മാറ്റത്തിനായുള്ള സഹകരണം: ടോയ്‌ലറ്റ് ഉൾപ്പടെയുള്ള സംരംഭങ്ങൾ നയിക്കാൻ ഗവൺമെന്റ്, NGOകൾ, LGBTQ+ കമ്മ്യൂണിറ്റി എന്നിവ തമ്മിലുള്ള പങ്കാളിത്തം
- Published by:Rajesh V
- news18-malayalam
Last Updated:
ലിംഗഭേദമുള്ള ആളുകള്‍ക്കായുള്ള ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ മിക്ക ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ്, നോൺ-ബൈനറി വ്യക്തികൾ അനുഭവിക്കുന്ന ഭയത്തെയും ഉത്കണ്ഠയെയും കുറിച്ച് സിസ്‌ജെൻഡർ എന്ന് തിരിച്ചറിയുന്നപ്പെടുന്ന നമുക്ക് യഥാർത്ഥത്തിലുള്ള ധാരണ ഉണ്ടായിരിക്കില്ല
ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത്,എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിൽ എല്ലാ സമുദായങ്ങളുടെയും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രാതിനിധ്യവും പങ്കാളിത്തവും അത്യന്താപേക്ഷിതമാണ്. LGBTQ+ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്, കാരണം അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും പകരം വയ്ക്കാനില്ലാത്തതും സൂക്ഷ്മമായ ധാരണ ആവശ്യമായതുമാണ്. LGBTQ+ കമ്മ്യൂണിറ്റിയിലെ ട്രാൻസ്‌ജെൻഡറുകളെയും, ലിംഗഭേദം സ്ഥിരീകരിക്കാനാത്ത വ്യക്തികളെയും ബാധിക്കുന്ന അത്തരത്തിലുള്ള ഒരു പ്രശ്‌നം പൊതു ടോയ്‌ലറ്റുകളുടെ പ്രവേശനക്ഷമതയും സുരക്ഷയുമാണ്.
ജീവിച്ചിരിക്കുന്നവരുടെ അനുഭവം ശരിക്കും പരിഗണിക്കുക എന്നത് തികച്ചും പ്രാധാന്യമുള്ള മേഖലകളിൽ ഒന്നാണിത്. ലിംഗഭേദമുള്ള ആളുകള്‍ക്കായുള്ള ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ മിക്ക ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ്, നോൺ-ബൈനറി വ്യക്തികൾ അനുഭവിക്കുന്ന ഭയത്തെയും ഉത്കണ്ഠയെയും കുറിച്ച് സിസ്‌ജെൻഡർ എന്ന് തിരിച്ചറിയുന്നപ്പെടുന്ന നമുക്ക് യഥാർത്ഥത്തിലുള്ള ധാരണ ഉണ്ടായിരിക്കില്ല. ഈ വ്യക്തികൾക്ക് സുരക്ഷിതത്വപൂര്‍ണ്ണവും സ്വാഗതാര്‍ഹവുമായി തോന്നുന്ന ഇടങ്ങൾ സൃഷ്ടിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മൾ അവരുമായി കൂടിയാലോചിക്കുകയും സാധ്യമാകുന്നിടത്തെല്ലാം അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള തീരുമാനങ്ങൾ സ്വീകരിക്കുകയും വേണം.
ഒരു മാറ്റം വിജയകരമായി നടപ്പിലാക്കുന്നതിനും അത് പൊതുജനങ്ങൾ അംഗീകരിക്കുന്നതിനും, നമ്മൾ ഒരു ബഹുമുഖ സമീപനം സ്വീകരിക്കേണ്ടതുണ്ട്. GoI, NGOകൾ, സർവ്വകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള പങ്കാളികളും LGBTQ+ കമ്മ്യൂണിറ്റിയുമായി ചേർന്ന് അവരുടെ അവകാശങ്ങൾ വേണ്ടത്ര പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്നും അവരുടെ കാഴ്ചപ്പാടുകൾ പരിഗണിക്കപ്പെടുന്നുവെന്നും സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നുവെന്നും ശരിയായി പ്രതിധ്വനിക്കപ്പെടുന്നുവെന്നും ഉറപ്പാക്കേണ്ടതുണ്ട്.
advertisement
എൻ ജി ഒ കളും താഴെത്തട്ടിൽ നിന്നുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ട് നയിക്കുന്നു
ഇന്ത്യയിലെ LGBTQ+ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം പ്രധാനമായും താഴെത്തട്ടിലുള്ള പ്രസ്ഥാനങ്ങളിലൂടെയാണ് മുന്നോട്ട് നയിക്കപ്പെടുന്നത്, വിവാഹ സമത്വത്തിനായുള്ള ഇപ്പോഴത്തെ മുന്നേറ്റം ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ്. ആർട്ടിക്കിൾ 377 റദ്ദാക്കാനുള്ള പോരാട്ടം ഒരു ഇതിഹാസം പോലെ വായിക്കാവുന്നതാണ്, ഇത് ഇന്ത്യയിലെ അടിസ്ഥാന നിലവാരത്തിൽ നിന്നുള്ള പ്രസ്ഥാനങ്ങളുടെ സ്ഥിര ശക്തിയുടെയും ഫലപ്രാപ്തിയുടെയും തെളിവാണ്.
2001-ൽ ഡൽഹിയിലെ എച്ച് ഐ വി അഭിഭാഷക ഗ്രൂപ്പായ നാസ് ഫൗണ്ടേഷൻ കൊളോണിയൽ കാലഘട്ടത്തിലെ നിയമത്തിനെതിരെ ആദ്യത്തെ നിയമപരമായ വെല്ലുവിളികൾ ഫയൽ ചെയ്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. 17 വർഷത്തെ വാദവും പ്രതിവാദങ്ങൾ ആവശ്യമായി വന്നു, എന്നാൽ 2018-ൽ കൂടുതൽ പുരോഗമനപരമായ ബെഞ്ച് ഈ വിഷയം പുനഃപരിശോധിച്ചു. പ്രമുഖ ഹോട്ടലുടമകൾ, ഒരു പ്രമുഖ ഷെഫ്, ഒരു ഇന്ത്യൻ ക്ലാസിക്കൽ നർത്തകി തുടങ്ങി നിരവധി പേരുടെ വാദങ്ങൾ അവർ കേട്ടു. കോടതി ഐക്യകണ്ഠമായി നിയമം റദ്ദാക്കുകയും LGBTQ+ ആളുകൾക്ക് അവകാശങ്ങൾ ഉറപ്പാക്കുന്നതിലെ കാലതാമസത്തിന് ക്ഷമ ചോദിക്കുകയും ചെയ്തു.
advertisement
ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ
ഈ പ്രസ്ഥാനത്തിൽ നിയമപരമായ വസ്തുതകളും ഒരു അനിവാര്യ ഘടകമാണ്. ട്രാൻസ്‌ജെൻഡർമാരെ മൂന്നാംലിംഗമായി അംഗീകരിച്ചുകൊണ്ട് 2014-ൽ ഇന്ത്യൻ സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി തുടർന്നുള്ള നയങ്ങൾക്ക് അടിത്തറയിട്ടു. ഈ തിരിച്ചറിവ് ടോയ്‌ലറ്റുകൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ ലിംഗഭേദങ്ങൾ ഉൾക്കൊള്ളുന്നതിനെക്കുറിച്ചുള്ള സംഭാഷണത്തിന് പ്രചോദനം നല്‍കി.
ഡൽഹിയിൽ, സർക്കാർ എല്ലാ വകുപ്പുകൾ, ഓഫീസുകൾ, ജില്ലാ അധികാരികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ഡൽഹി പോലീസ് എന്നിവിടങ്ങളിൽ ട്രാൻസ്‌ജെൻഡറുകൾക്കായി പ്രത്യേകയ ശുചിമുറികൾ ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം കൊണ്ട് വന്ന് സുപ്രധാനമായ ചുവടുവെയ്പ്പ് നടത്തി. ഈ ഉത്തരവ് ട്രാൻസ്‌ജെൻഡർ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നത് സുഗമമാക്കുക മാത്രമല്ല, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ സ്വയം തിരിച്ചറിഞ്ഞ ലിംഗഭേദത്തിന് അനുയോജ്യമായ ലിംഗാധിഷ്ഠിത ടോയ്‌ലറ്റുകൾ ഉപയോഗിക്കാനുള്ള ഓപ്ഷൻ തുടരുമെന്നും പ്രസ്താവിക്കുന്നു.
advertisement
2015-ൽ ആരംഭിച്ച സ്വച്ഛ് ഭാരത്, സ്വച്ഛ് വിദ്യാലയ (എസ്‌ബിഎസ്‌വി) സംരംഭമാണ് ഇന്ത്യയിലെ ശ്രദ്ധേയമായ മറ്റൊരു ഉദ്യമം. രാജ്യത്തുടനീളമുള്ള 1.2 ദശലക്ഷം സർക്കാർ സ്‌കൂളുകളിൽ ലിംഗഭേദമില്ലാതെ വേർതിരിക്കുന്ന ടോയ്‌ലറ്റുകളിലേക്ക് സാർവത്രികമായ പ്രവേശനം നൽകുക എന്നതാണ് ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നത്. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം, ജലം, വൃത്തി, ശുചിത്വം (വാഷ്) പാഠ്യപദ്ധതി മെച്ചപ്പെടുത്താനും അധ്യാപന രീതികളിൽ വിപ്ലവം സൃഷ്ടിക്കാനും സ്കൂളുകൾക്കുള്ളിൽ ശുചിത്വ സമ്പ്രദായങ്ങൾ വളർത്താനും SBSV സംരംഭം ശ്രമിച്ചു കൊണ്ടിരിക്കുന്നു.കൂടാതെ, ഈ കാമ്പെയ്‌ൻ, ശുദ്ധവും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് നമ്മൾ വഹിക്കുന്ന കൂട്ടായ ഉത്തരവാദിത്തത്തെ കൂടുതൽ വ്യക്തമാക്കിക്കൊണ്ട് കമ്മ്യൂണിറ്റി പങ്കാളിത്തത്തെയും ജലത്തിന്റെയും ശുചിത്വ സൗകര്യങ്ങളുടെയും ഉടമസ്ഥതയെയും പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യാ ഗവൺമെന്റുമായി സഹകരിച്ച്, SBSV സംരംഭത്തെ പിന്തുണയ്ക്കുന്നതിൽ UNICEF നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ പങ്കാളിത്തം ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും നന്നായി പരിപാലിക്കുന്ന വെള്ളം,വൃത്തി, ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കാനായി ലക്ഷ്യമിടുന്നു.
advertisement
ഇതിന് പുറമേ, ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയം (MoHUA) 2022 ലെ ലോക ടോയ്‌ലറ്റ് ദിനത്തിൽ ടോയ്‌ലറ്റ് 2.0 കാമ്പെയ്‌ൻ ആരംഭിച്ചു.ദീര്‍ഘ വീക്ഷണത്തോടെയുള്ള ഈ കാമ്പെയ്‌ൻ ഇന്ത്യയിലെ നഗരങ്ങളിലുടനീളമുള്ള പൊതു, കമ്മ്യൂണിറ്റി ടോയ്‌ലറ്റുകളിൽ പരിവർത്തനപരമായ മാറ്റം വിഭാവനം ചെയ്യുന്നു, പൗരന്മാരെയും നഗര തദ്ദേശ സ്ഥാപനങ്ങളെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഒന്നിപ്പിക്കുന്നു. ടോയ്‌ലറ്റ് ഉപയോഗത്തിന്റെയും അറ്റകുറ്റപ്പണിയുടെയും സുസ്ഥിര മാതൃകകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, എല്ലാവരുടെയും ഉൾക്കാഴ്ചയും അന്തസ്സും ഉറപ്പാക്കിക്കൊണ്ട് നഗരപ്രദേശങ്ങളിലെ ശുചിത്വ മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാൻ ടോയ്‌ലറ്റ് 2.0 കാമ്പെയ്‌ൻ ലക്ഷ്യമിടുന്നു.
advertisement
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവാരം സജ്ജീകരിക്കുന്നു
നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) സ്കൂളുകളിൽ ലിംഗ-നിഷ്പക്ഷ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രധാനമായ ഒരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളുടെ അനുഭവങ്ങളെക്കുറിച്ച് അധ്യാപകരെ ബോധവത്കരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത അവരുടെ മാനുവൽ, ജെന്‍ഡർ ന്യൂട്രൽ ടോയ്‌ലറ്റുകൾ, ജെന്‍ഡർ ന്യൂട്രൽ യൂണിഫോമുകൾ, വിദ്യാർത്ഥികളുടെ മിശ്രിത നിരകൾ എന്നിവയ്‌ക്കായി വാദങ്ങൾ ഉന്നയിക്കുന്നു- അതായത് നമ്മുടെ കുട്ടികളെ ആൺകുട്ടികളെന്നും പെൺകുട്ടികളെന്നും വേർതിരിക്കുന്ന രേഖകൾ ഇല്ലാതാകുന്നു.ഈ സമീപനത്തിലൂടെ, NCERT മാനുവൽ സഹാനുഭൂതിയും പരസ്പര ധാരണയും പ്രചരിപ്പിക്കുന്നു , എല്ലാവരെയും കാണുകയും കേൾക്കുകയും വിലമതിക്കുകയും ചെയ്യുന്നു എന്ന് ധാരണ നല്‍കുന്ന വിദ്യാഭ്യാസ അന്തരീക്ഷം വളർത്തിയെടുക്കുന്നു.
advertisement
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളുന്നതിന് പ്രചോദനാത്മകമായ നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയാണ് ശ്രദ്ധേയമായ ഒരു ഉദാഹരണം, അവിടെ 2017-ൽ തന്നെ കാമ്പസിൽ ജെന്‍ഡർ ന്യൂട്രൽ വിശ്രമമുറികൾ സ്ഥാപിച്ചിരുന്നു.ഐ ഐ ടി ബോംബെയിലെ LGBTQ+ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്ന ഗ്രൂപ്പായ സാത്തിയാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്, എല്ലാവരെയും ഉൾക്കൊള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അഭിഭാഷകത്വത്തിന്റെ ശക്തി ഈ ഉദാഹരണം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു .
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) മുംബൈയും 2017-ൽ അതിന്റെ കാമ്പസിൽ ജെൻഡർ-ന്യൂട്രൽ വിശ്രമമുറികൾ അവതരിപ്പിച്ചു. സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇടങ്ങൾ സൃഷ്ടിക്കാൻ വിദ്യാർത്ഥികളാൽ നയിക്കപ്പെടുന്ന സംരംഭങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് TISS മുംബൈയിലെ LGBTQ വിദ്യാർത്ഥി ഗ്രൂപ്പായ ക്വീർ കളക്റ്റീവ് ആണ് ഈ ശ്രമത്തിന് നേതൃത്വം നൽകിയത്.
