അവിവാഹിതനായി തുടരണോ? അതോ ജീവിതത്തിൽ ഒരു പങ്കാളി വേണോ? സെക്സോളജിസ്റ്റിന്‍റെ മറുപടി ഇങ്ങനെ

Last Updated:

നിങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാത്തതുകൊണ്ട് നിങ്ങൾക്ക് അവരിൽ നിന്ന് യഥാർത്ഥ സ്നേഹം സ്വീകരിക്കാൻ കഴിയില്ലെന്നോ നിങ്ങളുടെ വികാരങ്ങൾ അവരുമായി പങ്കിടാൻ കഴിയില്ലെന്നോ അർത്ഥമാക്കുന്നില്ല.

ചോദ്യം: കഴിഞ്ഞ 24 വർഷമായി ഞാൻ ഒറ്റയ്ക്കാണ് കഴിയുന്നത്. അതിൽ ഒരു കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ചിലപ്പോഴൊക്കെ ഒരു പങ്കാളി വേണമെന്ന് കരുതാറുണ്ട്. ഇതുവരെ ഞാൻ പലരെയും സമീപിച്ചിട്ടുണ്ടെങ്കിലും, എന്നിൽ അവർ സംതൃപ്തരായിരുന്നോയെന്ന് അറിയില്ല. ജീവിതത്തിൽ അവിവാഹിതനായി തുടരണോ, അതോ ഒരു പങ്കാളി വേണോ?
ഒരാൾ അവിവാഹിതനായി ജീവിക്കണോ, അതോ വിവാഹം കഴിക്കണോ എന്നത് അയാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ അയാളെക്കാൾ കൂടുതൽ താൽപര്യം കാണിക്കുന്നത് അയാൾ കഴിഞ്ഞുവരുന്ന സമൂഹമാണ്. മനസിന് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, ചുറ്റുപാടുമുള്ളവർക്ക് ഈ വിഷയത്തിൽ വലിയ ജാഗ്രതയാണ് കാണുന്നത്. ജീവിതാവസാനം വരെ ഒരാൾ ഒറ്റയ്ക്കു കഴിയുന്നതു തെറ്റായ ഒരു കാര്യമാണെന്ന് പറയാനാകില്ല.
എല്ലായ്പ്പോഴും മനുഷ്യർ ജോഡികളായി ജീവിക്കുന്നില്ല. പങ്കാളിയില്ലാത്ത നിരവധിയാളുകളും നമ്മുടെ ചുറ്റിലുമുണ്ട്. അവർക്ക് അവരുടെ മാതാപിതാക്കളും സഹോദരൻമാരും മറ്റു ബന്ധുക്കളും സുഹൃത്തുക്കളുൊക്കെയുണ്ട്. ഒരാൾ ജീവിതത്തിൽ ഒരു ജീവിത പങ്കാളെയ കണ്ടെത്തുന്നത് പലപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മനസിന് ഇണങ്ങിയ ഒരു പ്രണയമോ, വിവാഹജീവിതമോ കണ്ടെത്തുന്നത് എപ്പോഴും ശരിയായി സംഭവിക്കണമെന്നില്ല. പലപ്പോഴും നമ്മുടെ തെരഞ്ഞെടുപ്പ് തെറ്റിപ്പോകാം. അങ്ങനെ വിവാഹവും പ്രണയവും തകർന്ന അവസ്ഥയിൽ ജീവിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റിലുമുണ്ട്.
advertisement
നിങ്ങൾ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന, നിങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളെ കണ്ടെത്തുകയും, അവരുമായി സന്തോഷപ്രദമായ ജീവിതം നയിക്കുകയെന്നതും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാത്തതുകൊണ്ട് നിങ്ങൾക്ക് അവരിൽ നിന്ന് യഥാർത്ഥ സ്നേഹം സ്വീകരിക്കാൻ കഴിയില്ലെന്നോ നിങ്ങളുടെ വികാരങ്ങൾ അവരുമായി പങ്കിടാൻ കഴിയില്ലെന്നോ അർത്ഥമാക്കുന്നില്ല. വാസ്തവത്തിൽ, പല ആളുകളെയും സംബന്ധിച്ചിടത്തോളം അവരുടെ പങ്കാളി എല്ലാം മനസിലാക്കുന്ന ആളാകണമെന്നില്ല. ഒരുപക്ഷേ പങ്കാളിയേക്കാൾ, അവനെ മനസിലാക്കുന്നത് അടുത്ത സുഹൃത്തായിരിക്കും.
