• HOME
 • »
 • NEWS
 • »
 • life
 • »
 • 48 മണിക്കൂറിനുള്ളിൽ നട്ടത് 5,000 തൈകൾ; ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി സഹോദരന്മാർ

48 മണിക്കൂറിനുള്ളിൽ നട്ടത് 5,000 തൈകൾ; ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി സഹോദരന്മാർ

ഒരു ദിവസം 8 മണിക്കൂർ വീതം തൈകൾ നട്ടു. വീട്ടുമുറ്റത്തെ പൂന്തോട്ടപരിപാലനത്തോടെയാണ് തൈ നടൽ ആരംഭിച്ചത്

(പ്രതീകാത്മക ചിത്രം: റോയിട്ടേഴ്‌സ്)

(പ്രതീകാത്മക ചിത്രം: റോയിട്ടേഴ്‌സ്)

 • Last Updated :
 • Share this:
  #അർച്ചന ആർ | ന്യൂസ് 18

  സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതിനു പകരം, 48 മണിക്കൂറിനുള്ളിൽ 5,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് വിരുദുനഗർ സ്വദേശികളായ സഹോദരന്മാർ.'ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലാണ്' ഇത്തവണ സഹോദരങ്ങൾ ഇടം നേടിയത്.

  വിരുദുനഗർ ജില്ലയിലെ ശിവകാശി താലൂക്കിലെ കല്ലാമനായകൻപട്ടി സ്വദേശികളായ അരുൺ (25), ശ്രീകാന്ത് (22) എന്നിവരാണ് തൈകൾ നട്ടുപിടിപ്പിച്ച് മാതൃകയായത്. അരുൺ ചെന്നൈയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ശ്രീകാന്ത് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.

  "ഒരു സംയുക്ത പരിശ്രമമെന്ന നിലയിൽ, ഞങ്ങൾ ഒരു ദിവസം 8 മണിക്കൂർ വീതം തൈകൾ നട്ടു. വീട്ടുമുറ്റത്തെ പൂന്തോട്ടപരിപാലനത്തോടെയാണ് തൈ നടൽ ആരംഭിച്ചത്. തുടർന്ന് ഞങ്ങൾ രണ്ടുപേരും തമിഴ്നാട്ടിലുടനീളം പൊതുജനങ്ങൾക്ക് പ്രകൃതി സംരക്ഷണം എന്ന ആശയത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ സമയം ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുവരെ ഞങ്ങൾ 5,000 തൈകൾ നട്ടു. വിരുദുനഗർ ജില്ലയിലും പരിസരങ്ങളിലുമാണ് തൈകൾ നട്ടത്" ന്യൂസ് 18 നോട് സംസാരിക്കവെ ശ്രീകാന്ത് പറഞ്ഞു.

  "തൈകൾ നടുന്നതിന് മുമ്പ് സ്ഥലങ്ങൾ മുൻകൂട്ടി സന്ദർശിച്ചിരുന്നു. പിന്നീട് സൈക്കിളിൽ ഓരോ സ്ഥലത്തും എത്തി, 48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ടു " ശ്രീകാന്ത് പറഞ്ഞു. സ്കൂളുകൾ, ക്ഷേത്രങ്ങൾ, സർക്കാർ ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ മുതലായ ഇടങ്ങളിലാണ് പ്രധാനമായും വൃക്ഷ തൈകൾ നട്ടത്.  ആറ് ദിവസം എട്ട് മണിക്കൂർ വീതമാണ് തൈകൾ നടാൻ സമയം ചെലവഴിച്ചത്. 2019ൽ, ഈ സഹോദരന്മാർ കന്യാകുമാരിയിൽ നിന്ന് മുംബൈയിലേക്ക് 11 ദിവസം നീണ്ടുനിന്ന സൈക്കിൾ റാലി നടത്തി പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി.

  "മഹാമാരിയ്ക്ക് ശേഷം സംസ്ഥാനത്തുടനീളം തൈകൾ നടാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. തുടക്കത്തിൽ, ഞങ്ങളുടെ സമ്പാദ്യം ചെലവഴിച്ചാണ് തൈകൾ നട്ടിരുന്നത്. തുടർന്ന് ഞങ്ങളുടെ സുഹൃത്തുക്കൾ ശിവകാശി താലൂക്കിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ഞങ്ങൾക്ക് ധനസഹായം നൽകാൻ മുൻകൈയെടുത്തു. സെപ്റ്റംബർ 14 ന് ഞങ്ങൾ വിരുദുനഗർ ജില്ലാ കളക്ടർ ശ്രീ.മേഘനാഥ റെഡ്ഡിയെ കണ്ടു. 'ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്' അംഗീകരിച്ച ഞങ്ങളുടെ പ്രവർത്തനത്തെ അദ്ദേഹവും അനുമോദിച്ചു. വിരുദുനഗർ ജില്ലയിൽ ഒരു ലക്ഷം തൈകൾ നട്ടുപിടിപ്പിക്കാനുള്ള ഹരിത പരിപാടിയിൽ പങ്കെടുക്കാൻ ഞങ്ങൾ കലക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും "ശ്രീകാന്ത് ആവേശത്തോടെ പറഞ്ഞു.

  വില്ലുപുരം ജില്ലയിലെ കൂണിമേട് ആസ്ഥാനമായുള്ള യൂണിവേഴ്സൽ എക്കോ എന്ന എൻജിഒ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 3 ലക്ഷത്തിലധികം തൈകൾ നട്ടത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.

  Summary: Brothers enter International Book of Records by planting as many as 5000 saplings making use of their time in the most creative way. They hail from Tamilnadu
  Published by:user_57
  First published: