നാവ് നന്നായാൽ എല്ലാം നന്നാവും; നാവ് പരിശോധിച്ച് 98 ശതമാനം രോഗങ്ങളും കൃത്യമായി കണ്ടെത്തി എഐ മോഡല്‍

Last Updated:

ഇപ്പോഴിതാ ആളുകളുടെ നാവിന്റെ നിറം അടിസ്ഥാനമാക്കി രോഗനിര്‍ണയം നടത്തുന്ന എഐ മോഡലിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരു പറ്റം ഗവേഷകര്‍.

രക്തം പരിശോധിച്ച് രോഗങ്ങള്‍ കണ്ടെത്തുന്ന രീതി വളരെക്കാലമായി ചികിത്സാ രംഗത്ത് പിന്തുടരുന്നതാണ്. ഇപ്പോഴിതാ ആളുകളുടെ നാവിന്റെ നിറം അടിസ്ഥാനമാക്കി രോഗനിര്‍ണയം നടത്തുന്ന എഐ മോഡലിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരു പറ്റം ഗവേഷകര്‍. ഇറാഖ്, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ നൂതനമായ കംപ്യൂട്ടര്‍ അല്‍ഗൊരിതം സൃഷ്ടിച്ചിരിക്കുന്നത്. ഈ എഐ മോഡല്‍ 98 ശതമാനം രോഗങ്ങളും കൃത്യമായി കണ്ടെത്തിയെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ടെക്‌നോളജീസ് എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തത്സമയം രോഗനിര്‍ണയം നടത്തുന്നതിനും വിലയിരുത്തുന്നതിനുമായുള്ള മികച്ച സംവിധാനമാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖിലെ ബാഗ്ദാദിലുള്ള മിഡില്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന അധ്യാപകനായ അലി അല്‍ നാജിയും യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയും ചേര്‍ന്നാണ് ഈ അല്‍ഗൊരിതം വികസിപ്പിച്ചത്. പ്രമേഹരോഗികളുടെ നാവിന് മഞ്ഞനിറമായിരിക്കും ഉണ്ടാകുകയെന്ന് അല്‍ നാജി പറയുന്നു. അതേസമയം, കാന്‍സര്‍ രോഗികളുടെ നാവിന് പര്‍പ്പിള്‍ നിറമായിരിക്കും ഉണ്ടാകുക. അതിന് പുറമെ കട്ടിയുള്ള ആവരണവും അവരുടെ നാവില്‍ ഉണ്ടാകും. ഗുരുതരമായ സ്‌ട്രോക്ക് രോഗം ബാധിച്ചവരുടെ നാവിന് അസാധാരണമായ ആകൃതിയോടു കൂടിയ ചുവന്ന നിറമുള്ള നാവായിരിക്കും ഉണ്ടാകുകയെന്നും അല്‍ നാജി പറഞ്ഞു. വിളറിയിരിക്കുന്ന നാവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയായ വിളര്‍ച്ചയെ സൂചിപ്പിക്കുന്നു. കടും ചുവപ്പ് നിറം ഗുരുതരമായ കോവിഡ് 19ന്റെ ലക്ഷണമാകാനും സാധ്യതയുണ്ട്. ഇന്‍ഡിഗോ, അല്ലെങ്കില്‍ വയലറ്റ് നിറം വാസ്‌കുലാര്‍, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ആസ്ത്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
advertisement
രോഗനിര്‍ണയം നടത്തുന്നതിന് നാവ് പരിശോധന നടത്തുന്ന പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയെ ആധാരമാക്കിയാണ് അല്‍ നാജി ഗവേഷണം നടത്തിയിരിക്കുന്നത്. 5260 ചിത്രങ്ങള്‍ ഉപയോഗിച്ച് അല്‍ഗൊരിതത്തിന് പരിശീലനം നല്‍കുകയും മിഡില്‍ ഈസ്റ്റിലെ രണ്ട് ആശുപത്രികളില്‍ നിന്നുള്ള 60 ചിത്രങ്ങള്‍ ഉപയോഗിച്ച് അത് തെളിയിക്കുകയും ചെയ്തു. രോഗികളുടെ നാവില്‍ നിന്ന് 20 സെന്റീമീറ്റര്‍ അകലെ നിന്ന് ഒരു വെബ് ക്യാം ഉപയോഗിച്ച് ചിത്രമെടുക്കുകയാണ് ചെയ്തത്. കൃത്യമായി രോഗനിര്‍ണയം നടത്താന്‍ ഇത് സഹായിച്ചു.
ഈ സാങ്കേതിക വിദ്യ രോഗനിര്‍ണയത്തിന് വ്യാപകമായി ഉപയോഗിക്കാവുന്നതാണെന്ന് അല്‍ നാജിമിനൊപ്പം ഗവേഷണത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ പ്രൊഫസര്‍ ജവാന്‍ ചാല്‍ പറഞ്ഞു. കംപ്യൂട്ടര്‍ അടിസ്ഥാനമാക്കി നാവ് വിശകനം ചെയ്യുന്നത് സുരക്ഷിതവും കാര്യക്ഷമവുമാണെന്നും ചെലവ് കുറഞ്ഞതും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹം, പക്ഷാഘാതം, വിളര്‍ച്ച, ആസ്ത്മ, കരള്‍രോഗം, പിത്തസഞ്ചിയെ ബാധിച്ച രോഗങ്ങള്‍, കോവിഡ് 19 തുടങ്ങിയവ നിര്‍ണയിക്കാന്‍ ഇതുകൊണ്ട് കഴിയും. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനായി ഈ സാങ്കേതികവിദ്യ വികസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
അതേസമയം ചില വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ട്. നാവിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ രോഗി വിമുഖത കാണിക്കുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മുന്നിലുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Summary: Researchers have developed an innovative computer algorithm capable of diagnosing medical conditions based on the colour of a person’s tongue with an impressive 98% accuracy.
മലയാളം വാർത്തകൾ/ വാർത്ത/Health/
നാവ് നന്നായാൽ എല്ലാം നന്നാവും; നാവ് പരിശോധിച്ച് 98 ശതമാനം രോഗങ്ങളും കൃത്യമായി കണ്ടെത്തി എഐ മോഡല്‍
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement