നിപാ വൈറസ് മരണത്തിനിടയാക്കുമോ ? നിപാ വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Last Updated:
കോഴിക്കോട് പേരാമ്പ്രയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചതും ആറോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതുമായി സംഭവം ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. അതിവേഗം വ്യാപിക്കുന്ന നിപാ എന്ന വൈറസാണ് മരണത്തിനിടയാക്കിയതെന്ന് സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശങ്ങളും പ്രചരിച്ചതോടെ ഇത് വന്‍ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വൈറസ് ബാധയാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചുവെങ്കിലും ഇത് ഏത് തരത്തിലുള്ള വൈറസാണെന്ന് വിശദമായി പരിശോധന ഫലം വന്ന ശേഷം മാത്രമെ പറയാന്‍ സാധിക്കു എന്നാണ് അറിയിച്ചിരിക്കുന്നത്. പനിയെ പ്രതിരോധിക്കാന്‍ മുന്‍ കരുതലുകള്‍ എടുക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നിപാ വൈറസ് ആണ് മരണത്തിനിടയാക്കിയതെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ആ വൈറസിനെക്കുറിച്ച് കൂടുതല്‍ അറിയാം
വൈറസ് പകരുന്നതെങ്ങനെ ?
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ് നിപാ വൈറസ്, വവ്വാല്‍, പന്നി എന്നിവയില്‍ നിന്നാണ് കൂടുതലായി പടരാന്‍ സാധ്യത. പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും. രോഗം ബാധിച്ചവരെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗം പടരാന്‍ വലിയ സാധ്യതയുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
advertisement
രോഗലക്ഷണങ്ങള്‍
രോഗബാധിച്ച് അഞ്ച് മുതല്‍ 14 ദിവസങ്ങള്‍ക്കം മാത്രമെ ലക്ഷണങ്ങള്‍ പ്രകടമാകു. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. അപൂര്‍വ്വമായി ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം എന്നിവയുമുണ്ടാകും. വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന മസ്തിഷ്‌ക ജ്വരമാണ് മിക്കപ്പോഴും മരണകാരണമാകുന്നത്.
രോഗം എങ്ങനെ കണ്ടെത്താം ?
മേല്‍പ്പറഞ്ഞ ലക്ഷണമുളള രോഗികളില്‍ നിപ്പ സാന്നിധ്യം സംശയിക്കുന്നുവെങ്കില്‍ രക്തം, മൂത്രം, തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങള്‍, തലച്ചോറിലെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയുടെ പ്രത്യേക പരിശോധനയിലൂടെ വൈറസിനെ കണ്ടെത്താനാകും. അസുഖം പുരോഗമിക്കുന്ന കാലഘട്ടമാണെങ്കില്‍ എലൈസ ടെസ്റ്റിലൂടെയും തിരിച്ചറിയാം.അസുഖം ബാധിച്ചു കഴിഞ്ഞാല്‍ ചികിത്സ ഫലപ്രദമല്ലാത്തതിനാല്‍ രോഗപ്രതിരോധം തന്നെയാണ് പ്രധാനം.
advertisement
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
  • വവ്വാലുകള്‍ കടിച്ച കായ്കനികള്‍ ഒഴിവാക്കുക
  • വവ്വാലുകളുടെ കാഷ്ഠത്തില്‍ നിന്നും വൈറസ് മനുഷ്യശരീരത്തിലെത്താന്‍ സാധ്യതയുള്ളതിനാല്‍ വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്ന് പരമാവധി അകലം പാലിക്കുക
  • രോഗബാധിതനായ വ്യക്തികളുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
  • രോഗിയുടെ ആവശ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കുക
  • രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം കഴുകി ഉണക്കി സൂക്ഷിക്കുക
  • ആശുപത്രികളിലാണെങ്കില്‍ രോഗിയെ പ്രത്യേകം മാറ്റി കിടത്തുക
  • രോഗ ചികില്‍സക്കുപയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
  • നിപ്പ രോഗികളും മറ്റു രോഗികളുമായുളള സമ്പര്‍ക്കം തീര്‍ത്തും ഒഴിവാക്കുക
  • രോഗി പരിചരണത്തിന ശേഷം അണുനാശിനികള്‍ അടങ്ങിയ
  • ഹാന്‍ഡ് വാഷുകളും സാനിറ്റൈസറുകളും ഉപയോഗിക്കുക
  • മാസ്‌ക്, കയ്യുറ,ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുന്ന മുഴുവന്‍ സമയവും ഉപയോഗികേണ്ടതാണ്.
advertisement
വൈറസ്ബാധ മൂലം മരണമടഞ്ഞവരുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോഴും പ്രത്യേക കരുതലുകള്‍ എടുക്കേണ്ടതുണ്ട്. മൃതദേഹം കുളിപ്പിക്കുന്ന സമയത്ത് മുഖം മറച്ചിരിക്കണം. ശാരീരിക സ്രവങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളിപ്പിച്ച ശേഷം കുളിപ്പിച്ച ആളുകള്‍ ശരീരം മുഴുവന്‍ വൃത്തിയായി തേച്ചു കഴുകി കുളിക്കണം. മൃതദേഹത്തിന്റെ മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതും നല്ലതായിരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Life/
നിപാ വൈറസ് മരണത്തിനിടയാക്കുമോ ? നിപാ വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement