിക്കുന്നത്.
വിധികർത്താക്കൾ തിരഞ്ഞെടുക്കുന്ന ഒരാളും പ്രേക്ഷക വോട്ടിംഗിലൂടെ എത്തുന്ന മറ്റൊരാളും ഒക്ടോബറിലെ ഫൈനലിൽ മാറ്റുരയ്ക്കും. കൊല്ലം സ്വദേശികളായ ഡോ. ബിനുവിൻ്റെയും രഞ്ജിതയുടെയും മകളാണ് പത്തു വയസുകാരി സൗപർണിക.
advertisement
ഓഡിഷനിൽ സൗപർണിക പാടിയ 'ദ ഗ്രേറ്റസ്റ്റ് ഷോമാൻ' എന്ന വിഖ്യാത ചിത്രത്തിലെ 'നെവർ ഇനഫ് 'എന്ന ഗാനം വൈറലായിരുന്നു. വിധി കർത്താക്കളെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു സൗപർണിക കാഴ്ചവെച്ചത്. എ. ആർ റഹ്മാനടക്കം സൗപർണികയെ അഭിനന്ദിച്ചിരുന്നു.
യുകെയിൽ നിരവധി സംഗീത പരിപാടികളിൽ സൗപർണിക കഴിവ് തെളിയിച്ചിട്ടുണ്ട്. സൗപർണിക നായർ എന്ന പേരിൽ യൂട്യൂബ് ചാനലും ഈ മിടുക്കിക്കുണ്ട്. സ്വപർണിക നാടിൻ്റെ അഭിമാനമാകുന്ന വാർത്ത കേൾക്കാൻ കേരളം കാത്തിരിക്കുകയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2020 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Britain's Got Talent 2020| കലാ മികവിൽ ലോകത്തിൻറെ നെറുക തൊടാൻ മലയാളി പെൺകുട്ടി; പിന്തുണയുമായി കേരളം