Diabetes| നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണോ? ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങള്‍ ഇവയാണ്
- Published by:Rajesh V
- news18-malayalam
Last Updated:
പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണപാനീയങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്‌നമല്ല, കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്.
പ്രമേഹം വളരെ പതുക്കെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലാക്കും. ഒരു കൂട്ടം രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗങ്ങള്‍, കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി പല രോഗങ്ങള്‍ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന വില്ലന്‍ പലപ്പോഴും പ്രമേഹമായിരിക്കും.
പ്രധാനമായി, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ രോഗസാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണപാനീയങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം.
advertisement
മധുര പാനീയങ്ങള്‍
പ്രമേഹമുള്ളവര്‍ക്ക് ഒഴിവാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്ന് പഞ്ചസാര അടങ്ങിയ പാനീയങ്ങളാണ്. അവയില്‍ പ്രധാനമായും കാര്‍ബോഹൈഡ്രേറ്റ് വളരെ കൂടുതലാണ്. ഒരേ അളവിലുള്ള മധുരമുള്ള ചായയിലും നാരങ്ങാവെള്ളത്തിലും പഞ്ചസാരയില്‍ നിന്ന് മാത്രമായി ഏകദേശം 45 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ, ഈ പാനീയങ്ങളില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇതും പ്രമേഹത്തിന് ദോഷകരമാണ്. മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗങ്ങള്‍ പോലുള്ള പ്രമേഹ സംബന്ധമായ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മധുര പാനീയങ്ങളിലെ ഉയര്‍ന്ന ഫ്രക്ടോസിന്റെ അളവ് വയറിലെ കൊഴുപ്പ്, ഹാനികരമായ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വര്‍ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗസാധ്യത തടയാനും, മധുര പാനീയങ്ങള്‍ക്ക് പകരം വെള്ളം, സോഡ അല്ലെങ്കില്‍ മധുരമില്ലാത്ത ഐസ് ടീ എന്നിവ കഴിക്കുക.
advertisement
ട്രാന്‍സ് ഫാറ്റുകള്‍
കൃത്രിമ ട്രാന്‍സ് ഫാറ്റുകള്‍ പ്രമേഹ രോഗികള്‍ക്ക് അനാരോഗ്യകരമാണ്. അപൂരിത ഫാറ്റി ആസിഡുകളെ കൂടുതല്‍ സ്ഥിരതയുള്ളതാക്കാന്‍ ഹൈഡ്രജന്‍ ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്. പീനട്ട് ബട്ടര്‍, സ്പ്രെഡുകള്‍, ക്രീമുകള്‍, ഫ്രോസണ്‍ വിഭവങ്ങൾ എന്നിവയില്‍ ട്രാന്‍സ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഒരു ഉല്‍പ്പന്നം ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നതിന് ഭക്ഷ്യ നിര്‍മ്മാതാക്കള്‍ പലപ്പോഴും മഫിനുകള്‍, മറ്റ് ബേക്ക് ചെയ്ത സാധനങ്ങള്‍ എന്നിവയിലും ഇവ ചേര്‍ക്കാറുണ്ട്. ട്രാന്‍സ് ഫാറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിട്ട് വര്‍ധിപ്പിക്കുന്നില്ലെങ്കിലും, അവ വീക്കം, ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ധമനികളിലെ പ്രവര്‍ത്തനം തകരാറിലാക്കും.
advertisement
വൈറ്റ് ബ്രെഡ്, ചോറ്, പാസ്ത
ബ്രെഡ്, മൈദ മാവ് കൊണ്ടുള്ള ഭക്ഷണം എന്നിവ കഴിക്കുന്നത് ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഒരു പഠനത്തില്‍, ഗ്ലൂട്ടന്‍-ഫ്രീ പാസ്തകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ടൈപ്പ് 2 പ്രമേഹവും മാനസിക വൈകല്യവുമുള്ളവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ നാരുകള്‍ കുറവാണ്. രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാന്‍ നാരുകള്‍ സഹായിക്കുന്നു.
advertisement
ഫ്ലേവേർഡ് യൊഗേർട്ട്
പ്രമേഹമുള്ളവര്‍ക്ക് തൈര് നല്ലൊരു പാനീയമാണ്. എന്നാല്‍ ഫ്ലേവേർഡ് യൊഗേർട്ട് (പഴങ്ങളുടെ ഫ്ലേവറിലുള്ള തൈര്) ദോഷകരമാണ്. ഈ തൈരുകള്‍ സാധാരണയായി കൊഴുപ്പില്ലാത്തതോ കൊഴുപ്പ് കുറഞ്ഞതോ ആയ പാലില്‍ നിന്നാണ് ഉണ്ടാക്കുന്നത്. കൂടാതെ അവയില്‍ കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കപ്പ് തൈരില്‍ ഏകദേശം 31 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കാം. ഐസ്‌ക്രീമിന് ബദലായി പലരും ഫ്ലേവേർഡ് യൊഗേർട്ട് കണക്കാക്കാറുണ്ട്. എന്നാല്‍ അതില്‍ ഐസ്‌ക്രീമിനേക്കാള്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. സാധാരണ തൈര് ഉപയോഗിക്കുന്നത് നിങ്ങളുടെ വിശപ്പ്, ഭാരം എന്നിവ നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
advertisement
ധാന്യങ്ങള്‍
ധാന്യങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെ കൂടുതലാണ്. ചില ആരോഗ്യകരമായ ധാന്യങ്ങള്‍ പോലും പ്രമേഹമുള്ളവര്‍ക്ക് ദോഷം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാന്‍, മധുരമുള്ള മിക്ക ധാന്യങ്ങളും ഒഴിവാക്കി പകരം പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുക.
കോഫി
പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുമായി കാപ്പിക്ക് ബന്ധമുണ്ട്. എന്നാല്‍ വ്യത്യസ്ത രുചിയിലുള്ള കോഫി പാനീയങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. ഇത്തരം കോഫി പാനീയങ്ങളിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
advertisement
തേന്‍, മേപ്പിള്‍ സിറപ്പ്
പ്രമേഹമുള്ളവര്‍ പലപ്പോഴും വൈറ്റ് ഷുഗർ കഴിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാൽ, മറ്റ് രൂപത്തിലുള്ള പഞ്ചസാരയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകും. ബ്രൗണ്‍ ഷുഗര്‍, തേന്‍, മേപ്പിള്‍ സിറപ്പ് തുടങ്ങിയ സ്വാഭാവിക പഞ്ചസാരയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലും വൈറ്റ് ഷുഗറിന്റെ അത്രയും കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. മിക്കതിലും അതിനേക്കാൾ കൂടുതല്‍ അടങ്ങിയിട്ടുണ്ട്.
ഡ്രൈഡ് ഫ്രൂട്ട്
വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പഴങ്ങള്‍. അവ ഉണങ്ങുമ്പോള്‍ അതിലെ ജലം നഷ്ടപ്പെടുന്നു. ഇത് ഈ പോഷകങ്ങളുടെ സാന്ദ്രത കൂട്ടുന്നു. മാത്രമല്ല പഞ്ചസാരയുടെ അളവും കൂടുന്നു. അതിനാല്‍, മുന്തിരിയില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി കാര്‍ബോഹൈഡ്രേറ്റുകള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. മറ്റ് ഉണക്കിയ പഴങ്ങളിലും സാധാരണ പഴത്തേക്കാള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലാണ്.
പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍
ക്രാക്കറുകള്‍ പോലുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ ശരീരത്തിന് ഗുണകരമായ ലഘുഭക്ഷണങ്ങളല്ല. അവ സാധാരണയായി ശുദ്ധീകരിച്ച മാവ് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. മാത്രമല്ല അവയ്ക്ക് പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അവയില്‍ വേഗത്തില്‍ ദഹിപ്പിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ഉണ്ടെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.
ഫ്രൂട്ട് ജ്യൂസ്
ഫ്രൂട്ട് ജ്യൂസുകള്‍ ആരോഗ്യകരമായ പാനീയമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രക്തത്തിലെ പഞ്ചസാര വര്‍ധിപ്പിക്കുന്നതില്‍ സോഡകളുടെയും മറ്റ് മധുര പാനീയങ്ങളുടെയും ഫലത്തിന് സമാനമാണ്. മധുരമില്ലാത്ത 100% ജ്യൂസുകൾക്കും പഞ്ചസാര ചേര്‍ത്തിട്ടുള്ളവയ്ക്കും ഇത് ബാധകമാണ്. ചില സന്ദര്‍ഭങ്ങളില്‍ ജ്യൂസിൽ സോഡയേക്കാള്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കൂടുതലായിരിക്കും. മധുര പാനീയങ്ങള്‍ക്ക് സമാനമായി ഫ്രൂട്ട് ജ്യൂസില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് ഇന്‍സുലിന്‍ പ്രതിരോധം, പൊണ്ണത്തടി, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു.
ഫ്രഞ്ച് ഫ്രൈസ്
പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ്. ഉരുളക്കിഴങ്ങില്‍ കാര്‍ബോഹൈഡ്രേറ്റ് താരതമ്യേന ഉയര്‍ന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം ഉരുളക്കിഴങ്ങില്‍ 34.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. നന്നായി വറുത്ത ഭക്ഷണങ്ങള്‍ ശരീരത്തിന്റെ വീക്കം കൂട്ടുകയും രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പല പഠനങ്ങളും പതിവായി കഴിക്കുന്ന ഫ്രഞ്ച് ഫ്രൈകളും മറ്റ് വറുത്ത ഭക്ഷണങ്ങളും ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിൽ മധുരക്കിഴങ്ങ് ഒരു ചെറിയ അളവില്‍ കഴിക്കാവുന്നതാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2022 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Diabetes| നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണോ? ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങള്‍ ഇവയാണ്