നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Fact Check: കൊറോണയെ ചെറുക്കാൻ വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയോ?

  Fact Check: കൊറോണയെ ചെറുക്കാൻ വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയോ?

  സാധാരണഗതിയിൽ ചൈനയിൽ ഉൾപ്പടെ ജലദോഷം മാറാൻ ഇത്തരത്തിൽ വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കുന്ന പതിവുണ്ട്. എന്നാൽ ഈ വെള്ളത്തിന് കൊറോണയെ ചെറുക്കാനാകുമോ?

  garlic

  garlic

  • Share this:
   'ഏഴ് കപ്പ് വെള്ളത്തിൽ എട്ട് വെളുത്തുള്ളിയിട്ട് തിളപ്പിച്ച് കുടിച്ചാൽ ഒരുദിവസം കൊണ്ട് കൊറോണ വൈറസ് ബാധ വിട്ടുമാറും'- കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു സന്ദേശമാണിത്. മുഖ്യമായും കൊറോണ പൊട്ടിപുറപ്പെട്ട ചൈനയിലെ ഡോക്ടർമാർ നൽകുന്ന നിർദ്ദേശം എന്ന നിലയ്ക്കാണ് ഈ സന്ദേശം പ്രചരിച്ചത്. സാധാരണഗതിയിൽ ചൈനയിൽ ഉൾപ്പടെ ജലദോഷം മാറാൻ ഇത്തരത്തിൽ വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കുന്ന പതിവുണ്ട്. എന്നാൽ ഈ വെള്ളത്തിന് കൊറോണയെ ചെറുക്കാനാകുമോ?

   വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളത്തിന് കൊറോണ വൈറസ് ബാധയെ ഒരുതരത്തിലും പ്രതിരോധിക്കാനാകില്ലെന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നത്. വെളുത്തുള്ളി വെള്ളം കുടിച്ചാൽ വൈറസ് ബാധ മാറുമെന്നതിന് ഒരുതരത്തിലുള്ള ശാസ്ത്രീയ അടിത്തറയുമില്ല. ജലദോഷം ചെറുക്കാനുള്ള വെളുത്തുള്ളി വെള്ളത്തിന്‍റെ ശേഷിയെ അടിസ്ഥാനമാക്കിയാണ് കൊറോണ പ്രതിരോധ സന്ദേശങ്ങൾ വ്യാപകമായത്. എന്നാൽ സാധാരണ ജലദോഷത്തിൽനിന്ന് വളരെ വ്യത്യസ്തമാണ് കൊറോണ ബാധിച്ചുണ്ടാകുന്ന ജലദോഷമെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

   വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയൊക്കെ അണുനശീകരണത്തിനായി നമ്മുടെ നാട്ടിൽ ഉപയോഗിക്കാറുണ്ട്. ചിലതരം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഇവയ്ക്ക് സാധിക്കുമെന്ന് ആയുർവ്വേദവും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ രൂപമാറ്റം സംഭവിച്ച് എത്തുന്ന കൊറോണ പോലെ ഉഗ്രശേഷിയുള്ള വൈറസിനെ ചെറുക്കാൻ വെളുത്തുള്ളിക്കോ ഇഞ്ചിയ്ക്കോ സാധിക്കില്ലെന്നാണ് ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്.
   Published by:Anuraj GR
   First published:
   )}