ഇന്ന്, നിരവധി ഇന്ത്യൻ സർവ്വകലാശാലകൾ ലിംഗ-നിഷ്പക്ഷ ടോയ്‌ലറ്റുകളുടെ ആവശ്യകത തിരിച്ചറിയുന്നു. ഐഐടി ഡൽഹി പോലുള്ള സ്ഥാപനങ്ങൾ അവരുടെ കാമ്പസുകളിൽ ലിംഗഭേദമില്ലാതെ ശുചിമുറികൾ ഉദ്ഘാടനം ചെയ്യാൻ മുൻകൈയെടുത്തു. വാസ്തവത്തിൽ, ഐ ഐ ടി ഡൽഹിയിൽ ഇപ്പോൾ അത്തരം 14 സൗകര്യങ്ങളുണ്ട്.കൂടാതെ, അസമിലെ തേസ്പൂർ യൂണിവേഴ്സിറ്റിയും ആന്ധ്രാപ്രദേശിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചും (NALSAR) എല്ലാ വിദ്യാർത്ഥികൾക്കും ഉൾക്കൊള്ളുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജെൻഡർ ന്യൂട്രൽ ശുചിമുറികൾ സ്വീകരിച്ചു. NALSAR ഒരു പടി കൂടി മുന്നോട്ട് പോയി, ജെൻഡർ ന്യൂട്രൽ ട്രാൻസ് നയം സ്വീകരിക്കുകയും വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ “Mx” എന്ന ജെൻഡർ ന്യൂട്രൽ ശീർഷകത്തിന്റെ അംഗീകാരം കൊണ്ട് വരികയും ചെയ്തു, ഇത് മറ്റ് സ്ഥാപനങ്ങൾക്ക് പിന്തുടരാൻ വഴിയൊരുക്കുന്നു.
കോർപ്പറേറ്റ് ഇന്ത്യ അതിവേഗം സഖ്യം സ്ഥാപിക്കുന്നു
ലാവറ്ററി കെയർ സെഗ്‌മെന്റിലെ ഇന്ത്യയിലെ മുൻനിര ബ്രാൻഡായ ഹാർപിക്, സ്വച്ഛ് ഭാരത് മിഷനോട് ചേർന്നുള്ള നിരവധി സംരംഭങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് – ഹാർപിക് വേൾഡ് ടോയ്‌ലറ്റ് കോളേജുകളുടെ സ്ഥാപനം ഇതിന് ഉദാഹരണമാണ്. ശുചീകരണത്തിൽ മാത്രമല്ല, എല്ലാവരേയും ഉൾക്കൊള്ളുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാമ്പെയ്‌നുകളും സംരംഭങ്ങളും രൂപകൽപ്പന ചെയ്യുന്നതിലും ഹാർപിക് നേതൃത്വം നൽകി.
തുറന്ന ഹൃദയത്തോടും ആഴത്തിലുള്ള ധാരണയോടും കൂടി, LGBTQ+ കമ്മ്യൂണിറ്റി ഉൾപ്പെടുന്ന സമൂഹത്തിന്റെ സമ്പന്നമായ ചിത്രത്തിലേക്ക് അവരുടെ ഉൽപ്പന്നങ്ങൾ പിന്തുണ നല്‍കുന്നുവെന്ന് ഉറപ്പാക്കാൻ ഹാർപിക് ശ്രദ്ധേയമായ മുന്നേറ്റം നടത്തി. മനോഭാവം മാറ്റുന്നതിനുള്ള താക്കോൽ വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ലിംഗ സ്വത്വങ്ങളുടെ മനോഹരമായ വൈവിധ്യത്തെ പ്രകാശിപ്പിക്കുന്ന പ്രചോദനാത്മക കാമ്പെയ്‌നുകൾ ഹാർപിക് ആരംഭിച്ചു. ഈ ശക്തമായ സംരംഭങ്ങളിലൂടെ, സമൂഹത്തെ ഉണർത്തുകയും പരിപോഷിപ്പിക്കുകയും സ്വീകാര്യത വളരുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മിഷൻ സ്വച്ഛത ഔർ പാനി, അത്തരം ആശയവിനിമയത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ്. ഹാർപിക്കും ന്യൂസ് 18-നും ഇടയിലുള്ള ഒരു സഹകരണ സംരംഭമായ, മിഷൻ സ്വച്ഛത ഔർ പാനി, LGBTQ+ കമ്മ്യൂണിറ്റിക്ക് ടോയ്‌ലറ്റുകളുടെ പ്രാധാന്യം തിരിച്ചറിയാൻ ശുചിത്വം എന്ന ആശയത്തെ പ്രചരിപ്പിക്കുന്നു. നിരുപാധികം നമ്മെ എല്ലാവരെയും ഉൾക്കൊള്ളുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് വൃത്തിയുള്ളതും ഉൾക്കൊള്ളുന്നതുമായ ടോയ്‌ലറ്റുകൾ അത്യന്താപേക്ഷിതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ അസാധാരണ ദൗത്യം നിർമ്മിച്ചിരിക്കുന്നത്.അചഞ്ചലമായ സമർപ്പണത്തോടെ, ഹാർപിക്കും ന്യൂസ് 18 ഉം LGBTQ+ കമ്മ്യൂണിറ്റിയെ സജീവമായി ഉൾപ്പെടുത്തുകയും അവര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നു, ഓരോ വ്യക്തിയും സുരക്ഷിതവും സ്വീകാര്യവുമായ , അവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും അവരുടെ സാന്നിധ്യം ആഘോഷിക്കുകയും ചെയ്യുന്ന ഇടങ്ങളിലേക്ക് പ്രവേശനം അർഹിക്കുന്നു.
അവരുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി, വാട്ടർ എയ്ഡ് ഇന്ത്യ, സുലഭ് ഇന്റർനാഷണൽ, അക്ഷയ് പാത്ര ഫൗണ്ടേഷൻ, സംഹിത സോഷ്യൽ വെഞ്ച്വേഴ്‌സ് തുടങ്ങി നിരവധി പ്രമുഖ സംഘടനകളുമായി ഹാർപിക് കൈകോർക്കുന്നു. സ്‌കൂളുകൾ, കോളേജുകൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ജെൻഡർ ന്യൂട്രൽ സൗകര്യങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളം അവർ ഒരുമിച്ച് ടോയ്‌ലറ്റുകൾ നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്തു.ടെലിവിഷൻ, റേഡിയോ, പ്രിന്റ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന മാധ്യമ ചാനലുകളിലൂടെ മിഷൻ സ്വച്ഛത ഔർ പാനി കാമ്പെയ്‌ൻ ഇൻക്ലൂസീവ് ടോയ്‌ലറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നു, അതിന്റെ സന്ദേശം വ്യക്തികള്‍ക്കിടയിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
വൈവിധ്യത്തിലൂടെ ശക്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്കനുസരിച്ച്, ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് അതിന്റെ വൈവിധ്യമാണ്. ഓരോ നൂറു കിലോമീറ്റർ കൂടുമ്പോഴും ഭാഷയും സംസ്കാരവും വസ്ത്രവും ഭക്ഷണരീതിയും മാറുന്ന രാജ്യമാണ് നമ്മുടേത്. നമ്മളിൽ ധാരാളം വിഭാഗത്തില്‍പ്പെട്ട വ്യക്തികൾ അടങ്ങിയിരിക്കുന്നു, അവർ എല്ലായ്പ്പോഴും നമ്മുടെ ദേശീയ സ്വത്വത്തിന്റെ ഭാഗമാണ്.
നമുക്കോരോരുത്തർക്കും സ്വത്വത്തിന്റെ പാളികളുണ്ട് – നമ്മൾ ഇന്ത്യക്കാരാണ്; എന്നാൽ നമ്മൾ പഞ്ചാബികൾ, കന്നഡിഗുകൾ, മഹാരാഷ്ട്രക്കാർ, ബംഗാളികൾ, സിന്ധികൾ, പാഴ്‌സികൾ തുടങ്ങി നിരവധി പേരാണ്. നമ്മൾ ഹിന്ദി സംസാരിക്കുന്നവരും തമിഴ് സംസാരിക്കുന്നവരും ഡോംഗ്രി, കച്ചി, ഒടിയ, ഭോജ്പുരി എന്നീ ഭാഷകൾ സംസാരിക്കുന്നവരുമാണ്. നമ്മൾ ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, സിഖുകാർ, പാഴ്സികൾ, അജ്ഞേയവാദികൾ, ഖോജകൾ, നിരീശ്വരവാദികൾ, തുടങ്ങി നിരവധി പേരാണ്. നമ്മൾ നേരായ ലൈംഗിക ആഭിമുഖ്യങ്ങൾ ഉള്ളവരാണ്, ലെസ്ബിയൻ, ഗേ, പാൻസെക്ഷ്വൽ, ബൈസെക്ഷ്വൽ, കൂടാതെ മറ്റു പലതുമാണ്. നമ്മൾ സ്ത്രീകൾ, പുരുഷന്മാർ, ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ്, നോൺ-ബൈനറി തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഉള്ളവരാണ്.
ഇവിടെ നമുക്കെല്ലാവർക്കും ഇടമുണ്ട്. നമുക്കെല്ലാവർക്കും ഇടം നൽകാം, വേണം. വൈവിധ്യം എന്നത് നമ്മൾ ആഗ്രഹിക്കുന്ന ഒരു മൂല്യമല്ല, എന്നാൽ നമ്മൾ ആരാണ് എന്നതിനെ ഇത് സൂചിപ്പിക്കുന്നു. നമ്മുടെ ബോർഡ് റൂമുകളിലും, നിയമനിർമ്മാണ സഭകളിലും, നമ്മുടെ കോടതികളിലും, ക്ലാസ് മുറികളിലും, ടോയ്‌ലറ്റുകളിലും ആ വൈവിധ്യം പ്രതിഫലിക്കുമ്പോഴാണ് വൈവിധ്യം കാതലായ ഒരു സമൂഹത്തെ നാം സൃഷ്ടിക്കുന്നത്. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ നമ്മുടെ സഹപാഠികളും ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരും സഹപ്രവർത്തകരും കുടുംബാംഗങ്ങളുമാകുമ്പോൾ ‘മറ്റുള്ളവർ’ എന്ന് ആരെ വിശേഷിപ്പിക്കണം?
അവസരവാദികൾക്ക് നമ്മെ ഭിന്നിപ്പിച്ച് ഭരിക്കാൻ കഴിയാത്ത ഒരു ലോകത്ത് ജീവിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നില്ലേ? മറ്റുള്ളവർ നമുക്കുവേണ്ടി നിലകൊള്ളുമെന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന നമുക്ക് എവിടെയെല്ലമാണ് പരസ്പരം താങ്ങായി നിലകൊള്ളാൻ കഴിയുന്നത്? നാം എല്ലാവരും എല്ലായിടത്തേയ്ക്കും സ്വാഗതം, ചെയ്യപ്പെടുമ്പോൾ, എവിടെയാണ് നമുക്ക് സ്വന്തമായുള്ള ഇടങ്ങൾ?
നമുക്ക് ഒരുമിച്ച് എല്ലാ ചെയ്യാനാകും . ഒരുപാട് ചെയ്തു തീര്‍ക്കാനുമുണ്ട്,1.4 കോടിയോളം വരുന്ന നമ്മിൽ പലരുടെയും കൈകൾ ലഘുവായ പല ജോലികൾ ചെയ്യുന്നു. ഈ ദേശീയ പരിവർത്തനത്തിന്റെ ഭാഗമാകുന്നത് എങ്ങനെയെന്ന് അറിയാൻ ഇവിടെ ഞങ്ങളോടൊപ്പം ചേരൂ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 19, 2023 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
മാറ്റത്തിനായുള്ള സഹകരണം: ടോയ്‌ലറ്റ് ഉൾപ്പടെയുള്ള സംരംഭങ്ങൾ നയിക്കാൻ ഗവൺമെന്റ്, NGOകൾ, LGBTQ+ കമ്മ്യൂണിറ്റി എന്നിവ തമ്മിലുള്ള പങ്കാളിത്തം