പെടയ്ക്കണ മീൻ വറുത്തടിക്കാം, കൊച്ചിക്കു വാ....

Last Updated:

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് മേള സംഘടിപ്പിക്കുന്നത്

പെടയ്ക്കണ മീൻ വലുത് നോക്കിത്തന്നെ എടുക്കാം, ഏത് വേണമെന്ന് പറഞ്ഞാൽ മതി. കാളാഞ്ചി, തിലോപ്പിയ, കരിമീൻ, വല്യ ചെമ്മീനുമുണ്ട്. ഏത് വേണമെന്ന് പറഞ്ഞാൽ മതി.. സ്ഥലം ഹൈക്കോടതിക്കു പിറകിലുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയുടെ മുറ്റത്താണ്. സ്വദേശി ശാസ്ത്രപ്രസ്ഥാനവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഭക്ഷ്യ-മത്സ്യ-കാർഷിക മേളയിലാണ് മീൻ രുചിയുടെ കലവറ. മീൻ വിഭവങ്ങൾ ആസ്വദിക്കുന്നതിനൊപ്പം കാർഷിക മേഖലയെക്കുറിച്ച് പുതിയ അറിവ് നേടുന്നതിനും മേള ഗുണകരമാണ്.
കർഷകർ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ടെത്തിച്ച കാളാഞ്ചി, തിലാപ്പിയ മത്സ്യങ്ങൾ വാങ്ങിക്കുവാൻ വലിയ തിരക്കാണ്. ഏകദേശം 500 കിലോയിലധികം മീനുകളാണ് ആദ്യദിനം തന്നെ വിറ്റുപോയത്.
ബയർ സെല്ലർ മീറ്റ്
കർഷകർ, കർഷക ഉൽപാദന കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരുടെ അഞ്ഞൂറോളം വരുന്ന കാർഷിക ഉൽപന്നങ്ങളുടെ ബയർ സെല്ലർ മീറ്റിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇടനിലക്കാരെ മാറ്റിനിർത്തി കാലതാമസമില്ലാതെ തന്നെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് ബയർ സെല്ലർ മീറ്റിന്റെ ലക്ഷ്യം. അരി, അരി ഉൽപ്പന്നങ്ങൾ, പയർ വർഗങ്ങൾ, വെളിച്ചെണ്ണ, മറ്റു ഭക്ഷ്യ എണ്ണകൾ, ലക്ഷദ്വീപ് ഉൽപന്നങ്ങൾ എന്നിവയും മേളയിൽ ഉണ്ട്. നബാർഡിന്റെ മേൽനോട്ടത്തിൽ നാൽപതോളം ഉൽപാദകരാണ് പങ്കെടുക്കുന്നത്. മേള ശനിയാഴ്ച സമാപിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
പെടയ്ക്കണ മീൻ വറുത്തടിക്കാം, കൊച്ചിക്കു വാ....
Next Article
advertisement
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
  • ആനി അശോകൻ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം-ബിജെപി ഡീൽ ആരോപണം ഉന്നയിച്ചു.

  • നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ ബിജെപിയെ വിജയിപ്പിക്കാൻ ശ്രമം നടത്തിയതായും ആരോപണം.

  • ആനി അശോകൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

View All
advertisement