advertisement
പലപ്പോഴും ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിക്കുന്ന ഒരാളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ചുറ്റുമുള്ള സമൂഹമാണ്. എപ്പോഴും സംശയദൃഷ്ടിയോടെയാകും സമൂഹം അയാളെ നോക്കിക്കാണുന്നത്. അവനെ വിവാഹം കഴിപ്പിക്കുന്നതിനുള്ള തത്രപ്പാടിലായിരിക്കും സമൂഹം. ഏതായാലും അവിവാഹിതനായി തുടരാൻ താൽപര്യമില്ലെങ്കിൽ, ഉടൻ തന്നെ ഒരു പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുക. സമൂഹവുമായി അടുത്തിടപഴകുക, മനസിന് അനുയോജ്യനെന്ന് കരുതുന്ന ഒരാളെ കണ്ടെത്തുക. സന്തുഷ്ടമായ ജീവിതം നയിക്കാൻ അനന്തമായ മാർഗങ്ങളുണ്ട്.
advertisement
കൂടാതെ, നിങ്ങൾ ഒരു പങ്കാളിയെ കണ്ടെത്താൻ ഇറങ്ങിത്തിരിക്കുമ്പോൾ, തെരഞ്ഞെടുപ്പ് ശരിയാണെന്ന് ഉറപ്പുവരുത്തണം. ഒരാളെ കണ്ടെത്തിക്കഴിഞ്ഞാൽ, അവരെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നുണ്ടോയെന്നു സ്വയം മനസിൽ ചോദിക്കുക. അതിനുശേഷം അവരെ നന്നായി മനസിലാക്കാൻ ശ്രമിക്കുക. ആലോചിച്ചുറപ്പിച്ചശേഷം വേണം പ്രണയം തുറന്നു പറയേണ്ടത്. അതുപോലെ നിങ്ങളെക്കുറിച്ച് എല്ലാ കാര്യങ്ങളും അവരുമായി തുറന്നു സംസാരിക്കുക. അവരുടെ ഇഷ്ടങ്ങൾ മനസിലാക്കാനും, പറയുന്നത് പൂർണമായും ശ്രദ്ധിക്കാനും തയ്യാറാകണം. ഇത്തരത്തിൽ പരസ്പര ധാരണയോടെയും വിശ്വാസത്തോടെയുമാണ് ഒരു നല്ല ബന്ധം ഉടലെടുക്കുന്നത്.
advertisement
നിങ്ങൾക്ക് 24 വയസാണെന്നാണ് മനസിലാക്കുന്നത്. അത് അത്ര വലിയ പ്രായമല്ല. നിങ്ങൾക്ക് ഇനിയുമേറെ കാലം ജീവിതം ബാക്കിയുണ്ട്. തീർച്ചയായും, ഒരു ജീവിത പങ്കാളി വേണമെന്ന് തോന്നുവെങ്കിൽ മടിച്ചുനിൽക്കാതെ അത്തരമൊരു ജീവിതത്തിന് മാനസികമായി സജ്ജനാകുക. പ്രണയം, ലൈംഗികത എന്നിവ ഭയത്തോടെ കാണേണ്ട ഒന്നല്ല. നിങ്ങളുടെ പ്രായത്തിൽ പ്രണയത്തിലോ ലൈംഗികതയിലോ യാതൊരു പരിചയവുമില്ലാത്ത ധാരാളം ആളുകൾ ഉണ്ട്. ഓർമ്മിക്കുക, ജീവിതം ദൈർഘ്യമേറിയതാണ്, നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾ ഇതുവരെ കണ്ടുമുട്ടിയിട്ടുണ്ടാകില്ല.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
അവിവാഹിതനായി തുടരണോ? അതോ ജീവിതത്തിൽ ഒരു പങ്കാളി വേണോ? സെക്സോളജിസ്റ്റിന്‍റെ മറുപടി ഇങ്ങനെ
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement