COVID 19| നായ്ക്കളെയും പൂച്ചകളെയും കഴിക്കുന്നത് നിരോധിച്ച് ചൈനീസ് നഗരം

Last Updated:

ചൈനയിൽ ഉദ്ഭവിച്ച കൊറോണ ലോകം മുഴുവനും വ്യാപിച്ചതോടെ ചൈനക്കാര്‍ക്കെതിരെയും ഇവരുടെ ഭക്ഷണരീതികൾക്കെതിരെയും ശക്തമായ വിമർശനങ്ങൾ ഉയർ‌ന്നിരുന്നു

ഷെൻഷെൻ: നായ്ക്കളെയും പൂച്ചകളെയും ഭക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തി ചൈനീസ് നഗരമായ ഷെൻഷെൻ.മെയ് ഒന്നു മുതൽ വിലക്ക് നിലവിൽ വരും. രാജ്യത്ത് ഇത്തരം ഒരു നിരോധനം ഏർപ്പെടുത്തുന്ന ആദ്യ നഗരമാണ് ഷെൻഷെൻ. ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചൈനയിലെ വുഹാനിലാണ്.
വവ്വാൽ, പാമ്പ്, പൂച്ച,പട്ടി തുടങ്ങി വിവിധ തരം മൃഗങ്ങളെ ലഭിക്കുന്ന മാര്‍ക്കറ്റുകളുടെ പേരിലാണ് വുഹാൻ അറിയപ്പെടുന്നത്. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് വ്യാപിച്ചതെന്നാണ് ശാസ്ത്രജ്ഞർ സംശയിച്ചിരുന്നത്. പിന്നീടത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് മാത്രം പടരുന്ന തരത്തിലായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
You may also like:ലോക്ക് ഡൗണിനിടെ മതപരമായ ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്: ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെതിരെ കേസ് [NEWS]കോവിഡ് 19 ബാധിച്ച ആൾ മരിച്ചു; ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത ബന്ധുക്കൾക്കെതിരെ കേസ് [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]
ചൈനയിൽ ഉദ്ഭവിച്ച കൊറോണ ലോകം മുഴുവനും വ്യാപിച്ചതോടെ ചൈനക്കാര്‍ക്കെതിരെയും ഇവരുടെ ഭക്ഷണരീതികൾക്കെതിരെയും ശക്തമായ വിമർശനങ്ങൾ ഉയർ‌ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെൻഷെൻ നഗരത്തിൽ ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് സൂചന.
advertisement
വന്യജീവി കച്ചവടം തടയുന്നതിന്റെ ഭാഗമായാണ് വിലക്ക് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മറ്റ് മൃഗങ്ങളെക്കാൾ മനുഷ്യരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന നായ്ക്കളും പൂച്ചകളും ഉള്‍പ്പെടെ വളർത്തു മൃഗങ്ങളെ ഭക്ഷിക്കുന്നത് പല രാജ്യങ്ങളും നിരോധിച്ചുണ്ടെന്നാണ് അധികൃതർ പ്രസ്താവനയിൽ പറയുന്നത്.
കോഴിയിറച്ചി, കന്നുകാലികൾ, സമുദ്രവിഭവങ്ങൾ എന്നിവ ഭക്ഷിച്ചാൽ മതിയെന്നാണ് ഷെൻഷെൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ ഉദ്യോഗസ്ഥനായ ലിയു ജിയാൻപിങ് അറിയിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
COVID 19| നായ്ക്കളെയും പൂച്ചകളെയും കഴിക്കുന്നത് നിരോധിച്ച് ചൈനീസ് നഗരം
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement